Friday, July 09, 2021 Last Updated 0 Min 16 Sec ago English Edition
Todays E paper
Sunday 27 Dec 2020 01.10 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2020/12/450455/azcha.jpg

അശ്വതി: മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ അനുകൂലഫലം. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും.

ഭരണി: പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. ഉപഹാരങ്ങള്‍ ലഭിക്കും. അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ധനകാര്യസ്‌ഥാപനങ്ങളില്‍ ജോലി കിട്ടുന്നതിന്‌ സാധ്യത.

കാര്‍ത്തിക: കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടിവരും. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യു എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

രോഹിണി: ശരീരസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ അനുകൂലബന്ധം ലഭിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും.

മകയിരം: സാമ്പത്തിക അച്ചടക്കം പാലിക്കുവാന്‍ പലപ്പോഴും കഴിയാതെവരും. ചില സുഹൃത്തുക്കള്‍ മൂലം ധനനഷ്‌ടം ഉണ്ടാവാം. മറ്റുള്ളവരില്‍നിന്ന്‌ സഹായം ലഭിക്കും. രോഗദുരിതങ്ങള്‍ക്ക്‌ ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം.

തിരുവാതിര: വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉയര്‍ന്നവിജയം കൈവരിക്കും. തൊഴില്‍പരമായ യാത്രകള്‍ വേണ്ടിവരും. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം.

പുണര്‍തം: വാഹനയാത്രകള്‍ക്കിടെ ധനനഷ്‌ടം സംഭവിക്കാനും സാധ്യത. സ്വദേശം വെടിഞ്ഞു കഴിയേണ്ടിവരും. ഭവനമാറ്റത്തിന്‌ സാധ്യത. ആവശ്യത്തിലധികം യാത്രകള്‍ നടത്തും. തൊഴില്‍ പരമായ തടസങ്ങള്‍ മാറും.

പൂയം: പുതിയ സംരംഭങ്ങളില്‍ തടസങ്ങള്‍ നേരിടാം. മേലധികാരികള്‍വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക്‌ സമയം അനുകൂലമാണ്‌. താത്‌കാലിക ജോലി സ്‌ഥിരപ്പെടും.

ആയില്യം: അടുത്ത ബന്ധുക്കളുടെ പെരുമാറ്റം വിഷമം സൃഷ്‌ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. മുന്‍കൂട്ടി നിശ്‌ചയിച്ച കാര്യങ്ങള്‍ക്കല്ലാതെ പണം മുടക്കേണ്ടിവരും. മോഷണംപോയ വസ്‌തുക്കള്‍ തിരികെ കിട്ടും.

മകം: രോഗശമനമുണ്ടാകും. തൊഴില്‍രംഗത്ത്‌ നിലനിന്നിരുന്ന അനിശ്‌ചിതത്വം മാറും. ബന്ധുക്കള്‍ വഴി കാര്യലാഭം. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും.

പൂരം: ഭക്ഷണസുഖം വര്‍ധിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. രോഗശമനം ഉണ്ടാകും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും.

ഉത്രം: സുഹൃത്തുക്കള്‍വഴി കാര്യസാധ്യം. പൊതുപ്രവര്‍ത്തനങ്ങളില്‍ നേട്ടം. അലച്ചില്‍ വര്‍ധിക്കും. കഠിനപരിശ്രമംകൊണ്ട്‌ മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ടുമൂലം പല കാര്യങ്ങളും മാറ്റിവയ്‌ക്കേണ്ടിവരും.

അത്തം: ഏറ്റെടുത്ത ജോലികളില്‍നിന്ന്‌ നേട്ടം. അന്യരോടുള്ള പെരുമാറ്റത്തില്‍ തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക. ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‌ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള സ്‌ഥാനലബ്‌ധിയുണ്ടാകും.

ചിത്തിര: സ്വദേശം വിട്ടുനില്‌ക്കേണ്ടിവന്നേക്കാം. ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവരും. വ്യവഹാരങ്ങളില്‍ വിജയം. തര്‍ക്കങ്ങളില്‍ മധ്യസ്‌ഥം വഹിക്കും. ഏതെങ്കിലുംതരത്തിലുള്ള അവിചാരിത ധനലാഭം. വിശ്രമം കുറഞ്ഞിരിക്കും.

ചോതി: സാമ്പത്തികവിഷമതകള്‍ ശമിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങള്‍ക്കായി പണം ചെലവിടും. അര്‍ഹിക്കാത്ത ധനം കൈവശം വന്നുചേര്‍ന്നെന്നു വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള്‍ പെട്ടെന്ന്‌ സാധിതമാകും.

വിശാഖം: ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മികവ്‌. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില്‍ സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്തില്‍ വിജയം. നേട്ടങ്ങള്‍ മനഃസന്തോഷം നല്‌കും. ഉത്തരവാദിത്വങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കും.

അനിഴം: അനാവശ്യചിന്തകള്‍ വര്‍ധിക്കും. അന്യരെ വാക്കുകൊണ്ട്‌ വേദനിപ്പിക്കും. ദീര്‍ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതൃസ്വത്ത്‌ ലഭിക്കുകയോ പിതാവില്‍നിന്ന്‌ അനുഭവഗുണമുണ്ടാവുകയോ ചെയ്യും.

തൃക്കേട്ട: വിശ്രമം കുറയും. എല്ലാ കാര്യങ്ങളിലും അധിക ശ്രദ്ധ പുലര്‍ത്തുക, ജലജന്യരോഗങ്ങള്‍ക്കു സാധ്യത, പലതരത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ക്ക്‌ ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനാഗമം പ്രതീക്ഷിക്കാം.

മൂലം: ഭൂമിയില്‍നിന്നുള്ള ആദായം ലഭിക്കും. വാഹനം മാറ്റിവാങ്ങാനുള്ള ആഗ്രഹം സഫലമാകും. ബിസിനസില്‍ നേട്ടങ്ങള്‍. കലാരംഗത്ത്‌ പലതരത്തിലുള്ള അംഗീകാരങ്ങള്‍ ലഭിക്കും. സുദൃഢമായ കുടുംബാന്തരീക്ഷമുണ്ടാകും.

പൂരാടം: ഗുണഫലങ്ങള്‍ ഒന്നൊന്നായി അനുഭവത്തില്‍ വരും. മാതാപിതാക്കളുടെ ഇഷ്‌ടത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌ മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്‌ടസ്‌ഥലത്തേക്ക്‌ മാറ്റം ലഭിക്കും.

ഉത്രാടം: തൊഴിലന്വേഷകര്‍ക്ക്‌ അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം. ബന്ധുജനങ്ങളില്‍നിന്നുള്ള ഗുണാനുഭവങ്ങള്‍ കിട്ടും. യാത്രകള്‍ വേണ്ടിവരും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ പിണക്കം മതിയാക്കും. രോഗാവസ്‌ഥയിലുള്ളവര്‍ക്ക്‌ ആശ്വാസം ലഭിക്കും.

തിരുവോണം: ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള്‍ ശമിക്കും.

അവിട്ടം: പണമിടപാടുകളില്‍ നഷ്‌ടങ്ങള്‍ക്കുള്ള സാധ്യതയാണ്‌ നിലനില്‌ക്കുന്നത്‌. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി കൈവരിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ പഠനത്തില്‍ മികവുപുലര്‍ത്താന്‍ സാധിക്കും. പ്രതികൂലസാഹചര്യങ്ങള്‍ ഒന്നൊന്നായി തരണംചെയ്യും.

ചതയം: സാമ്പത്തികവിഷമങ്ങള്‍ നേരിടുമെങ്കിലും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സഹായത്താല്‍ അവ തരണംചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക്‌ അനുകൂല ജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാല്‍ പരുക്കേല്‌ക്കുവാന്‍ സാധ്യതയുണ്ട്‌.

പൂരുരുട്ടാതി: ഗുണാനുഭവങ്ങള്‍ വര്‍ധിച്ചുനില്‌ക്കും. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. മനസില്‍ ഒരുതരം അസംതൃപ്‌തി എപ്പോഴും പിന്തുടരും.

ഉത്തൃട്ടാതി: സഹോദരങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. തൊഴിലില്‍ ഉത്തരവാദിത്വം വര്‍ധിക്കും. തൊഴില്‍പരമായ യാത്രകള്‍ വേണ്ടിവരും. ജലയാത്രകള്‍ക്കു യോഗമുള്ള വാരമാണ്‌. ശക്‌തമായിരുന്ന രോഗദുരിതം ശമിക്കും.

രേവതി: ദാമ്പത്യജീവിതത്തില്‍ സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും. കൃഷിയില്‍നിന്ന്‌ നേട്ടങ്ങളുണ്ടാകും. തൊഴിലില്‍നിന്നുള്ള നേട്ടങ്ങള്‍ കൈവരിക്കും. ദമ്പതികള്‍ തമ്മില്‍ തര്‍ക്കം ഉടലെടുക്കുവാന്‍ സാധ്യതയുണ്ട്‌. വിശ്രമം കുറവായിരിക്കും.

സജീവ്‌ ശാസ്‌താരം

Ads by Google
Sunday 27 Dec 2020 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW