Friday, July 09, 2021 Last Updated 1 Min 11 Sec ago English Edition
Todays E paper
Sunday 06 Dec 2020 01.04 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2020/12/445287/azcha.jpg

അശ്വതി: തൊഴില്‍ രംഗത്തു മികവു പുലര്‍ത്തും. കുടുംബത്തില്‍ ശാന്തതയുണ്ടാകും. രോഗദുരിതങ്ങളില്‍നിന്ന്‌ മോചനം. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. സ്വന്ത പ്രയത്നംകൊണ്ട്‌ തടസങ്ങള്‍ തരണംചെയ്യും. ഭക്ഷണത്തില്‍ താത്‌പര്യമേറും.

ഭരണി: കഴിവുകള്‍ക്ക്‌ അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടാകാനിടയുണ്ട്‌. അനീതിക്കെതിരേ പ്രവര്‍ത്തിക്കും. ഒന്നിലധികം മാര്‍ഗങ്ങളിലൂടെ ധനാഗമം. വാഹനലാഭത്തിനു യോഗം. ഭക്ഷണകാര്യത്തില്‍ ശ്രദ്ധ കുറയും.

കാര്‍ത്തിക: ബന്ധുക്കള്‍വഴി കാര്യസാദ്ധ്യം. പ്രണയബന്ധങ്ങള്‍ക്ക്‌ അംഗീകാരം. സ്വന്തം ബിസിനസില്‍ അവിചാരിത നേട്ടം. മുമ്പ്‌ കടം നല്‌കിയിരുന്ന പണം തിരികെ കിട്ടും. കുടുംബത്തില്‍ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്‌ക്കുള്ള ശ്രമം വിജയിക്കും.

രോഹിണി: ഗൃഹനിര്‍മാണത്തില്‍ പുരോഗതി. വാക്കുതര്‍ക്കങ്ങളില്‍ പരാജയം നേരിടാന്‍ ഇടയുണ്ട്‌ . പലതരത്തിലുള്ള സാമ്പത്തിക വിഷമതകള്‍ അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ദാനത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെടും.

മകയിരം: സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടും. ജീവിത പങ്കാളിക്ക്‌ ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവര്‍ത്തനങ്ങളില്‍ അലസത വര്‍ധിക്കും. സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി ലഭിക്കും.

തിരുവാതിര: വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്‌ബന്ധങ്ങള്‍ ഉണ്ടാകും. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ വിവാഹക്കാര്യത്തില്‍ തീരുമാനം. വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ സാധ്യത.

പുണര്‍തം: ആഡംബര വസ്‌തുക്കള്‍ക്കായി പണം ചെലവിടും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. വിദേശത്തുനിന്നു തിരികെ നാട്ടില്‍ എത്താന്‍ സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകള്‍ നടത്തേണ്ടിവരും.

പൂയം: അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ ദുരന്തങ്ങള്‍ ഒഴിവാകും. കടം നല്‌കിയ പണം തിരികെ ലഭിക്കും. ബന്ധുസമാഗമം ഉണ്ടാകും. സര്‍ക്കാരില്‍ നിന്ന്‌ ആനുകൂല്യങ്ങള്‍ ലഭിക്കും. ബന്ധുക്കള്‍വഴി കാര്യസാദ്ധ്യം. പ്രണയബന്ധങ്ങള്‍ക്ക്‌ അംഗീകാരം. സ്വന്തം ബിസിനസില്‍ അവിചാരിത നേട്ടം.

ആയില്യം: വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സഹോദരസ്‌ഥാനീയരില്‍നിന്ന്‌ ഗുണാനുഭവം. വിദ്യാര്‍ഥികള്‍ക്കു മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം.

മകം: ഔദ്യോഗികരംഗത്ത്‌ അംഗീകാരം. വിവാഹക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും. കര്‍മരംഗം പുഷ്‌ടിപ്പെടും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. ഇരുചക്രവാഹനങ്ങള്‍ വാങ്ങിക്കും. ആഗ്രഹങ്ങള്‍ സഫലമാകും.

പൂരം: ആഡംബര വസ്‌തുക്കള്‍ക്കായി പണം ചെലവിടും. വിദേശയാത്രകൊണ്ട്‌ നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വര്‍ദ്ധിക്കും. ഊഹക്കച്ചവടത്തില്‍ വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും.

ഉത്രം: രോഗശമനമുണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സാമൂഹിക സേവനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രശസ്‌തി. സര്‍ക്കാരില്‍നിന്ന്‌ ആനുകൂല്യങ്ങള്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ പരീക്ഷകളില്‍ ഉന്നതവിജയം.

അത്തം: ഭൂമി ഇടപാടില്‍ ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ ഉത്തമബന്ധം ലഭിക്കും. സുഹൃദ്‌ സമാഗമം ഉണ്ടാകും. ബിസിനസില്‍നിന്നു നേട്ടം. മനഃസുഖം വര്‍ധിക്കും. ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയില്‍നിന്നു ധനലാഭം.

ചിത്തിര: ഗൃഹം മോടിപിടിപ്പിക്കും. ദീര്‍ഘദൂരയാത്രകള്‍ നടത്തേണ്ടിവരും. ഇരുചക്രവാഹനം വാങ്ങും. ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. സഹോദരഗുണമുണ്ടാകും. പിതാവില്‍നിന്ന്‌ ആനുകൂല്യങ്ങള്‍.

ചോതി: സുഹൃത്തുക്കള്‍വഴി നേട്ടമുണ്ടാകും. ഊഹക്കച്ചവടത്തില്‍ വിജയം. വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ സാധ്യത. പഴയകാല നിക്ഷേപങ്ങളില്‍നിന്ന്‌ ധനലാഭം. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥത ശമിക്കും.

വിശാഖം: സ്വന്തം ഗൃഹത്തില്‍നിന്നു മാറി നില്‌ക്കേണ്ടിവരും. രോഗശമനം ഉണ്ടാകും. ഗൃഹനിര്‍മാണം പുരോഗമിക്കും. വിദേശത്തുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അതു സാധിക്കും. സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടും.

അനിഴം: പ്രവര്‍ത്തനരംഗത്ത്‌ ശോഭിക്കും. ആലോചിക്കാതെ ചെയ്‌തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച്‌ ചിന്തിച്ച്‌ വിഷമിക്കും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെട്ട്‌ വിജയിക്കും. മേലുദ്യോഗസ്‌ഥരുടെ അംഗീകാരവും അഭിനന്ദനവും നേടും.

തൃക്കേട്ട: ആത്മീയ ഗുരുക്കളുടെ സാന്നിധ്യമുണ്ടാകും . സ്വകര്‍മങ്ങളില്‍ താത്‌പര്യം വര്‍ധിക്കും. ശത്രുക്കള്‍ക്കു മേല്‍ വിജയം. തൊഴില്‍മേഖലയില്‍ അഭിവൃദ്ധി. ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം. ധനപരമായി അനുകൂല സമയം.

മൂലം: പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. മനസിനു സന്തോഷം നല്‌കുന്ന വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ സാധിക്കും. സഹോദരങ്ങള്‍ക്ക്‌ ഉയര്‍ച്ച ഉണ്ടാകും. പുണ്യസ്‌ഥല സന്ദര്‍ശനം ഉണ്ടാകും. ഒന്നിലധികം തവണ യാത്രകള്‍ വേണ്ടിവരും.

പൂരാടം: പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും. കടംനല്‍കിയ പണം തിരികെ ലഭിക്കും.അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും. വിദേശത്തുനിന്ന്‌ നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കും.

ഉത്രാടം: കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. സാധിച്ചെടുക്കാന്‍ വിഷമമെന്നു കരുതിയ പല കാര്യങ്ങളും നിഷ്‌പ്രയാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബ ബന്ധങ്ങള്‍ അടുക്കും.ശത്രുക്കള്‍ക്കുമേല്‍ വിജയം.

തിരുവോണം: ബന്ധുക്കളില്‍നിന്നുള്ള അനുഭവ ഗുണമുണ്ടാകും. ഗൃഹോപകരണങ്ങള്‍ വാങ്ങും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും. തീര്‍ത്ഥയാത്രകള്‍ നടത്തും. പുതിയ ഭൂമി വാങ്ങുവാന്‍ തീരുമാനമെടുക്കും.

അവിട്ടം: ഉദ്യോഗാര്‍ഥികള്‍ക്ക്‌ അനുകൂല സമയം. താത്‌കാലിക ജോലികള്‍ സ്‌ഥിരപ്പെടും. വ്യാപാര രംഗത്ത്‌ വിജയം. ഔദ്യോഗികരംഗത്ത്‌ നേട്ടം കൈവരിക്കും. സ്‌ഥലംമാറ്റം ആഗ്രഹിച്ചിരുന്നവര്‍ക്ക്‌ അനുകൂല ഉത്തരവുകള്‍ ലഭിക്കും. ആരോഗ്യനില തൃപ്‌തികരമാകും.

ചതയം: ശത്രുക്കളുടെ വിരോധം ശമിക്കും. ദൂരയാത്രകൊണ്ട്‌ ഗുണമുണ്ടാകും. പ്രണയസാഫല്യം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ആഡംബരവസ്‌തുക്കള്‍, വിലപിടിപ്പുള്ള വസ്‌തുക്കള്‍ ഇവ സമ്മാനമായി ലഭിക്കും.

പൂരൂരുട്ടാതി: സ്വദേശം വിട്ട്‌ യാത്ര ചെയ്യേണ്ടിവരും. സ്വന്തം ബിസിനസില്‍ മികച്ച നേട്ടം. അനാവശ്യ ഭീതികളില്‍നിന്ന്‌ മോചനം. വാഹനയാത്രകള്‍ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത്‌ ഉയര്‍ച്ച, സ്‌ഥലംമാറ്റം എന്നിവയ്‌ക്കു സാധ്യത. ബന്ധുക്കള്‍ വഴി കാര്യസാദ്ധ്യം. പുതിയ വസ്‌ത്രം ഉപഹാരമായി ലഭിക്കും. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങുവാന്‍ സാധിക്കും.

ഉത്രട്ടാതി: കര്‍മരംഗം പുഷ്‌ടിപ്പെടും. പൊതുപ്രവര്‍ത്തന വിജയം നേടും. കുടുംബത്തില്‍ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്‌ക്കുള്ള ശ്രമം വിജയിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയില്‍നിന്ന്‌ നേട്ടം. പുണ്യസ്‌ഥല സന്ദര്‍ശനം നടത്തും. തൊഴില്‍രംഗത്തു മികവു പുലര്‍ത്തും. കുടുംബത്തില്‍ ശാന്തതയുണ്ടാകും.

രേവതി: രോഗദുരിതങ്ങളില്‍നിന്ന്‌ മോചനം. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. സ്വന്ത പ്രയത്നം കൊണ്ട്‌ തടസങ്ങള്‍ തരണംചെയ്യും. ഭക്ഷണത്തില്‍ താത്‌പര്യമേറും. കഴിവുകള്‍ക്ക്‌ അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടാകാനിടയുണ്ട്‌. അനീതിക്കെതിരേ പ്രവര്‍ത്തിക്കും. ഒന്നിലധികം മാര്‍ഗങ്ങളിലൂടെ ധനാഗമം.

സജീവ്‌ ശാസ്‌താരം

Ads by Google
Sunday 06 Dec 2020 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW