Friday, July 09, 2021 Last Updated 17 Min 56 Sec ago English Edition
Todays E paper
Sunday 10 Jan 2021 01.24 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2021/01/453803/azcha.jpg

അശ്വതി: അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. സുഹൃത്തുക്കളില്‍നിന്ന്‌ കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടയ്‌ക്ക് ധനനഷ്‌ടം സംഭവിക്കാനും സാധ്യത. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ കുടുംബത്തിലെ മുതിര്‍ന്നവര്‍ക്കോ അരിഷ്‌ടതകള്‍.

ഭരണി: അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന്‌ മോചനം. വിലപിടിപ്പുള്ള വസ്‌തുക്കള്‍ മോഷണം പോകാം. ബന്ധുക്കള്‍ നിമിത്തം നേട്ടം. ഔദ്യോഗികരംഗത്ത്‌ ഉയര്‍ച്ചയുണ്ടാകും. സഹോദരങ്ങള്‍ക്ക്‌ അരിഷ്‌ടതകള്‍ക്കു സാധ്യത. തൊഴില്‍പരമായ ഉത്തരവാദിത്വം വര്‍ധിക്കും.

കാര്‍ത്തിക: ബിസിനസില്‍ ചെറിയ നഷ്‌ടം സംഭവിക്കാം. ബന്ധുക്കളെ താല്‍ക്കാലികമായി പിരിഞ്ഞുകഴിയേണ്ടിവരും. വിദേശത്തുനിന്നു നാട്ടില്‍ തിരിച്ചെത്തുവാന്‍ സാധിക്കും. തികച്ചും അവിചാരിതമായി ദീര്‍ഘയാത്രകള്‍ വേണ്ടിവരും.

രോഹിണി: ശാരീരികമായി എന്തെങ്കിലും അരിഷ്‌ടതകള്‍ നേരിടും. ബിസിനസുകളില്‍നിന്ന്‌ മികച്ച നേട്ടം. തൊഴില്‍പരമായ സ്‌ഥലംമാറ്റം ഉണ്ടാകും. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ഒന്നിലധികംതവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. ഭവനത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും.

മകയിരം: ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയും. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. പൂര്‍വികസ്വത്തു ലഭിക്കുവാനാകും. യാത്രകള്‍ക്കിടയില്‍ പരുക്കുപറ്റുവാന്‍ സാധ്യതയുണ്ട്‌. അനാവശ്യമായി സംസാരിച്ച്‌ മറ്റുള്ളവരുടെ വിരോധം സമ്പാദിക്കും.

തിരുവാതിര: ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ രോഗദുരിത സാധ്യത. ഭവനം, വാഹനം എന്നിവയ്‌ക്ക് അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. പുതിയ പദ്ധതികളില്‍ പണം മുടക്കി മികച്ച നേട്ടവും കൈവരിക്കും. അധികാരികളില്‍നിന്ന്‌ അനുകൂല തീരുമാനം ലഭിക്കും.

പുണര്‍തം: ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും. വാഹനയാത്രകളില്‍ ശ്രദ്ധ പുലര്‍ത്തുക. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപെടാനിടയുണ്ട്‌.

പൂയം: രോഗദുരിതങ്ങള്‍ അനുഭവിക്കാനിടയുള്ള വാരമാണ്‌. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാം. ബന്ധുജനങ്ങള്‍ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്‌. തൊഴില്‍പരമായ യാത്രകള്‍ വേണ്ടിവരും. സുഹൃത്തുക്കളുടെ ആഘോഷങ്ങളില്‍ സംബന്ധിക്കും.

ആയില്യം: വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം. ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ട്‌. വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍ കൈവരിക്കും. മത്സരപ്പരീക്ഷകളില്‍ നേട്ടം കൈവരിക്കും.

മകം: സഹോദരങ്ങള്‍ക്കു നേട്ടം. സാമ്പത്തിക പരമായ വിജയം കൈവരിക്കും. ഊഹക്കച്ചവടം, ലോട്ടറി എന്നിവയില്‍നിന്നു നേട്ടം. പ്രധാന തൊഴിലില്‍നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റിവാങ്ങുവാനുള്ള ആലോചന വിജയത്തിലെത്തും.

പൂരം: പരുക്ക്‌, രോഗദുരിതം എന്നിവമൂലം ജോലികളില്‍നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക്‌ തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും. ഔഷധങ്ങളില്‍ നിന്ന്‌ അലര്‍ജി പിടിപെടാനിടയുണ്ട്‌. വിശ്രമം കുറയും. എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യങ്ങള്‍ക്കുപോലും തടസം നേരിടാം.

ഉത്രം: അപവാദങ്ങളില്‍ അകപ്പെടാതെ ശ്രദ്ധിക്കുക. ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച്‌ അബദ്ധത്തില്‍ ചാടും. ചെവിക്ക്‌ രോഗബാധയ്‌ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളില്‍ വിജയം ലഭിക്കും. ഉന്നതതലത്തില്‍ വിജയിക്കുവാനും തൊഴില്‍ ലഭിക്കുവാനും സാധ്യത.

