Monday, August 02, 2021 Last Updated 12 Min 49 Sec ago English Edition
Todays E paper
Friday 04 Dec 2020 12.36 PM

എന്റെ മാവും പൂക്കും

ente maavum pookum movie

ഇന്ത്യൻ പനോരമയിലും ഗോവ ചലച്ചിത്രമേളയിലും പ്രദർശിപ്പിക്കപ്പെട്ട മക്കനയ്ക്ക് ശേഷം റഹീം ഖാദർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " എന്റെ മാവും പൂക്കും " എന്ന ചിത്രം എസ് ആർ എസ് ക്രിയേഷൻസിന്റെ ബാനറിൽ എസ് ആർ സിദ്ധിഖും സലീം എലവുംകുടിയും ചേർന്ന് നിർമ്മിക്കുന്നു.

ente maavum pookum movie

അച്ഛന്റെ മരണശേഷം കുടുംബഭാരം ചുമലിലേറ്റേണ്ടിവന്ന രമേശന് തുടർന്നുള്ള പ്രതിസന്ധികൾ വലുതായിരുന്നു. അതിനെ തരണം ചെയ്യാനുള്ള രമേശന്റെ ശ്രമങ്ങൾ മറ്റുള്ളവർക്ക് രസകരമായി തോന്നുമെങ്കിലും അവന്റെ നിസ്സഹായാവസ്ഥ സങ്കടകരമാണ്. അവന്റെ മനസ്സ് കാണാത്ത കൂടപിറപ്പുകൾക്ക് മുന്നിൽ സ്വയം തോൽവി ഏറ്റുവാങ്ങി ഒളിച്ചോടാൻ ശ്രമിക്കുമ്പോൾ അവന്റെ മാവും പൂക്കുകയായിരുന്നു.
ente maavum pookum movie

അഖിൽപ്രഭാകർ , നവാസ് വള്ളിക്കുന്ന്, ഭീമൻ രഘു, ശിവജി ഗുരുവായൂർ , ശ്രീജിത്ത് സത്യരാജ്, സാലൂ കൂറ്റനാട്, ചേലമറ്റം ഖാദർ, മീനാക്ഷി മധു രാഘവ്, സീമാ ജി നായർ , ആര്യദേവി, കലാമണ്ഡലം തീർത്ഥ എന്നിവരോടൊപ്പം തെന്നിന്ത്യൻ നടി "സിമർ സിങ് " നായികയായെത്തുന്നു.
ente maavum pookum movie

ബാനർ - എസ് ആർ എസ് ക്രിയേഷൻസ്, നിർമ്മാണം - എസ് ആർ സിദ്ധിഖ്, സലീം എലവുംകുടി , രചന , സംവിധാനം - റഹീം ഖാദർ, ഛായാഗ്രഹണം - ടി ഷമീർ മുഹമ്മദ്, എഡിറ്റിംഗ് - മെന്റോസ് ആന്റണി,
ente maavum pookum movie

ഗാനരചന - ശിവദാസ് തത്തംപ്പിള്ളി, സംഗീതം - ജോർജ് നിർമ്മൽ , ആലാപനം - വിജയ് യേശുദാസ് , ശ്വേതാ മോഹൻ , പശ്ചാത്തലസംഗീതം - ജുബൈർ മുഹമ്മദ്, പ്രൊ: കൺട്രോളർ - ഷറഫ് കരുപ്പടന്ന, കല- മിൽട്ടൺ തോമസ്, ചമയം - ബിബിൻ തൊടുപുഴ , കോസ്റ്റ്യും - മെൽവിൻ ജെ, പ്രൊ: എക്സി :- സജീവ് അർജുനൻ , സഹസംവിധാനം - വഹീദാ അറയ്ക്കൽ, ഡിസൈൻസ് - സജീഷ് എം ഡിസൈൻസ്, സ്റ്റിൽസ് - അജേഷ് ആവണി , ലെയ്സൺ ഓഫീസർ - മിയ അഷ്റഫ്, ഫിനാൻസ് മാനേജർ - സജീവൻ കൊമ്പനാട്, പി ആർ ഓ - അജയ് തുണ്ടത്തിൽ .

ente maavum pookum movie

Ads by Google
Friday 04 Dec 2020 12.36 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW