Friday, July 09, 2021 Last Updated 18 Min 10 Sec ago English Edition
Todays E paper
Thursday 07 Jan 2021 04.54 PM

സമ്പൂര്‍ണ്ണ മാസഫലം - 2021 ജനുവരി 1 മുതല്‍ 31 വരെ

( 1196 ധനു 17 മുതല്‍ മകരം 18 വരെ )
astrology prediction

സമ്പൂര്‍ണ്ണ മാസഫലം - 2021 ജനുവരി 1 മുതല്‍ 31 വരെ ( 1196 ധനു 17 മുതല്‍ മകരം 18 വരെ )

ഗ്രഹപ്പകര്‍ച്ചകള്‍


5-1-2021, 5.11 എ.എമ്മിന് ശുക്രന്‍ ധനുവില്‍

5-1-2021, 4.02 എ.എമ്മിന് ബുധന്‍ മകരത്തില്‍

14-1-2021, 8.16 എ.എമ്മിന് രവി മകരത്തില്‍

25-1-2021, 5.16 പി.എമ്മിന് ബുധന്‍ കുംഭത്തില്‍

28-1-2021, 3.35 എ.എമ്മിന് ശുക്രന്‍ മകരത്തില്‍

ഗ്രഹമൗഢ്യാദികള്‍


1-1-2021 മുതല്‍ 12-1-2021 അസ്തമയം വരെ ബുധമൗഢ്യം

16-1-2021 ഉദയം മുതല്‍ 31-1-2021 വരെ ഗുരുമൗഢ്യം

8-1-2021 ഉദയം മുതല്‍ 31-1-2021 വരെ ശനി മൗഢ്യം

ഗ്രഹയുദ്ധം


ഇല്ല

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)


സാമ്പത്തികസ്ഥിതി പൊതുവില്‍ തൃപ്തികരമായിരിക്കും. ക്രയവിക്രയരംഗത്ത് സാമ്പത്തികനേട്ടം ഉണ്ടാകും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാകും. ശാരീരികമായ ക്ലേശങ്ങള്‍ വര്‍ദ്ധിച്ചുവരും. കുടുംബത്തില്‍ ഉണ്ടായിരുന്ന അസ്വസ്ഥതകള്‍ മാറിക്കിട്ടും.
അയല്‍ക്കാരുമായി വിരോധിക്കാനിടവരും. പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും. ഗൃഹിനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനിടയാകും. ഗൃഹത്തില്‍ ബന്ധുജനങ്ങളുടെ സമാഗമം ഉണ്ടാകും. സന്താനങ്ങള്‍ക്ക് ക്ലേശങ്ങള്‍ വര്‍ദ്ധിച്ചുവരും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടാം. മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കുന്നതിനിടയാകും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും.
കോടതിവിധികള്‍ പ്രതികൂലമാകും. ക്ഷതപതന ദുരിതങ്ങള്‍ക്കിടയായേക്കാം. വിദേശയാത്രകള്‍ക്ക് അവസരം സംജാതമാകും. തൊഴില്‍രംഗത്ത് അസ്വസ്ഥതകള്‍ ഉടലെടുക്കും. ബിസിനസ്സില്‍ സാമ്പത്തികമാന്ദ്യം അനുഭവപ്പെടും.
സ്ഥാനഭ്രംശത്തിനും ഇടയായേക്കാം. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് പ്രമോഷനും സ്ഥലംമാറ്റവും ലഭിക്കും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ശനിയാഴ്ചതോറും ശാസ്താ ക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''നീലാഞ്ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാ മാര്‍ത്താണ്ഡ സംഭൂതം
തം നമാമിശനൈശ്ചരം.''