അത്തം: കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടം. അന്യരുടെ ഇടപെടല്‍ മാനസിക വിഷമം വരുത്തിവയ്‌ക്കും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത. ബന്ധുജനങ്ങളുമായി കലഹങ്ങള്‍ക്കു സാധ്യത. ഇഷ്‌ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും.

ചിത്തിര: പണമിടപാടുകളില്‍ ചതിവു പറ്റാന്‍ സാധ്യത. പിതാവിന്‌ അരിഷ്‌ടതകള്‍. അനുകൂലമായി നിന്നിരുന്നവര്‍ക്ക്‌ പിന്നാക്കം. പുതിയ തൊഴില്‍ ശ്രമം വിജയത്തിലെത്തും. തൊഴില്‍രംഗം മെച്ചപ്പെടും. ഗുണാനുഭവങ്ങള്‍ ലഭിക്കുവാന്‍ അല്‌പംകൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

ചോതി: അപ്രതീക്ഷിത ധനനഷ്‌ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്‌പംകൂടി നീട്ടിവയ്‌ക്കുന്നതുത്തമം. ലഹരിവസ്‌തുക്കളില്‍ താത്‌പര്യം വര്‍ധിക്കും. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്‌. ബന്ധുജന സഹായം ലഭിക്കും.

വിശാഖം: പണമിടപാടുകളില്‍ നേട്ടം. അനുകൂലമായി ലഭിച്ചിരുന്ന പലകാര്യങ്ങളും കൂടുതല്‍ വര്‍ധിച്ച തോതില്‍ ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ സ്‌ഥലം മാറ്റ സാധ്യത. ഇന്റര്‍വ്യൂവില്‍ നേട്ടം കൈവരിക്കും. സര്‍ക്കാര്‍ ജോലി ലഭിക്കുവാനും സാധ്യത.

അനിഴം: പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തിന്റെ ഇടപെടല്‍മൂലം അപകടങ്ങളില്‍നിന്നു രക്ഷ നേടും. നഷ്‌ടപ്പെട്ടെന്നു കരുതിയിരുന്ന വസ്‌തുക്കള്‍ തിരികെ ലഭിക്കും. വാസസ്‌ഥാനത്തിനു മാറ്റം സംഭവിക്കാം.

തൃക്കേട്ട: ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥലംമാറ്റം, ഇഷ്‌ടസ്‌ഥാനലബ്‌ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ ജനസമ്മതി. ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.

മൂലം: സ്‌നേഹിക്കുന്നവരില്‍നിന്ന്‌ എതിര്‍പ്പ്‌ നേരിടും. വ്യാപാരം, മറ്റു ബിസിനസ്‌ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ സാമ്പത്തിക വിഷമമുണ്ടാകും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും.

പൂരാടം: ഇഷ്‌ടജനങ്ങള്‍ക്ക്‌ തൊഴില്‍പരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്‌ഥല സന്ദര്‍ശനം. രോഗദുരിത ശമനം. ജീവിതപങ്കാളിയില്‍ നിന്ന്‌ ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും.

ഉത്രാടം: വിദേശത്തുനിന്നു നാട്ടില്‍ തിരികെയെത്തും. ബാങ്കുകളില്‍നിന്ന്‌ ലോണ്‍ പാസായിക്കിട്ടും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്‌നങ്ങളില്‍നിന്നു മോചനം. കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ അനുകൂല ഫലം. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ മികച്ച ലാഭം. യാത്രകള്‍ കൂടുതലായി വേണ്ടിവരും.

തിരുവോണം: രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം. ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി പിടിപെടും. വളര്‍ത്തുമൃഗങ്ങളാല്‍ പരുക്കേല്‍ക്കാതെ ശ്രദ്ധിക്കുക. മാനസിക നിരാശ വര്‍ധിക്കും. സഹായ വാഗ്‌ദാനത്തില്‍നിന്ന്‌ സുഹൃത്തുക്കള്‍ പിന്‍വാങ്ങും.

അവിട്ടം: സ്വകാര്യ സ്‌ഥാപനങ്ങളില്‍ ജോലി ലഭിക്കും. ബന്ധുക്കള്‍വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും. പുതിയ ആഭരണം വാങ്ങും. ഉപഹാരങ്ങള്‍ ലഭിക്കുവാന്‍ ഇടയുള്ള വാരമാണ്‌. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും.

ചതയം: മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിവാദപരമായ പല കാര്യങ്ങളില്‍നിന്നും മനസിന്‌ സുഖം ലഭിക്കും.

പൂരുരുട്ടാതി: പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. പുതിയ വാഹനം വാങ്ങുന്നതിന്‌ സാധിക്കും. കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും.

ഉത്രട്ടാതി: കരുതിവച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക്‌ അനാരോഗ്യം.ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. ഉയര്‍ന്ന വിജയം വിദ്യാഭ്യാസപരമായും തൊഴില്‍പരമായും കൈവരിക്കും.

രേവതി: വിദേശത്തുനിന്നു നാട്ടില്‍ തിരിച്ചെത്തുവാന്‍ സാധിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട്‌ അപമാനമുണ്ടാകും. നേത്രരോഗബാധ സാധ്യത.

സജീവ്‌ ശാസ്‌താരം

Ads by Google
Sunday 10 Jan 2021 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW