ബഹു. കോട്ടയം മുന്‍സിഫ് കോടതി മുമ്പാകെ
OS: 187/2014
IA: 1/2020
വാദി : എ. രാജലക്ഷ്മി, ശാന്തിഭവന്‍, കുമാരനെല്ലൂര്‍, പെരുമ്പായിക്കാട്.
പ്രതികള്‍ :
(1) പ്രിയ, ദേവീകൃപ, വടയ്ക്കല്‍ പി.ഒ., ആലപ്പുഴ. (കൂടുതല്‍ 5-ാം പ്രതി)
(2) രഞ്ജിനി @ രഞ്ജു, ദേവീകൃപ, വടയ്ക്കല്‍ പി.ഒ., ആലപ്പുഴ. (കൂടുതല്‍ 6-ാം പ്രതി)
മേല്‍ നമ്പര്‍ കേസില്‍ കൂടുതല്‍ 5-ഉം 6-ഉം എതിര്‍കക്ഷികളെ തെര്യപ്പെടുത്തുന്ന നോട്ടീസ്.
അവകാശ സ്ഥാപനത്തിനും ശാശ്വത നിരോധന ഉത്തരവിനും മറ്റുമായി വാദി ബോധിപ്പിച്ച അന്യായവും അന്യായം തിരുത്തുന്നതിന് വാദി ബോധിപ്പിച്ച ഹര്‍ജിയും 11.01.2021 തീയതിയില്‍ വിചാരണയ്ക്കു വച്ചിട്ടുള്ളതാണ്.
ടി അന്യായത്തിന്മേലോ, ടി അന്യായം തിരുത്തുന്നതിനുള്ള ഹര്‍ജിയിന്മേലോ കൂടുതല്‍ 5-ഉം 6-ഉം എതിര്‍കക്ഷികള്‍ക്ക്/പ്രതികള്‍ക്ക് എന്തെങ്കിലും ആക്ഷേപം/തര്‍ക്കം ഉള്ള പക്ഷം കൂടുതല്‍ 5-ഉം 6-ഉം പ്രതികള്‍ കാലത്ത് 11.00 മണിക്ക് നേരിട്ടോ ടി പ്രതികള്‍ അധികാരപ്പെടുത്തിയ വക്കീല്‍ മുഖാന്തിരമോ കോടതി മുമ്പാകെ ഹാജരായി തര്‍ക്കം ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം ടി എതിര്‍കക്ഷികള്‍/പ്രതികള്‍ക്ക് ആക്ഷേപമില്ല എന്നു കണ്ട് അന്യായവും ടി ഹര്‍ജിയും തീരുമാനമാകുമെന്നുള്ള വിവരം തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
വാദിഭാഗം അഡ്വ.
കെ. വിനോദ്കുമാര്‍ (ഒപ്പ്)
കോട്ടയം,
1.12.2020