O.1 R.8
ഈരാറ്റുപേട്ട മുന്‍സിഫ് കോടതി മുമ്പാകെ
2019ല്‍ സിവില്‍ നമ്പര്‍ 124
വാദി: രാധാകൃഷ്ണപിള്ള ഭാര്യ 55 വയസുള്ള ശശികലാദേവി പി. SRWA7, സപ്ന, സ്‌നേഹപൂരി റോഡ്, കൈമനം, ബി.പി.ഒ. തിരുവനന്തപുരം
എതിര്‍കക്ഷികള്‍/പ്രതികള്‍:
1. പൂഞ്ഞാര്‍ തെക്കേക്കര വില്ലേജില്‍ പെരുനിലം കരയില്‍ ഇളമ്പാതോട്ടം വീട്ടില്‍ ബാലചന്ദ്രമേനോന്‍ മകന്‍ ഹരീഷ് ബി. പൂഞ്ഞാര്‍ പി.ഒ.
2. ടി വില്ലേജില്‍ ടി കരയില്‍ ടി വീട്ടില്‍ ബാലചന്ദ്രമേനോന്‍ മകന്‍ സുദീപ് ബി. പൂഞ്ഞാര്‍ പി.ഒ.
3. ടി വില്ലേജില്‍ ടി കരയില്‍ പ്രശാന്ത് വീട്ടില്‍ പങ്കജാക്ഷിയമ്മ മകള്‍ പി. സരസമ്മ.
4. വാഴൂര്‍ വില്ലേജില്‍ തീര്‍ഥപാദപുരം കരയില്‍ ശ്രീമുരളി വീട്ടില്‍ ജി. മുരളീധരമേനോന്‍, തീര്‍ഥപാദപുരം പി.ഒ.
5. പി. കമലാദേവി, B1109 അഭയം Satelite, Township, Kakkanadu west P.O.
6. പത്മകുമാരി പി. ശ്രീഗണേശം, കെ്എസ്.ഇ.ബി. സബ്‌സ്‌റ്റേഷനു സമീപം, ഐശ്വര നഗര്‍.
7. ജി. രാധാകൃഷ്ണമേനോന്‍, രാഗേന്ദു, ടി.സി.6/5580, വട്ടിയൂര്‍കാവ് പി.ഒ.
8. ജി. സോമനാഥമേനോന്‍, സി3, ശാരദാമാധവം, ഗോള്‍ഫിലിംസ് റോഡ്, കവടിയാര്‍, തിരുവനന്തപുരം.
9. പി. ശ്രീദേവി, ദേവികൃപ, ടെമ്പിള്‍ അവന്യൂ, ഉദയനഗര്‍, മെയിന്‍ റോഡ്, അയ്യന്തോള്‍ പി.ഒ, തൃശൂര്‍.
10. ജി. ഹരികുമാരമേനോന്‍, ടി.സി. 36/703, ശ്രീഹരി, പെരുംതാന്നി, തിരുവനന്തപുരം.
11. കുമ്പളം വില്ലേജില്‍ ടി കരയില്‍ പുല്ലുവള്ളില്‍ വീട്ടില്‍ പി.പി. ഗോപാലകൃഷ്ണന്‍ മകന്‍ പി.ജി. ശബരീനാഥ്, കുമ്പളം പി.ഒ.
1ഉം 2ഉം പ്രതികളെ തെര്യപ്പെടുത്തുന്നത്
മേല്‍ നമ്പര്‍ കേസില്‍ പൂഞ്ഞാര്‍ തെക്കേക്കര വില്ലേജില്‍ ഇളമ്പാതോട്ടത്തില്‍ പാര്‍വതിയമ്മ മകള്‍ പങ്കജാക്ഷിയമ്മ ജനിപ്പിച്ച പൂഞ്ഞാര്‍ സബ് രജിസ്റ്ററിലെ 1993ലെ 2081-ാം നമ്പര്‍ ആധാരം അന്യായ പട്ടിക വസ്തുവിനെ ബന്ധിക്കുന്നതല്ലായെന്ന് കണ്ട് പട്ടിക വസ്തുവില്‍ വാദിയുടെ അവകാശം സ്ഥാപിക്കണമെന്നും അന്യായപട്ടിക വസ്തു സംബന്ധിച്ച് ഏതെങ്കിലും കരണങ്ങള്‍ നടത്തുകയോ പട്ടിക വസ്തു ബാധ്യതപ്പെടുത്തുകയോ ചെയ്യാതെ പ്രതികളെയും പ്രതികള്‍ക്ക് കീഴായി മറ്റാള്‍ക്കാരെയും ശാശ്വത ഇന്‍ജംഗ്ഷന്‍ കല്‍പന മൂലം നിരോധിക്കണമെന്നും മറ്റും നിവൃത്തി തേടി വാദി ബോധിപ്പിച്ചിരിക്കുന്ന മേല്‍ നമ്പര്‍ കേസില്‍ 1ഉം 2ഉം പ്രതികള്‍ക്ക് എന്തെങ്കിലും തര്‍ക്കമോ ആക്ഷേപമോ ഉള്ളപക്ഷം കേസിന്റെ അടുത്ത വിചാരണ തീയതിയായ 2021-ആമാണ്ട് ജനുവരി മാസം 29-ാം തീയതി രാവിലെ 11 മണിക്ക് നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ ഈ കോടതിയില്‍ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം മേല്‍ നമ്പര്‍ അന്യായം വിചാരണ ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
മാര്‍ട്ടിന്‍ മാത്യു (ഒപ്പ്)
വാദികള്‍ ഭാഗം
അഡ്വക്കേറ്റ്
ഈരാറ്റുപേട്ട
17.12.2020