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


ആരോഗ്യസ്ഥിതി പൊതുവില്‍ തൃപ്തികരമായിരിക്കും. സാമ്പത്തിക സ്ഥിതി തൃപ്തികരമായിരിക്കും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. ബന്ധുജനങ്ങളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. അയല്‍ക്കാരുമായി കലഹം ഉണ്ടാകാനിടയാകും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനിടയാകും.
പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ വന്നുചേരും. സന്താനങ്ങളുടെ വിവാഹം നടക്കാനിടയാകും. തീരുമാനങ്ങള്‍ പലതും നടപ്പിലാക്കാന്‍ സാധിക്കും. കടബാധ്യതകള്‍ വര്‍ദ്ധിക്കും. കാര്യവിജയം ഉണ്ടാകും. രോഗശമനം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെ ലഭിക്കാനിടയാകും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. വിവാഹാലോചനകള്‍ക്ക് കാലതാമസം നേരിടും. കോടതിവിധികള്‍ പ്രതികൂലമാകും. വാഹന സംബന്ധമായ അപകട ദുരിതങ്ങള്‍ക്കിടയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കും. തീര്‍ത്ഥാടനത്തിന് അവസരം സംജാതമാകും. ബിസിനസ്സില്‍ ധനനഷ്ടം ഉണ്ടാകാം. തൊഴില്‍രംഗത്ത് അസ്വസ്ഥതകള്‍ ഉടലെടുക്കും. ധനാഗമ മാര്‍ഗ്ഗങ്ങള്‍ക്ക് മാന്ദ്യം അനുഭവപ്പെട്ടേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ തടസ്സം നേരിടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശിക്ഷണനടപടികളെ നേരിടേണ്ടതായി വന്നേക്കാം. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, പിന്‍വിളക്ക്, കൂവളമാല സമര്‍പ്പണം എന്നീ വഴിപാടുകള്‍ നടത്തുകയും ചൊവ്വാഴ്ച തോറും സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പഞ്ചാമൃത നിവേദ്യം, കുമാരസൂക്താര്‍ച്ചന എന്നിവ നടത്തി താഴെപ്പറയുന്ന മന്ത്രം ആറു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

''ഷഡാനനം കുങ്കുമരക്തവര്‍ണ്ണം
മഹാമതിം ദിവ്യ മയൂരവാഹം
രുദ്രസ്യസൂനോസുരസൈന്യനാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ.''

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കും. ക്രയവിക്രയരംഗത്ത് സാമ്പത്തികനേട്ടം ഉണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വാക്കുപാലിക്കാന്‍ സാധിക്കും. അയല്‍ക്കാരുമായി വിരോധിക്കാനിടവരും. പുറമേനിന്നുള്ള സഹായങ്ങള്‍ക്ക് തടസ്സം നേരിടും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനിടയാകും. പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും. ഗൃഹത്തില്‍ ബന്ധുജനങ്ങളുടെ സമാഗമം ഉണ്ടാകും. സന്താനങ്ങള്‍ക്ക് ക്ലേശങ്ങള്‍ വര്‍ദ്ധിച്ചുവരും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും. കടബാദ്ധ്യതകള്‍ കൂടും. രോഗദുരിതങ്ങള്‍ക്ക് ശമനം ഉണ്ടാകും. ശത്രുശല്യം കുറയും. കാര്യതടസ്സം അനുഭവപ്പെടും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. വിവാഹാലോചനകള്‍ മാറ്റിവയ്ക്കാനിടയാകും.
കോടതിവിധികള്‍ പ്രതികൂലമാകും. അപകട ദുരിതങ്ങളില്‍നിന്ന് ഈശ്വരാധീനത്താല്‍ രക്ഷപ്രാപിക്കാനിടവരും. തടസ്സപ്പെട്ട് കിടന്നിരുന്ന വ്യവസായ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനിടവരും. സ്ത്രീകളുമായി കലഹിക്കാനും അപവാദം കേള്‍ക്കാനും ഇടയായേക്കാം. സന്താനങ്ങള്‍ മൂലം കഠിനദുഃഖം അനുഭവിക്കാന്‍ ഇടയായേക്കാം. അപ്രതീക്ഷിതമായി ധനനഷ്ടത്തിനിടവന്നേക്കാം. വിദേശയാത്രാപരിശ്രമങ്ങള്‍ ധനനഷ്ടത്തില്‍ കലാശിക്കും.
കര്‍മ്മരംഗത്ത് അസ്വസ്ഥതകള്‍ ഉടലെടുക്കും. ആശുപത്രിവാസം വേണ്ടിവന്നേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ശിക്ഷണനടപടികളെ നേരിടേണ്ടതായി വരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും വ്യാഴാഴ്ചതോറും വിഷ്ണുക്ഷേത്രത്തില്‍ പാലഭിഷേകം, സഹസ്രനാമാര്‍ച്ചന, തുളസിമാല സമര്‍പ്പണം എന്നിവ നടത്തി താഴെപ്പറയുന്ന മന്ത്രം നാല് പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

''ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാകാരം ഗഗനസദൃശം
മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം
യോഗിഭിര്‍ധ്യാനഗമ്യം
വന്ദേ! വിഷ്ണും ഭവഭയഹരം
സര്‍വ്വലോകൈക നാഥം.''

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)


ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി തൃപ്തികരമായിരിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ബന്ധുജനങ്ങളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സാമ്പത്തികസഹായം പ്രതീക്ഷിക്കാം. അയല്‍ക്കാരുമായി ഭൂമിസംബന്ധമായി ഉണ്ടായിരുന്ന തര്‍ക്കം പരിഹരിക്കാന്‍ കഴിയും. വാഹനസംബന്ധമായി പണച്ചെലവുകള്‍ വര്‍ദ്ധിക്കും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് കാലതാമസം നേരിടും. സന്താനങ്ങള്‍ക്ക് ക്ലേശങ്ങള്‍ വര്‍ദ്ധിച്ചുവരും.
ഔദ്യോഗികരംഗത്ത് അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കും. കാര്യവിജയം ഉണ്ടാകും. വിവാഹം നടന്നുകിട്ടാനിടവരും. കോടതിവിധികള്‍ അനുകൂലമാകും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. പൊതുജന കലഹങ്ങളില്‍ മധ്യസ്ഥനാകാനിടയാകും. വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കും. തീര്‍ത്ഥാടനത്തിന് അവസരം സംജാതമാകും. തൊഴില്‍രംഗത്ത് തടസ്സം ഉണ്ടാകും. അപവാദത്തിനും ഇടയായേക്കാം. തൊഴില്‍രംഗത്ത് ശത്രുക്കള്‍ കൂടും. ധനാഗമരംഗത്ത് ഉണ്ടായിരുന്ന മാന്ദ്യം മാറിക്കിട്ടും. നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെ ലഭിക്കാനിടവരും. അസുഖങ്ങള്‍ പിടിപെടാതെ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ തടസ്സം നേരിടും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് കുറ്റാരോപണ മെമ്മോ ലഭിക്കാനിടയാകും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ഗണപതി ഭഗവാന് ക്ഷിപ്രഗണപതി മന്ത്രംകൊണ്ട് മുക്കൂറ്റി പുഷ്പാഞ്ജലി നടത്തുകയും ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

''നീലാഞ്ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമിശനൈശ്ചരം.''

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)


ആരോഗ്യത്തില്‍ പുരോഗതിയുണ്ടാകും. എന്നിരുന്നാലും ശാരീരികമായ അലട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കും. ക്രയവിക്രയരംഗത്ത് സാമ്പത്തികനേട്ടം ഉണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ബന്ധുജനങ്ങളുമായും അയല്‍ക്കാരുമായും കലഹിക്കാനിടവരും. വാഹനസംബന്ധമായി പണച്ചെലവുകള്‍ വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനിടയാകും.
സന്താനങ്ങള്‍ക്ക് ക്ലേശങ്ങള്‍ വര്‍ദ്ധിക്കും. സന്താനങ്ങള്‍ക്ക് വിവാഹസംബന്ധമായി ദുരിതങ്ങളുണ്ടാകാം. സന്താനങ്ങള്‍ മൂലം കടുത്ത ദുഃഖത്തിനിടയാകും. ശത്രുശല്യം വര്‍ദ്ധിക്കും. കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കുന്നതിനിടയാകും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. വിദേശയാത്രാപരിശ്രമങ്ങള്‍ക്ക് തടസ്സം നേരിടും. തീര്‍ത്ഥാടനത്തിന് അവസരം സംജാതമാകും. നിങ്ങളുടെ എല്ലാ ഇടപാടുകളിലും പൂര്‍ണ്ണവിജയവും അഭിവൃദ്ധിയും പ്രതീക്ഷിക്കാം.
കഠിനാദ്ധ്വാനത്തിലൂടെ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും. ആദ്ധ്യാത്മിക കാര്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ തടസ്സം നേരിടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രമോഷനും സ്ഥലം മാറ്റവും ലഭിക്കാനിടയാകും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ കുറയും.

പരിഹാരം:


വ്യാഴാഴ്ചതോറും വിഷ്ണുക്ഷേത്രത്തില്‍ പാലഭിഷേകം, സഹസ്രനാമാര്‍ച്ചന, തുളസിമാല സമര്‍പ്പണം എന്നിവ നടത്തി താഴെപ്പറയുന്ന മന്ത്രം നാല് പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''ശുക്ലാംബരധരം വിഷ്ണം
ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്‌നോപശാന്തയേ.''

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)


ഗൃഹം മോടിപിടിപ്പിക്കാനിടവരും. സന്താനഗുണം ലഭിക്കും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ നടന്നുകിട്ടാനിടയാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ക്കിടയാകും. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. ക്രയവിക്രയരംഗത്ത് തടസ്സങ്ങള്‍ ഏറിവരും. അയല്‍ക്കാരുമായി കലഹിക്കാനിടവരും. സഹോദരഗുണം ഉണ്ടാകും. സഹോദരഗുണം ഉണ്ടാകും. ബന്ധുജനങ്ങളുമായി വിരോധിക്കാനിടവരും. വാഹനസംബന്ധമായി പണച്ചെലവുകള്‍ വര്‍ദ്ധിക്കും. ശത്രുശല്യം വര്‍ദ്ധിക്കും. കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. തസ്‌ക്കരഭയം അനുഭവപ്പെടും. സഞ്ചാരക്ലേശം കൂടും. കോടതിവിധികള്‍ പ്രതികൂലമാകും. വിവാഹ ആലോചനകള്‍ക്ക് കാലതാമസം നേരിടും.
വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കും. തീര്‍ത്ഥാടനത്തിന് അവസരം സംജാതമാകും. തൊഴില്‍രംഗത്ത് അസ്വസ്ഥതകള്‍ ഉടലെടുക്കും. ബിസിനസ്സില്‍ ധനനഷ്ടം സംഭവിക്കാം. ധനാഗമ മാര്‍ഗ്ഗങ്ങള്‍ക്ക് മാന്ദ്യം അനുഭവപ്പെടും. നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെ ലഭിക്കാനിടയാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ തടസ്സം നേരിടും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ശിക്ഷണ നടപടികളെ നേരിടേണ്ടതായി വരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ചൊവ്വാഴ്ചതോറും സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പഞ്ചാമൃത നിവേദ്യം കുമാരസൂക്താര്‍ച്ചന, നാരങ്ങാമാല സമര്‍പ്പണം എന്നിവ നടത്തി താഴെപ്പറയുന്ന മന്ത്രം ആറ് പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''ഷഡാനനം കുങ്കുമരക്തവര്‍ണ്ണം
മഹാമതിം ദിവ്യമയൂര വാഹം
രുദ്രസ്യ സൂനോസുരസൈന്യ
നാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ.''

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)


ഗൃഹത്തില്‍ ബന്ധുജനങ്ങളുടെ സമാഗമം ഉണ്ടാകും. പുതിയ വാഹനം വാങ്ങിക്കുന്നതിനവസരം വന്നുചേരും. വീട്ടില്‍ നിന്ന് അകന്നിരിക്കാനിടയായേക്കാം. സന്താനഗുണം ലഭിക്കും. ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കുകയില്ല. ശാരീരികമായ അലട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. സാമ്പത്തികസ്ഥിതി ഭദ്രമായിരിക്കുകയില്ല. കുടുംബത്തില്‍ കലഹാന്തരീക്ഷം നിലനില്‍ക്കും. ക്രയവിക്രയരംഗത്ത് തടസ്സങ്ങള്‍ കൂടിവരും. വാഹനസംബന്ധമായി പണച്ചെലവുകള്‍ വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനിടയാകും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് തടസ്സം നേരിട്ടേക്കാം. ശത്രുശല്യം വര്‍ദ്ധിക്കും. കടബാധ്യതകള്‍ കൂടും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും. കോടതിവിധികള്‍ പ്രതികൂലമാകും. അപകട ദുരിതങ്ങളില്‍ നിന്ന് ഈശ്വരാധീനത്താല്‍ രക്ഷപ്രാപിക്കാനിടയാകും.
തടസ്സപ്പെട്ട് കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കുന്നതിനിടയാകും. വിദേശയാത്രകള്‍ മാറ്റിവയ്ക്കാനിടയായേക്കാം. തൊഴില്‍രംഗത്ത് അസ്വസ്ഥതകള്‍ ഉടലെടുക്കും. തൊഴില്‍രംഗത്ത് സ്ഥാനഭ്രംശത്തിനിടയായേക്കാം. ബിസിനസ്സില്‍ സാമ്പത്തികനേട്ടം കുറയും. ആത്മീയകാര്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കാനിടയാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രമോഷനും സ്ഥലം മാറ്റവും ലഭിക്കും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


സര്‍പ്പക്ഷേത്രത്തില്‍ നൂറുംപാലും നടത്തുകയും ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചുപ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

''നീലാഞ്ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമിശനൈശ്ചരം.''

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)


ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനവസരം വന്നുചേരും. വിവാഹത്തിനുണ്ടായിരുന്ന തടസ്സങ്ങള്‍ മാറിക്കിട്ടും. സഞ്ചാരക്ലേശം കുറയും. കോടതിവിധികള്‍ അനുകൂലമാകും. അപ്രതീക്ഷിതമായി ധനലാഭം ഉണ്ടാകാം. ശാരീരികമായ അലട്ടുകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും.
സാമ്പത്തികസ്ഥിതി അത്ര മെച്ചമായിരിക്കുയില്ല. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. വാക്‌ദോഷം മൂലം വിഷമിക്കാനിടയാകും. അയല്‍ക്കാരുമായി കലഹിക്കാനിടവരും. കുടുംബസ്വത്ത് വീതം വയ്ക്കാനിടയാകും. വാഹനസംബന്ധമായി പണച്ചെലവുകള്‍ വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനിടയാകും.
സന്താനഗുണം കുറയും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ നടന്നുകിട്ടാനിടയാകും. ശത്രുശല്യം വര്‍ദ്ധിക്കും. വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കും. തീര്‍ത്ഥാടനത്തിന് അവസരം ഉണ്ടാകും. ഔദ്യോഗികരംഗത്ത് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കാനിടയാകും. പുതിയ തൊഴില്‍ സംരംഭങ്ങളിലേര്‍പ്പെടാനിടയാകും. തൊഴില്‍രംഗത്ത് സര്‍ക്കാര്‍ അംഗീകാരങ്ങള്‍ നേടാനിടയാകും. ധനാഗമ മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ ലഭിക്കാനിടവരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


വ്യാഴാഴ്ചതോറും വിഷ്ണുക്ഷേത്രത്തില്‍ തുളസിമാല സമര്‍പ്പണം, സഹസ്രനാമാര്‍ച്ചന എന്നീ വഴിപാടുകള്‍ നടത്തി താഴെപ്പറയുന്ന മന്ത്രം നാല് പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം,
വിശ്വാകാരം ഗഗനസദൃശം
മേഘവര്‍ണ്ണം ശുഭാംഗം,
ലക്ഷ്മീകാന്തം കമലനയനം
യോഗിഭിര്‍ധ്യാനഗമ്യം,
വന്ദേ! വിഷ്ണു ഭവഭയഹരം,
സര്‍വ്വലോകൈക നാഥം.''

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)


പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും. തടസ്സപ്പെട്ട് കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കുന്നതിനിടയാകും. ബിസിനസ്സില്‍ സാമ്പത്തികനേട്ടം ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല. പണച്ചെലവുകള്‍ കൂടും. സാമ്പത്തിക ഞെരുക്കം ഉണ്ടാകും. ക്രയവിക്രയരംഗത്ത് ധനനഷ്ടം ഉണ്ടാകാം. കുടുംബത്തില്‍ സ്വസ്ഥത കുറയും. സന്താനഗുണം കുറയും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് കാലതാമസം നേരിടും. കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. തസ്‌ക്കരഭയം ഉണ്ടാകാം. ശത്രുശല്യം കൂടും. വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. കോടതിവിധികള്‍ പ്രതികൂലമാകും. അപകട ദുരിതങ്ങളില്‍നിന്ന് ഈശ്വരാധീനത്താല്‍ രക്ഷപ്രാപിക്കും. വിദേശയാത്രാപരിശ്രമങ്ങള്‍ തടസ്സപ്പെടും. തൊഴില്‍രംഗം പുഷ്ടിപ്പെടും.
ഔദ്യോഗികരംഗത്ത് അനുകൂലമായ പരിവര്‍ത്തനങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. സാഹിത്യ ഉദ്യമങ്ങളില്‍നിന്ന് നേട്ടം, അച്ചടി, പത്രപ്രവര്‍ത്തനം, കമ്മീഷന്‍ ഏജന്‍സികള്‍ മുഖേന വിജയം എന്നിവ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് പ്രമോഷനും സ്ഥലംമാറ്റവും ലഭിക്കും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


സര്‍പ്പക്ഷേത്രത്തില്‍ നൂറുംപാലും നടത്തുകയും ദേവീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, കടുംപായസം എന്നീ വഴിപാടുകള്‍ നടത്തുകയും ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

''ഭൂതനാഥ സദാനന്ദ
സര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ
ശാസ്‌ത്രേ തുഭ്യം നമോനമഃ''

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)


ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല. ശാരീരികമായ അലട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കുകയില്ല. അപ്രതീക്ഷിതമായി ധനനഷ്ടം സംഭവിക്കാം. ക്രയവിക്രയരംഗത്ത് മാന്ദ്യം സംഭവിക്കാം. ബന്ധുജനങ്ങളുമായി കലഹിക്കാനിടയായേക്കാം. പുറമേനിന്നുള്ള സഹായങ്ങള്‍ മന്ദീഭവിക്കും.
സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവം ഉണ്ടാകും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും. തസ്‌ക്കരഭയം അനുഭവപ്പെടും. ശത്രുശല്യം വര്‍ദ്ധിക്കും. വിവാഹം നടക്കാനിടയാകും. കോടതിവിധികള്‍ അനുകൂലമാകും.
സഞ്ചാരക്ലേശം കുറയും. പൊതുജന കലഹങ്ങളില്‍ മധ്യസ്ഥത വഹിക്കാനിടയാകും. വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കും. തീര്‍ത്ഥാടനത്തിന് അവസരം സംജാതമാകും. തൊഴില്‍രംഗത്ത് അസ്വസ്ഥതകള്‍ ഉടലെടുക്കും. പുതിയ തൊഴില്‍ സംരംഭങ്ങളിലേര്‍പ്പെടാനിടയാകും. ധനാഗമ മാര്‍ഗ്ഗങ്ങള്‍ക്ക് മാന്ദ്യം അനുഭവപ്പെടും. ക്ഷതപതന ദുരിതങ്ങള്‍ക്കിടയായേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ തടസ്സം നേരിടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശിക്ഷണനടപടികളെ നേരിടേണ്ടതായി വരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കുറയും.

പരിഹാരം:


ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, പിന്‍വിളക്ക്, കൂവളമാല സമര്‍പ്പണം എന്നിവ നടത്തുകയും ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

''നീലാഞ്ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമിശനൈശ്ചരം.''

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)


പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനിടയാകും. ക്രയവിക്രയരംഗത്ത് മാന്ദ്യം അനുഭവപ്പെടും. അയല്‍ക്കാരുമായി കലഹിക്കാനിടവരും. പുറമേ നിന്നുള്ള സഹായങ്ങള്‍ തടസ്സപ്പെട്ടേക്കാം. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. ആരോഗ്യസ്ഥിതി മോശമായിത്തുടരും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. അപ്രതീക്ഷിതമായി ധനനഷ്ടത്തിനിടയായേക്കാം. പൊതുജനങ്ങളുമായുള്ള കലഹം പരിഹരിക്കാന്‍ സാധിക്കും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ മാറ്റിവയ്ക്കാനിടയായേക്കാം. കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കുന്നതിനിടയാകും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. ശത്രുക്കളില്‍നിന്നുള്ള ഉപദ്രവം ഉണ്ടാകാം.
സഞ്ചാരക്ലേശം വര്‍ദ്ധിക്കും. അപകട ദുരിതങ്ങളില്‍ നിന്ന് ഈശ്വരാധീനത്താല്‍ രക്ഷപ്രാപിക്കാനിടയാകും. വിദേശയാത്രാ പരിശ്രമങ്ങള്‍ക്ക് തടസ്സം നേരിടും. തൊഴില്‍ തടസ്സം അനുഭവപ്പെടും. ബിസിനസ്സ് ധനനഷ്ടത്തില്‍ കലാശിക്കും. തൊഴില്‍രംഗത്ത് അപവാദം കേള്‍ക്കാനും ഇടയായേക്കാം. സര്‍ക്കാര്‍ അംഗീകാരത്തിന് ഇടയാകും. ആത്മീയ കാര്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കാനിടയാകും.
വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ശിക്ഷണ നടപടികളെ നേരിടേണ്ടതായി വരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കൂടും.

പരിഹാരം:


വ്യാഴാഴ്ചതോറും വിഷ്ണുക്ഷേത്രത്തില്‍ പാല്പായസ നിവേദ്യം, തുളസിമാല സമര്‍പ്പണം, സഹസ്രനാമാര്‍ച്ചന എന്നിവ നടത്തുകയും ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

''ഭൂതനാഥ സദാനന്ദ
സര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ
ശാസ്‌ത്രേ തുഭ്യം നമോനമഃ''

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)


ദൈവാധീനം ഉള്ള മാസമാണ്. എല്ലാ രംഗങ്ങളിലും വിജയപ്രീതിക്ഷയുള്ള സമയമാണ്. ധനാഗമ മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കും. വിനോദ യാത്രകള്‍ക്ക് അവസരം ഉണ്ടാകും. സുഹൃത്തുക്കളില്‍നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. വാഹന സംബന്ധമായി പണച്ചെലവുകള്‍ വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ ഇടയാകും. സന്താനഗുണം ലഭിക്കും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ നടന്നു കിട്ടാനിടയാകും. സര്‍ക്കാര്‍ ഔദ്യോഗികരംഗത്ത് അധികാരസ്ഥാനങ്ങളില്‍ ഇരിക്കാന്‍ ഇടയാകും. വിവാഹം നടക്കാനിടയാകും. കോടതിവിധികള്‍ അനുകൂലമാകും. സഞ്ചാരക്ലേശം കുറയും. പൊതുജന പിന്തുണ ലഭിക്കും. അപകട ദുരിതങ്ങള്‍ക്കിടയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. വിദേശയാത്രാപരിശ്രമങ്ങള്‍ക്ക് തടസ്സം നേരിടും. തൊഴില്‍രംഗത്ത് ഉയര്‍ച്ച ഉണ്ടാകും. തൊഴില്‍രംഗത്ത് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാക്കാന്‍ സാധിക്കും. നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെ ലഭിക്കും. കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. പാരിതോഷികങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. തീര്‍ത്ഥയാത്രയ്ക്ക് അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് പ്രമോഷനും സ്ഥലംമാറ്റവും ലഭിക്കും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ഗണപതി ഭഗവാന് ക്ഷിപ്രഗണപതി മന്ത്രംകൊണ്ട് മുക്കൂറ്റി പുഷ്പാഞ്ജലി നടത്തി താഴെപ്പറയുന്ന മന്ത്രം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''സര്‍വ്വ വിഘ്‌നഹരം ദേവം
സര്‍വ്വവിഘ്‌ന വിവര്‍ജ്ജിതം
സര്‍വ്വസിദ്ധി പ്രദാതാരം
വന്ദേഹം! ഗണനായകം.''

ജ്യോത്‌സ്യന്‍ ബ്രഹ്മശ്രീ
പുലിയന്നൂര്‍ വിഷ്ണുനമ്പൂതിരി
ഫോണ്‍: 0481-2310571,
മൊ: 9946324093

Ads by Google
Ads by Google
Loading...
TRENDING NOW