Saturday, May 15, 2021 Last Updated 10 Min 8 Sec ago English Edition
Todays E paper
Monday 21 Dec 2020 01.29 AM

നിര്‍ധന കുടുംബത്തിന്‌ വീട്‌ അനുവദിക്കണം

uploads/news/2020/12/449072/k12.jpg

ഓമല്ലൂര്‍: മാഞ്ഞൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ താമസിക്കുന്ന പിന്നാക്ക വിഭാഗത്തിലെ നിര്‍ധന കുടുംബം കഴിഞ്ഞ 27-വര്‍ഷമായി ചോര്‍ന്നൊലിക്കുന്ന കൂരയിലാണ്‌ താമസം.
പെണ്‍കുട്ടികളടങ്ങുന്ന എട്ട്‌ അംഗങ്ങളുള്ള ഓമല്ലൂര്‍ അമ്പാട്ടുകുളം മനോജിനും കുടുംബത്തിനുമാണ്‌ ഈ ദുര്‍വിധി. കോതനല്ലൂര്‍ വില്ലേജിന്‌ കീഴില്‍ എട്ട്‌ സെന്റ്‌ സ്‌ഥലം കുടികിടപ്പ്‌ അവകാശം ലഭിച്ച്‌ വര്‍ഷങ്ങളായിട്ടും വില്ലേജ്‌, പഞ്ചായത്ത്‌ അധികൃതര്‍ ഈ കുടുംബത്തിന്‌ അടച്ചുറപ്പുള്ള ഒരു വീട്‌ നിര്‍മിച്ചു നല്‍കാന്‍ തയ്യാറായിട്ടില്ല. വീട്‌ അനുവദിക്കാന്‍ തണ്ടപ്പേരും കരം അടച്ച രേഖ, ജാതി എന്നിവ തെളിയിക്കണമെന്നാണ്‌ അധികാരികളുടെ പക്ഷം. ഈ രേഖകളെല്ലാം നല്‍കാന്‍ ബാധ്യസ്‌ഥരായ പഞ്ചായത്ത്‌, വില്ലേജ്‌ അധികാരികളാണ്‌ പല തൊടുന്യായങ്ങളും പറഞ്ഞ്‌ ഇവര്‍ക്ക്‌ അര്‍ഹമായ രേഖകള്‍ നല്‍കാത്തതെന്നും പരാതിയുണ്ട്‌. കുറുപ്പന്തറ കവലയിലെ ആക്രികടയിലെ ജോലിയില്‍ നിന്നുള്ള തുഛമായ വരുമാനത്തിലാണ്‌ കുടുംബം നിത്യ ചെലവ്‌ നടത്തുന്നത്‌.
പട്ടികജാതി വിഭാഗത്തിലെ മലവേടര്‍എന്ന അതീവ പിന്നോക്ക വിഭാഗത്തില്‍പ്പെടുന്നവരാണ്‌ ഈ കുടുംബം. വീടിന്റെ ആവശ്യം പറഞ്ഞ്‌ പഞ്ചായത്ത്‌, വില്ലേജ്‌ അധികൃതരെ സമീപിച്ചപ്പോഴെല്ലാം പരിഹസിക്കാനും, വ്യക്‌തിഹത്യ നടത്തുകയുമാണ്‌ ചെയ്‌തതെന്നും ആരോപണമുണ്ട്‌. പഞ്ചായത്ത്‌ വീട്‌ അനുവദിക്കുന്നില്ലെങ്കില്‍ സുമനസുകളായ നാട്ടുകാര്‍ സഹകരിച്ചാല്‍ ചോര്‍ന്നൊലിക്കാത്ത വീട്‌ ഇവര്‍ക്ക്‌ ലഭ്യമാക്കാനാകും, അതിനായി നല്ലവരായ നാട്ടുകാരുടെ ഇടപെടല്‍ ഉണ്ടാകുമെന്നാണ്‌ ഈ സാധുകുടുംബം പ്രതീക്ഷിക്കുന്നത്‌. ഫോണ്‍: 9846997197.

Ads by Google
Monday 21 Dec 2020 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW