Monday, July 05, 2021 Last Updated 39 Min 56 Sec ago English Edition
Todays E paper
Wednesday 09 Dec 2020 01.43 PM

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജന്‍

അസംബ്ലിയില്‍ അംഗമായ രാജ് ചൗഹാന്‍ ആണ് സ്പീക്കര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍.
 Canada

ടൊറൊന്റോ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയില്‍ അസംബ്ലി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജന് വിജയം. അസംബ്ലിയില്‍ അംഗമായ രാജ് ചൗഹാന്‍ ആണ് സ്പീക്കര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍.

ബര്‍നബി-എഡ്മണ്ട്‌സ് മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി അഞ്ചാം തവണയാണ് ചൗഹാന്‍ ബ്രിട്ടീഷ് കൊളംബിയ അസംബ്ലിയില്‍ എത്തുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി സ്പീക്കറുടെ പദവി വഹിച്ചിരുന്നു. കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ ന്യുസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പഞ്ചാബില്‍ ജനിച്ച ചൗഹാന്‍ 1973ലാണ് കാനഡയിലേക്ക് കുടിയേറുന്നത്. ഒരു ഫാമില്‍ തൊഴിലാളിയായാണ് അവിടെ ജീവിതം തുടങ്ങുന്നത്്. ഇന്ത്യന്‍-കനേഡിയന്‍ കമ്മ്യുണിറ്റിയിലെ അംഗമെന്ന നിലയില്‍ പുതിയ സ്ഥാനലബ്ദിയില്‍ ഏറെ അഭിമാനമുണ്ടെന്ന് രാജ് ചൗഹാന്‍ പറഞ്ഞു. ചൗഹാന്‍ അംഗമായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW