തൊടുപുഴ: വൃക്കകള്‍ തകരാറിലായി മരണത്തോട് മല്ലടിക്കുന്ന നിര്‍ധന പെണ്‍കുട്ടി ജീവിതം തിരികെപ്പിടിക്കാന്‍ ഉദാരമതികളുടെ കരുണ തേടുന്നു. മണക്കാട് വടക്കേയില്‍ ഹരിദാസന്റെ മകള്‍ അപര്‍ണ ദാസാണ് (21) ചികിത്സാച്ചെലവ് കണ്ടെത്താനാകാതെ ദുരിതത്തില്‍ കഴിയുന്നത്.
ബി.എ. ആനിമേഷനു ശേഷം തുടര്‍പഠനത്തിനു തയാറെടുക്കുന്നതിനിടെയാണ് നാലുമാസം മുന്‍പ് അപര്‍ണയ്‌ക്ക് അസുഖം ബാധിക്കുന്നത്. കടുത്ത ശ്വാസംമുട്ടലിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്ന് ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. വൃക്ക മാറ്റിവയ്‌ക്കുകയാണ് ജീവന്‍ നിലനിര്‍ത്താനുള്ള ഏക പോംവഴി.
പതിനഞ്ച് ലക്ഷത്തോളം രൂപയാണ് ഇതിനു വേണ്ടത്. തുടര്‍ചികിത്സയ്‌ക്കും മറ്റും ലക്ഷങ്ങള്‍ വേറെയും വേണ്ടിവരും. നിലവില്‍ ആഴ്‌ചയില്‍ രണ്ടു ദിവസം ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഉടന്‍ വൃക്ക മാറ്റിവച്ചില്ലെങ്കില്‍ ആരോഗ്യനില കൂടുതല്‍ വഷളാകുമെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. ഡയാലിസിസിന് മാത്രം മാസം ഇരുപതിനായിരം രൂപ വേണ്ടിവരും. ഓട്ടോറിക്ഷാ ഡ്രൈവറായ ഹരിദാസിനും കുടുംബത്തിനും ഇത് താങ്ങാവുന്നതിനും അപ്പുറമാണ്.
മൂന്നു ലക്ഷത്തോളം രൂപ ചികിത്സയ്‌ക്കായി ഇതിനകം ചെലവായി. നാട്ടുകാരുടെയും മറ്റും സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ നടന്നത്. തുടര്‍ചികിത്സയ്‌ക്ക് ഉദാരമതികള്‍ സഹായിക്കുമെന്നാണ് ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ. അപര്‍ണയുടെ പേരില്‍ ഇന്ത്യന്‍ ബാങ്ക് തൊടുപുഴ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അപര്‍ണാ ദാസ്. ഇന്ത്യന്‍ ബാങ്ക് തൊടുപുഴ ശാഖ.അക്കൗണ്ട് നമ്പര്‍-6360505054. ഐ.എഫ്.എസ്.സി. കോഡ്-ഐഡിഐബി000ടി132. ഫോണ്‍-9495426552, 8848059042.