Friday, July 09, 2021 Last Updated 0 Min 42 Sec ago English Edition
Todays E paper
Sunday 20 Dec 2020 01.29 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2020/12/448874/azcha.jpg

അശ്വതി: ആരോഗ്യപരമായി വാരം അനുകൂലമല്ല, മനഃസംഘര്‍ഷം അധികരിക്കും. ജോലിയില്‍ ശ്രദ്ധ കുറയും. ജോലി തേടിയുള്ള യാത്രകള്‍ നടത്തും. മോഷണം പോയ മുതല്‍ തിരികെക്കിട്ടും. കാലാവസ്‌ഥാജന്യ രോഗസാധ്യത, കടം നല്‌കിയിരുന്ന പണം തിരികെ ലഭിക്കും. കര്‍മരംഗത്ത്‌ മാറ്റം.

ഭരണി: ധനപരമായ നേട്ടങ്ങള്‍, കടബാധ്യത കുറയ്‌ക്കുവാന്‍ സാധിക്കും, വ്യാപാര രംഗത്ത്‌ നേട്ടം. വിവാഹ കാര്യത്തില്‍ ബന്ധുജന സഹായം, മത്സരപരീക്ഷകളില്‍ വിജയം. അകന്നു കഴിഞ്ഞിരുന്ന ദമ്പതികളുടെ പിണക്കം അവസാനിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കുവാന്‍ യോഗം.

കാര്‍ത്തിക: വിദേശത്തുനിന്ന്‌ നാട്ടില്‍ തിരികെയെത്തും, ആരോഗ്യ വിഷമതകള്‍, ഔഷധസേവ വേണ്ടിവരും. ധൃതിപിടിച്ചുള്ള തീരുമാനം മൂലം സാമ്പത്തികനഷ്‌ടം, വ്യാപാരരംഗത്ത്‌ തടസ്സങ്ങള്‍, ബന്ധുജനവിരോധം, സ്വകാര്യ സ്‌ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ പ്രതിബന്ധങ്ങള്‍.

രോഹിണി: സ്വഗൃഹം വെടിഞ്ഞു താമസിക്കേണ്ടിവരും, സുഹൃത്തുക്കള്‍ സഹായിക്കും, പൊതുവില്‍ സന്തോഷ വര്‍ധന, തൊഴില്‍ രംഗത്ത്‌ അനുകൂല മാറ്റങ്ങള്‍. ഭാവികാര്യത്തില്‍ ഉചിതമായ തീരുമാനം, ഒന്നിലധികം തവണ യാത്രകള്‍ വേണ്ടിവരും, വിവാഹാലോചനയില്‍ പുരോഗതി.

മകയിരം: ആരോഗ്യവിഷമതകള്‍ നേരിടും. പണച്ചെലവധികരിക്കും. അടുത്തു പെരുമാറിയിരുന്നവരുമായി ഭിന്നത. സന്താനങ്ങള്‍മൂലം ബുദ്ധിമുട്ടനുഭവിക്കും, ഉദ്യോഗാര്‍ഥികള്‍ക്ക്‌ നിയമന ഉത്തരവുകള്‍ ലഭിക്കാം, തൊഴില്‍രംഗം പുഷ്‌ടിപ്പെടും.

തിരുവാതിര: ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവരും, വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍, യാത്രാവേളകളില്‍ ധനനഷ്‌ടം, വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍. ദാമ്പത്യജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍, തൊഴില്‍രംഗത്ത്‌ നേട്ടങ്ങള്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ മേലുദ്യോഗസ്‌ഥരുടെ അപ്രീതി, പണമിടപാടുകളില്‍ നഷ്‌ടം.

പുണര്‍തം: ബിസിനസില്‍ നേരിയ എതിര്‍പ്പുകള്‍. അകന്നു കഴിഞ്ഞിരുന്ന സുഹൃത്തുക്കള്‍ ഒത്തുചേരും, തൊഴില്‍പരമായ നേട്ടമുണ്ടാകും, വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകള്‍, വിദ്യാര്‍ഥികള്‍ക്ക്‌ പ്രതികൂല സമയമാണ്‌.

പൂയം: വിവാഹാലോചനകളില്‍ തീരുമാനം കൈക്കൊള്ളും. യാത്രകള്‍ വേണ്ടിവരും. സഹോദ രങ്ങളെക്കൊണ്ടുള്ള അനുഭവഗുണം വര്‍ധിക്കും, ബിസിനസ്സില്‍ നേട്ടങ്ങള്‍, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും. സഞ്ചാരക്ലേശം വര്‍ധിക്കും. കടബാധ്യത കുറയ്‌ക്കുവാന്‍ സാധിക്കും.

ആയില്യം: മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും. കര്‍മ്മ രംഗത്ത്‌ എതിര്‍പ്പുകള്‍, സുഹൃത്തുക്കളുമായി അകല്‍ച്ചയ്‌ക്കു സാധ്യത. തൊഴില്‍പരമായ അവസരനഷ്‌ടം. ഭൂമി, വീട്‌ ഇവ വാങ്ങുവാനുള്ള അഡ്വാന്‍സ്‌ നല്‍കും, മാതാവിന്‌ അരിഷ്‌ടത. ബിസിനസില്‍ അവിചാരിത ധനനഷ്‌ടം.

മകം: കാര്യവിഘ്‌നം, തൊഴില്‍പരമായ അധിക യാത്രകള്‍, രോഗദുരിതത്തില്‍ ശമനം, പൂര്‍വിക സ്വത്തിന്റെ ലാഭം. അപവാദം പ്രചരിപ്പിച്ച്‌ പഴി കേള്‍ക്കേണ്ടിവരും, അടുത്ത സുഹൃത്തുക്കള്‍വഴി ധന സഹായം, സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനം.

പൂരം: സുഹൃത്തുക്കളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല, തൊഴില്‍രംഗത്ത്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും, അന്യരില്‍നിന്നുള്ള സഹായം ലഭിക്കും, ഉദ്ദിഷ്‌ട കാര്യങ്ങളില്‍ വിഘ്‌നം, കൂടുതലായി സഞ്ചരിക്കും. പെട്ടെന്നുള്ള തീരുമാനങ്ങളില്‍ അബദ്ധങ്ങള്‍ സംഭവിക്കാം.

ഉത്രം: ദേഹസുഖം കുറഞ്ഞിരിക്കും. സുഹൃത്തുക്കള്‍ക്കായി പണം മുടക്കും, മംഗള കര്‍മങ്ങളില്‍ സംബന്ധിക്കുവാന്‍ യാത്രകള്‍, സാമ്പത്തികമായി വിഷമതകള്‍ നേരിടും, പണം നല്‍കാനുള്ളവരില്‍നിന്ന്‌ അകന്നുനില്‍ക്കും, സന്താനങ്ങള്‍ക്ക്‌ അരിഷ്‌ടത. അവര്‍ക്ക്‌ ഔഷധ സേവ വേണ്ടിവരും.

അത്തം: സാമ്പത്തിക വിഷമതകള്‍ ശമിക്കും, സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ലോട്ടറിയില്‍നിന്ന്‌ ചെറിയ സാമ്പത്തിക ലാഭം, ബിസിനസില്‍ നേട്ടം. കടങ്ങള്‍ കുറയ്‌ക്കും, സുഹൃദ്‌ സഹായം വര്‍ധിക്കും. തൊഴില്‍പരമായ നേട്ടങ്ങള്‍.
ചിത്തിര: പുതിയ ജോലികള്‍ ലഭിക്കും, സന്താനങ്ങള്‍ക്കായി പണച്ചെലവുണ്ടാകും. തടസങ്ങള്‍ മാറി കാര്യപുരോഗതിയുണ്ടാകും, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും, വിവാഹ തീരുമാനമെടുക്കും, പുണ്യസ്‌ഥല സന്ദര്‍ശനം നടത്തും, യാത്രയ്‌ക്കായി പണച്ചെലവ്‌, ത്വഗ്‌രോഗ സാധ്യത.

ചോതി: കുടുംബസമേത യാത്രകള്‍ നടത്തും, ഭൂമിയില്‍നിന്നുള്ള ധനലാഭം, അയല്‍വാസികളുടെ സഹായം ലഭിക്കും. സന്താനങ്ങള്‍ക്ക്‌ പുരോഗതി, പുതിയ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കും, വിശ്രമം കുറയും, വിദേശത്തുനിന്ന്‌ തിരികെ നാട്ടിലെത്തും.

വിശാഖം: തൊഴില്‍സംബന്ധമായ യാത്രകള്‍ വേണ്ടിവരും, ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്‌, അനാവശ്യ മാനസിക ഉത്‌ക്കണ്‌ഠ, ഗൃഹസുഖം കുറയും, പ്രവര്‍ത്തന വിജയം കൈവരിക്കും. ആഹാര കാര്യത്തില്‍ ശ്രദ്ധ കുറയും.

അനിഴം: മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക്‌ അരിഷ്‌ടത, സഞ്ചാരക്ലേശം അനുഭവിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. വിദേശജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും. യാത്രകള്‍വഴി നേട്ടം, കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. വിവാഹം വാക്കുറപ്പിക്കും.

തൃക്കേട്ട: പൂര്‍വിക സ്വത്തിന്റെ നേട്ടമുണ്ടാകും, തൊഴില്‍രംഗത്ത്‌ അന്യരുടെ ഇടപെടല്‍, ആരോഗ്യ പരമായ പുരോഗതി, തൊഴിലില്‍ അനുകൂലമായ സാഹചര്യം. പ്രവര്‍ത്തന വിജയം കൈവരിക്കും .സാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്തും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.

