Thursday, April 22, 2021 Last Updated 14 Min 41 Sec ago English Edition
Todays E paper
Friday 18 Dec 2020 10.03 AM

വണ്ടർ വുമൺ 24 നു പ്രദർശനത്തിന്

Wonder Woman 1984

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ഹോളിവുഡ് സിനിമ 'വണ്ടർ വുമൺ 1984' ഇന്ത്യയിൽ ഡിസംബർ 24 നു പ്രദർശനത്തിന് . ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ് , തെലുങ്ക് ഭാഷകളിൽ മൊഴി മാറ്റം നടത്തിയിട്ടുണ്ട്.

പ്രശസ്ത ഇസ്രായേൽ നടിയും , മോഡലുമായ ഗാൽ ഗെദോത്‌ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ചിത്രത്തിൽ ലോകത്തെ രക്ഷിക്കുമായെന്ന ദൗത്യമാണ് നായികക്കുള്ളത് . 2017 ൽ പുറത്തിറങ്ങിയ 'വണ്ടർ വുമൺ 1984' സിനിമയുടെ
തുടർച്ചയാണിത് .

സ്വർണ ചിറകുകൾ ധരിച്ചു , ആകാശത്തിലൂടെ ഇടിമിന്നൽ കണക്ക് പായുന്ന സാങ്കൽപ്പിക കഥാപാത്രം ഡയാന എന്ന വണ്ടർ വുമണിന് ഇക്കുറി രണ്ടു പ്രബല എതിരാളികളാണുള്ളത് . മാക്സ് ലോർഡ് എന്ന പുരുഷ
കഥാപാത്രവും, ചീറ്റ എന്ന സ്ത്രീ കഥാപാത്രവും. പെഡ്രോ പാസ്‌ക്കലും , ക്രിസ്റ്റിൻ വിഗുമാണ് യഥാക്രമം ഈ വേഷങ്ങൾ അവതരിപ്പിക്കുന്നു.

മുൻ ചിത്രങ്ങളിൽ മറഞ്ഞിരുന്നു സാഹസികത കാട്ടിയിരുന്നതിനു പകരം ഡയാന ഇക്കുറി ബുദ്ധിയും, ശക്തിയും , സാഹസികതയും നേരിട്ട് പുറത്തെടുത്തു ദുഷ്ട ശക്തികളിൽ നിന്ന് ലോകത്തെ രക്ഷിക്കുകയാണ്. സ്റ്റീവ് ട്രെവർ എന്ന പ്രേമ
ഭാജനമായി ക്രിസ് പൈൻ വേഷമിട്ടിരിക്കുന്നു. വാർണർ ബ്രദേഴ്‌സ് നിർമിച്ച ചിത്രം സംവിധാനം ചെയ്തത് പാറ്റി ജെൻകിൻസ് ആണ്.

Ads by Google
Friday 18 Dec 2020 10.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW