ബഹുമാനപ്പെട്ട ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ
O.S. No. 11/2016
വാദി: ലൂക്കോസ് V.J., @ ലൂക്കാ, S/o ജോസഫ്, വെട്ടിക്കാട്ടുകളപ്പുരയില്‍ വീട്, നീണ്ടൂര്‍ കര, ഓണംതുരുത്ത് വില്ലേജ്, കോട്ടയം താലൂക്ക്.
പ്രതി: ജോയി ലൂക്കോസ്, @ ജോയി, ചെമ്മാച്ചേല്‍ വീട്, നീണ്ടൂര്‍ കര, ഓണംതുരുത്ത് വില്ലേജ്, കോട്ടയം താലൂക്ക് (മരിച്ചു).
Proposed Addl. D2. 2. ഷൈനി ജോയി do-do-do.
D3.ലൂക്ക ജോയി do-do-do.
D4.ജിജോ ജോയി do-do-do.
D5. അല്ലി ജോയി do-do-do.
D6. മെറി ജോയി do-do-do.
മേല്‍നമ്പര്‍ കേസില്‍ Addl. D2 മുതല്‍ D6 വരെയുള്ള കക്ഷികളെ തെര്യപ്പെടുത്തുന്നത്
അവകാശ സ്ഥാപനക്കും മാന്‍ഡേറ്ററി ഇഞ്ചംഗ്ഷന്‍ കല്‍പ്പനയ്ക്കും ശാശ്വത നിരോധന ഉത്തരവിനും നഷ്ടപരിഹാരത്തിനും മറ്റുമായി വാദി പ്രതിക്കെതിരേ ബോധിപ്പിച്ചിട്ടുള്ള മേല്‍നമ്പര്‍ അന്യായത്തില്‍ മരണമടഞ്ഞ പ്രതിയുടെ അവകാശികളായി നിങ്ങളെ കൂടുതല്‍ രണ്ടു മുതല്‍ ആറുവരെ പ്രതികളാക്കി കക്ഷി ചേര്‍ക്കുന്നതിനായി ബോധിപ്പിച്ചിട്ടുള്ള I.A. 647/2019-ാം നമ്പര്‍ ഹര്‍ജി നിങ്ങള്‍ ഹാജരാകുന്നതിനായി 2/2/2021 ല്‍ അവധി വച്ചിട്ടുള്ളതാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും തര്‍ക്കം ബോധിപ്പിക്കുവാനുണ്ടെങ്കില്‍ അന്നേദിവസം പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ താങ്കള്‍ നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം തര്‍ക്കമില്ലെന്നുകണ്ട് നിങ്ങളെ എക്‌സ്പാര്‍ട്ടിയാക്കി ടി കേസ് തീര്‍ച്ചചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
എന്ന്,
ഉത്തരവിന്‍പ്രകാരം
അഡ്വ. ജോഷി ജേക്കബ്
(ഒപ്പ്)
ഏറ്റുമാനൂര്‍
16.11.2020