മൂലം: ശാരീരികവും മാനസികവുമായ വിഷമതകള്‍, സാമ്പത്തിക വിഷമതകള്‍ മറികടക്കുവാന്‍ പണം കടം വാങ്ങും. പ്രധാന തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വരും, തൊഴിലന്വേഷണങ്ങള്‍ വിജയം കാണില്ല. വിദേശതൊഴില്‍ നഷ്‌ടപ്പെടുവാന്‍ സാധ്യത, ദാമ്പത്യപ്രശ്‌നങ്ങള്‍.

പൂരാടം: ഭവനത്തില്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും, പൊതുരംഗത്ത്‌ പ്രശസ്‌തി വര്‍ധിക്കും. സുഹൃദ്‌ സഹായം വര്‍ധിക്കും. മുടങ്ങിക്കിടന്ന ഗൃഹ നിര്‍മാണത്തില്‍ പുരോഗതി. സഹപ്രവര്‍ത്തകര്‍, അയല്‍വാസികള്‍ എന്നിവരില്‍നിന്ന്‌ സഹായം, മനസ്സിനെ അനാവശ്യ ചിന്തകള്‍ അലട്ടും. യാത്രകള്‍ വേണ്ടിവരും

ഉത്രാടം: സന്താനങ്ങള്‍ക്ക്‌ ഉന്നതവിജയം, ഇരുചക്ര വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. അവിചാരിത ധനലാഭം. അടുത്ത ബന്ധുക്കളുമായി നിലനിന്നിരുന്ന പിണക്കം അവസാനിക്കും, ബന്ധുക്കളുമായി ചേര്‍ന്ന്‌ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്‌ത് വിജയിപ്പിക്കും.

തിരുവോണം: തൊഴില്‍പരമായ മാറ്റങ്ങള്‍. സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. അടുത്ത സുഹൃത്തുക്കള്‍ക്ക്‌ രോഗദുരിത സാധ്യത, പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തുവാന്‍ സാധിക്കുകയില്ല, പരീക്ഷാ വിജയം. സര്‍ക്കാര്‍ രേഖകള്‍ ലഭിക്കും.

അവിട്ടം: തൊഴില്‍പരമായ അലച്ചില്‍, ഉദര രോഗ സാധ്യത, ബിസിനസില്‍ ധനലാഭം, തൊഴില്‍ഭാരം മൂലം മനഃസംഘര്‍ഷം, ബന്ധുജന സന്ദര്‍ശനം. ഔഷധസേവ വേണ്ടിവരും, വ്യവഹാരങ്ങളില്‍ ഏര്‍പ്പെടും. സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട്‌ കാര്യസാധ്യം.

ചതയം: നിക്ഷേപങ്ങളില്‍നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം, വിവാഹ തീരുമാനമെടുക്കും, സ്വഭവനം വിട്ട്‌ ദൂരയാത്ര വേണ്ടിവരും. മാനസികമായ വിഷമതകളില്‍നിന്ന്‌ വിടുതല്‍, തൊഴില്‍പരമായ മാറ്റങ്ങള്‍, ബിസിനസില്‍ നേട്ടങ്ങള്‍. ഭൂമി, വാഹന വില്‍പ്പനവഴി ധനലാഭം.

പൂരൂരുട്ടാതി: ഉദരരോഗ സാധ്യത, സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത, പൊതുപ്രവര്‍ത്തനത്തില്‍ ചെറിയ തിരിച്ചടികള്‍. വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ അവസരമൊരുങ്ങും, കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും, മനസില്‍ സംഘര്‍ഷം അധികരിച്ചിരിക്കും.

ഉത്രട്ടാതി: ധനപരമായി വാരം അനുകൂലം, തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളില്‍ വിജയം, സാമ്പത്തിക പ്രതിസന്ധി മറികടക്കും. പ്രണയബന്ധങ്ങളില്‍ വിജയം, ഉടമ്പടികളില്‍ ഒപ്പിടും, ഭൂമി ക്രയവിക്രയത്തിന്‌ തീരുമാനമെടുക്കും. തൊഴില്‍ പരമായ നേട്ടങ്ങള്‍.

രേവതി: അടുത്ത ബന്ധുക്കളില്‍നിന്നുള്ള സഹായ ലാഭം, ആരോഗ്യവിഷമതകള്‍ ശമിക്കും. പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേലുദ്യോഗസ്‌ഥരുടെ അംഗീകാരം, ഭക്ഷണത്തില്‍ നിന്ന്‌ അലര്‍ജി സാധ്യത. അടുത്ത ബന്ധുക്കളില്‍ നിന്നുള്ള സഹായം ലഭിക്കും.

സജീവ്‌ ശാസ്‌താരം

Ads by Google
Sunday 20 Dec 2020 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW