Friday, July 09, 2021 Last Updated 1 Min 27 Sec ago English Edition
Todays E paper
Thursday 03 Dec 2020 04.20 PM

'സമ്പൂര്‍ണ്ണ മാസഫലം' -2020 ഡിസംബര്‍ 1 മുതല്‍ 31 വരെ

1196 വൃശ്ചികം 16 മുതല്‍ ധനു 16 വരെ
astrology-prediction

സമ്പൂര്‍ണ്ണ മാസഫലം - 2020 ഡിസംബര്‍ 1 മുതല്‍ 31 വരെ ( 1196 വൃശ്ചികം 16 മുതല്‍ ധനു 16 വരെ)

ഗ്രഹപ്പകര്‍ച്ചകള്‍


11- 12- 2020, 5.30 എ.എമ്മിന് ശുക്രന്‍,
വൃശ്ചികത്തില്‍
15-12-2020, 9.33 പി.എമ്മിന് രവി, ധനുവില്‍
17-12-2020, 11.38 എ.എമ്മിന് ബുധന്‍, ധനുവില്‍
24-12-2020, 10.30 എ.എമ്മിന് കുജന്‍, മേടത്തില്‍

ഗ്രഹമൗഢ്യാദികള്‍


ബുധന് മാസം മുഴുവന്‍ മൗഢ്യംം

ഗ്രഹയുദ്ധം


21-12-2020-ല്‍ ഗുരു-ശനിയുദ്ധം.
ജയം ശനിക്ക്

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)


കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കും. ക്രയവിക്രയരംഗത്ത് സാമ്പത്തിക നേട്ടം ഉണ്ടാകും. അയല്‍ക്കാരുമായി ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ ഉണ്ടാകാം. സഹോദരഗുണം ഉണ്ടാകും.
ആരോഗ്യസ്ഥിതി മോശമായിത്തുടരും. ക്ഷതപതന ദുരിതങ്ങള്‍ക്കിടയായേക്കാം. ശാരീരികമായ അലട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും.
പൊതുജനങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ സാധിക്കും. ഗൃഹത്തില്‍ ബന്ധുജനങ്ങളുടെ സമാഗമം ഉണ്ടാകും. പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനിടയാകും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ നടക്കാനിടയാകും.
സന്താനങ്ങള്‍ക്ക് ക്ലേശങ്ങള്‍ വര്‍ദ്ധിച്ച് വരും. ശത്രുക്കളില്‍നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കുന്നതിനിടയാകും. ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന രോഗങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. വിവാഹാലോചനകള്‍ക്ക് ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറിക്കിട്ടും. സഞ്ചാരക്ലേശം കൂടും. കുടുംബസ്വത്ത് ലഭിക്കാനിടയാകും. വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കും. തൊഴില്‍രംഗത്ത് അസ്വസ്ഥതകള്‍ ഉടലെടുക്കും. സ്ഥാനഭ്രംശത്തിനിടയായേക്കാം. ബിസിനസ്സില്‍ പണച്ചെലവുകള്‍ വര്‍ദ്ധിക്കും.
നേത്രസംബന്ധമായ അസുഖങ്ങള്‍ക്കിടയായേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശിക്ഷണനടപടികളെ നേരിടേണ്ടതായി വരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, പിന്‍വിളക്ക്, കൂവളമാല സമര്‍പ്പണം എന്നീ വഴിപാടുകള്‍ നടത്തുകയും ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചുപ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

''നീലാഞ്ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമിശനൈശ്ചരം.''

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


ബന്ധുജനഗുണം ഉണ്ടാകും. പുറമേ നിന്നുള്ള സഹായങ്ങള്‍ ലഭിക്കും. കുടുംബസ്വത്ത് വീതം വയ്ക്കാനിടയാകും. വിനോദയാത്രയ്ക്ക് അവസരം സംജാതമാകും. വാഹനസംബന്ധമായ ദുരിതങ്ങള്‍ക്കിടയായേക്കാം. തീരുമാനങ്ങള്‍ പലതും നടപ്പിലാക്കാന്‍ സാധിക്കും. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും. തീര്‍ത്ഥാടനത്തിന് അവസരം വന്നുചേരും. ശത്രുശല്യം വര്‍ദ്ധിക്കും. വിവാഹാലോചനകള്‍ മാറ്റിവയ്ക്കാനിടയാകും.
സഞ്ചാരക്ലേശം വര്‍ദ്ധിക്കും. സ്ത്രീകളുമായി വിരോധിക്കാനും കലഹത്തിനും ഇടയാകും. ദാമ്പത്യസുഖാനുഭവം കുറയും. വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കും. പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും. തൊഴില്‍രംഗത്ത് പണച്ചെലവുകള്‍ കൂടും. തൊഴില്‍ നഷ്ടം സംഭവിക്കാനും ഇടയായേക്കാം. സഹപ്രവര്‍ത്തകരില്‍നിന്നും പങ്കാളികളില്‍നിന്നും നേട്ടമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ തടസ്സം നേരിടും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ശിക്ഷണനടപടികളെ നേരിടേണ്ടതായി വരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കുറയും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതിയും തൃപ്തികരമായിരിക്കുകയില്ല.

പരിഹാരം:


ശ്രീകൃഷ്ണക്ഷേത്രത്തി ല്‍ ബുധനാഴ്ച ദിവസം തുളസിമാല സമര്‍പ്പണം, സഹസ്രനാമാര്‍ച്ചന, പാല്പായസ നിവേദ്യം എന്നിവ നടത്തി താഴെപ്പറയുന്ന മന്ത്രം നാലു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണത ക്ലേശനാശായ
ഗോവിന്ദായ നമോനമഃ''

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


ആരോഗ്യസ്ഥിതി മോശമായിത്തുടരും. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. ക്രയവിക്രയരംഗത്ത് സാമ്പത്തിക നേട്ടം ഉണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടസ്സപ്പെടും. ബാങ്ക് ലോണുകള്‍ കിട്ടാന്‍ തടസ്സം നേരിടും. പുതിയ വാഹനം വാങ്ങുന്നതിന് അവസരം വന്നുചേരും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനിടയാകും. ഗൃഹത്തില്‍ ബന്ധുജനങ്ങളുടെ സമാഗമം ഉണ്ടാകും. സന്താനങ്ങള്‍ക്ക് ക്ലേശങ്ങള്‍ വര്‍ദ്ധിക്കും. തസ്‌ക്കരഭയം അനുഭവപ്പെടും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും ഔദ്യോഗികരംഗത്ത് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കാനിടയാകും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. സ്ത്രീകളുമായി കലഹിക്കാനും അപവാദത്തിനും ഇടയായേക്കാം. അപകടദുരിതങ്ങളില്‍നിന്ന് ഈശ്വരാധീനത്താല്‍ രക്ഷപ്രാപിക്കാനിടയാകും.
മുടങ്ങിക്കിടന്നിരുന്ന തൊഴില്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനിടയാകും. വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കും. തൊഴില്‍രംഗത്ത് മാന്ദ്യം അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് കുറ്റാരോപണ മെമ്മോ ലഭിക്കാനിടയാകും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


സര്‍പ്പക്ഷേത്രത്തില്‍ നൂറും പാലും നടത്തുകയും ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും വ്യാഴാഴ്ചതോറും വിഷ്ണുക്ഷേത്രത്തില്‍ തുളസിമാല സമര്‍പ്പണം, സഹസ്രനാമാര്‍ച്ചന, പാല്പായസ നിവേദ്യം എന്നിവ നടത്തി താഴെപ്പറയുന്ന മന്ത്രം നാലു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

''ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാകാരം കമലനയനം
മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം
യോഗിഭിര്‍ധ്യാനഗമ്യം
വന്ദേ! വിഷ്ണും ഭവഭയ ഹരം
സര്‍വ്വലോകൈകനാഥം.''

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)


ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. കഠിനാദ്ധ്വാനത്തിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കാനുള്ള അവസരം വന്നുചേരും. സാമ്പത്തികസ്ഥിതി തൃപ്തികരമല്ല. അപ്രതീക്ഷിതമായി ധനനഷ്ടം സംഭവിക്കാം. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. ക്രയവിക്രയരംഗത്ത് ധനനഷ്ടം സംഭവിക്കാം. ബന്ധുജനങ്ങളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സാമ്പത്തികസഹായം പ്രതീക്ഷിക്കാം. കുടുംബസ്വത്ത് വീതം വയ്ക്കാനിടയാകും. പൊതുജനങ്ങളുമായി കലഹിക്കാനിടയായേക്കാം. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനിടയാകും.
സന്താനങ്ങള്‍ക്ക് ക്ലേശങ്ങള്‍ വര്‍ദ്ധിക്കും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് കാലതാമസം നേരിടും. തീര്‍ത്ഥാടനത്തിന് അവസരം സംജാതമാകും. സൂക്ഷ്മമായ ഊഹക്കച്ചവട താല്പര്യം ഉണ്ടാകും. തസ്‌ക്കരഭയം അനുഭവപ്പെടും. ശത്രുക്കളില്‍നിന്നുള്ള ഉപദ്രവം ഉണ്ടാകാം. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. കോടതിവിധികള്‍ അനുകൂലമാകും.
വിവാഹം നടക്കാനിടയാകും. പരദൂഷണം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, അപകീര്‍ത്തി ഭയം എന്നിവ അഭിമുഖീകരിക്കേണ്ടിവരും. വിദേശയാത്രാപരിശ്രമങ്ങള്‍ക്ക് തടസ്സവും കാലതാമസവും നേരിടും. ബിസിനസ്സില്‍ പണച്ചെലവുകള്‍ വര്‍ദ്ധിക്കും. ഔദ്യോഗികരംഗത്ത് അനുകൂലമായ പരിവര്‍ത്തനങ്ങള്‍ കൈവരിക്കുവാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ തടസ്സം നേരിടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശിക്ഷണ നടപടികളെ അഭിമുഖീകരിക്കേണ്ടതായി വരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''നീലാഞ്ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമിശനൈശ്ചരം.''

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)


ശാരീരികമായ അലട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. സാമ്പത്തികസ്ഥിതി മെച്ചമായിത്തുടരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ക്രയവിക്രയരംഗത്ത് സാമ്പത്തിക നേട്ടം ഉണ്ടാകും. സഹോദരഗുണം ഉണ്ടാകും.
വിനോദയാത്രയ്ക്ക് അവസരം വന്നുചേരും. സ്ത്രീകളുമായി വിരോധിക്കാനിടയായേക്കാം. പൊതുജനങ്ങളുമായി കലഹിക്കാനും ഇടവരും. വാഹനം കൈകാര്യം ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. സന്താനങ്ങള്‍ മൂലം വിഷമിക്കാനിടവരും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും. ശത്രുക്കളില്‍നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും.
രോഗം ശല്യം ചെയ്യും. ദാമ്പത്യസുഖക്കുറവ് അനുഭവപ്പെടും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. വിദേശ യാത്രാ പരിശ്രമങ്ങള്‍ക്ക് തടസ്സം നേരിടും. തൊഴില്‍മാന്ദ്യം മാറിക്കിട്ടും. ഊഹക്കച്ചവടത്തില്‍ താല്പര്യം വര്‍ദ്ധിക്കും. ബിസിനസ്സില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും.
ആദ്ധ്യാത്മിക കാര്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കാനിടയാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ തടസ്സം നേരിടും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് പ്രമോഷനും സ്ഥലംമാറ്റവും ലഭിക്കും. അഴിമതിയാരോപണങ്ങളെ നേരിടാനും ഇടവരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കുറയും.

പരിഹാരം:


വിഷ്ണുക്ഷേത്രത്തില്‍ വ്യാഴാഴ്ച ദിവസം തുളസിമാല സമര്‍പ്പണം, സഹസ്രനാമാര്‍ച്ചന, പാല്പായസ നിവേദ്യം എന്നിവ നടത്തുകയും ദേവീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, കടുംപായസ നിവേദ്യം എന്നിവ നടത്തുകയും ചെയ്ത് താഴെപ്പറയുന്ന മന്ത്രം ഏഴ് പ്രാവശ്യം ജപിച്ച് ദേവിയെ പ്രാര്‍ത്ഥിക്കുക.

''സര്‍വ്വമംഗള മംഗല്യേ ശിവേ
സര്‍വ്വാര്‍ത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തുതേ.''

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)


ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. സാമ്പത്തിക സ്ഥിതി തൃപ്തികരമായിരിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സര്‍ക്കാര്‍ അംഗീകാരം ലഭിക്കാനിടയായേക്കാം. ബന്ധുജനഗുണം ഉണ്ടാകും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭിക്കും. ഔദ്യോഗികരംഗത്ത് സ്ഥാനക്കയറ്റം ലഭിക്കും. അയല്‍ക്കാരുമായി കലഹിക്കാനിടയാകും. വാഹനസംബന്ധമായി പണച്ചെലവുകള്‍ വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനിടയാകും.
സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ തീരുമാനത്തിലെത്തിക്കാന്‍ സാധിക്കും. തസ്‌ക്കരഭയം അനുഭവപ്പെടും. ശത്രുക്കളില്‍നിന്നുള്ള ഉപദ്രവം ഉണ്ടാകും. വിവാഹാലോചനകള്‍ക്ക് തടസ്സവും കാലതാമസവും നേരിടും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. കോടതിവിധികള്‍ പ്രതികൂലമാകും. പൊതുജനങ്ങളുമായി കലഹിക്കാനിടയാകും.
ജീവിതപങ്കാളിയുമായി കലഹിക്കാനിടയായേക്കാം. വിദേശയാത്രാപരിശ്രമങ്ങള്‍ക്ക് ഉണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങിക്കിട്ടും. തീര്‍ത്ഥയാത്രയ്ക്ക് അവസരം സംജാതമാകും. തൊഴില്‍രംഗത്ത് അസ്വസ്ഥതകള്‍ ഉടലെടുക്കും. ബിസിനസ്സ് ധനനഷ്ടത്തില്‍ കശാലിച്ചേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറ്റാരോപണമെമ്മോ ലഭിക്കാനിടയാകും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കുറയും.

പരിഹാരം:


ദേവീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, കടുംപായസ നിവേദ്യം എന്നിവ നടത്തി താഴെപ്പറയുന്ന മന്ത്രം ഏഴ് പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''കാളികാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുലം ച കുലധര്‍മ്മം ച മാം ച
പാലയ പാലയ.''

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)


പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും. വീട് വിട്ട് താമസിക്കാനിടയാകും. പൊതുപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനിടയാകും. ഗൃഹത്തില്‍ ബന്ധുജനങ്ങളുടെ സമാഗമം ഉണ്ടാകും. സന്താനങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ കൂടിവരും. ശത്രുശല്യം കുറയും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനവസരം വന്നുചേരും.
ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല. സാമ്പത്തിക സ്ഥിതിയും തൃപ്തികരമല്ല. ക്രയവിക്രയരംഗത്ത് ധനനഷ്ടം ഉണ്ടാകാം. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും.
കാര്യവിജയം ഉണ്ടാകും. കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. ദാമ്പത്യസുഖം കുറയും. കോടതിവിധികള്‍ പ്രതികൂലമാകും. അപകട ദുരിതങ്ങളില്‍നിന്ന് ഈശ്വരാധീനത്താല്‍ രക്ഷപ്രാപിക്കാനിടയാകും. വിനോദയാത്ര, തീര്‍ത്ഥയാത്ര എന്നിവകള്‍ക്ക് അവസരം വന്നുചേരും. തൊഴില്‍രംഗം പുഷ്ടിപ്പെടും. ബിസിനസ്സില്‍ സാമ്പത്തികനേട്ടം ഉണ്ടാകും. കമ്മീഷന്‍ ഏജന്‍സികള്‍ മുഖേന ലാഭമുണ്ടാകും.
ആത്മീയകാര്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കാനിടയാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് പ്രമോഷനും സ്ഥലംമാറ്റവും ലഭിക്കും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''ഭൂതനാഥ സദാനന്ദ
സര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ
ശാസ്‌ത്രേ തുഭ്യം നമോനമഃ''

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)


ആരോഗ്യസ്ഥിതി മോശമായിത്തുടരും. ശാരീരികമായ അലട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. ബന്ധുജനങ്ങളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. കുടുംബസ്വത്ത് വീതം വയ്ക്കാനിടയാകും. അയല്‍ക്കാരുമായി കലഹിക്കാനിടവരും. വാഹനസംബന്ധമായി പണച്ചെലവുകള്‍ വര്‍ദ്ധിക്കും. പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ നടക്കാനിടയാകും. സന്താനങ്ങള്‍ക്ക് ജോലി ലഭിക്കാനിടയാകും. തസ്‌ക്കരഭയം ഉണ്ടാകും. ശത്രുക്കളില്‍നിന്നുള്ള ഉപദ്രവം ഉണ്ടാകാം. വിവാഹാലോചനകള്‍ക്ക് ഉണ്ടായിരുന്ന തടസ്സം മാറിക്കിട്ടും. കോടതിവിധികള്‍ അനുകൂലമാകും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. അപകട ദുരിതങ്ങള്‍ക്കിടയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കും. അപ്രതീക്ഷിതമായി ധനാഗമം വന്നുചേരും. തൊഴില്‍രംഗത്ത് തടസ്സങ്ങള്‍ ഉണ്ടാകും. ബിസിനസ്സില്‍ ധനനഷ്ടം സംഭവിക്കും. ധനാഗമ മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശിക്ഷണ നടപടികളെ നേരിടേണ്ടതായി വരും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


വിഷ്ണുക്ഷേത്രത്തില്‍ പാല്പായസ നിവേദ്യം നടത്തുകയും ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, പിന്‍വിളക്ക്, കൂവളമാല സമര്‍പ്പണം എന്നീ വഴിപാടുകള്‍ നടത്തി താഴെപ്പറയുന്ന മന്ത്രം മൂന്ന് പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

''ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം.''

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)


ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. സാമ്പത്തികസ്ഥിതിയും മെച്ചമായിരിക്കുകയില്ല. ക്രയവിക്രയരംഗത്ത് ധനനഷ്ടം ഉണ്ടാകാം. ബന്ധുജനങ്ങളുടേയും സുഹുത്തുക്കളുടേയും വേര്‍പാടില്‍ ദുഃഖക്കാനിടവരും. പൊതുജനങ്ങളുമായി അകാരണമായി കലഹിക്കാനിടയാകും. പുതിയ വാഹനം വാങ്ങിക്കുന്നതിനവസരം വന്നുചേരും. സന്താനങ്ങള്‍ക്ക് ക്ലേശങ്ങള്‍ കൂടിവരും. കടബാദ്ധ്യതകള്‍ ഉണ്ടാകും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കുന്നതിനിടയാകും. വിവാഹാലോചനകള്‍ക്ക് തടസ്സം സംഭവിക്കാം.
കോടതിവിധികള്‍ പ്രതികൂലമാകും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. അപകട ദുരിതങ്ങളില്‍ നിന്ന് ഈശ്വരാധീനത്താല്‍ രക്ഷപ്രാപിക്കാനിടയാകും. വിദേശയാത്രാപരിശ്രമങ്ങള്‍ക്ക് തടസ്സം നേരിടും. തൊഴില്‍ തടസ്സം അനുഭവപ്പെടും. അപവാദ പ്രചരണങ്ങള്‍ക്കിടയാകും. ക്ഷതപതന ദുരിതങ്ങള്‍ക്കിടയാകും. നേത്ര സംബന്ധമായ അസുഖങ്ങള്‍ക്കിടവരും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ തടസ്സം നേരിടും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് കുറ്റാരോപണമെമ്മോ ലഭിക്കാനിടവരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കുറയും.

പരിഹാരം:


ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, പിന്‍വിളക്ക്, കൂവളമാല സമര്‍പ്പണം എന്നിവ നടത്തുകയും ദേവീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി നടത്തുകയും ശ്രീകൃഷ്ണക്ഷേത്രത്തില്‍ പാല്പായ നിവേദ്യം നടത്തുകയും ശനിയാഴ്ചതോറും ശാസ്താ ക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

''ഭൂതനാഥ സദാനന്ദ
സര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ
ശാസ്‌ത്രേ തുഭ്യം നമോനമഃ''

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)


ആരോഗ്യസ്ഥിതി മോശമായിത്തുടരും. സ്ഥാനഭ്രംശത്തിനിടയായേക്കാം. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. സ്വജനങ്ങളുമായി കലഹിക്കാനിടവരും. പണച്ചെലവുകള്‍ കൂടും. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കുകയില്ല. ക്രയവിക്രയരംഗത്ത് ധനനഷ്ടം സംഭവിക്കും. സഹോദരഗുണം ഉണ്ടാകും. അയല്‍ക്കാരുമായി കലഹിക്കാനിടവരും. വാഹനസംബന്ധമായി പണച്ചെലവുകള്‍ വര്‍ദ്ധിക്കും. ഗൃഹിനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനിടയാകും. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ മാറ്റിവയ്ക്കാനിടയായേക്കാം. തസ്‌ക്കരഭയം അനുഭവപ്പെടും. ശത്രുക്കളില്‍നിന്നുള്ള ഉപദ്രവം ഉണ്ടാകും. വിവാഹാലോചനകള്‍ തീരുമാനത്തിലെത്തിക്കാന്‍ കഴിയും.
കോടതിവിധികള്‍ അനുകൂലമാകും. ദാമ്പത്യസുഖാനുഭവം ഉണ്ടാകും. വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കും. തീര്‍ത്ഥയാത്രയ്ക്ക് അവസരം സംജാതമാകും. തൊഴില്‍രംഗത്ത് തടസ്സങ്ങള്‍ വര്‍ദ്ധിച്ച് വരും. ഔദ്യോഗികരംഗത്ത് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭിക്കും. കാര്യവിജയം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയനമ ഉത്തരവുകള്‍ ലഭിക്കാന്‍ തടസ്സം നേരിടും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് കുറ്റാരോപണ മെമ്മോ ലഭിക്കാനിടയാകും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ശനിയാഴ്ചതോറും ശാസ്താ ക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''നീലാഞ്ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമിശനൈശ്ചരം.''

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)


ദൈവാധീനം കുറഞ്ഞ മാസമാണ്. ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല. ശാരീരികമായ അലട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. ആത്മീയ കാര്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കാനിടയാകും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കാനിടയാകും. ക്രയവിക്രയരംഗത്ത് ധനനഷ്ടം ഉണ്ടാകാം. പുതിയ വാഹനം വാങ്ങുന്നതിനുള്ള അവസരം വന്നുചേരും. മാതൃസ്ഥാനീയര്‍ക്ക് ഉണ്ടായിരുന്ന ക്ലേശങ്ങള്‍ മാറിക്കിട്ടും. സന്താനങ്ങള്‍ക്ക് ക്ലേശങ്ങള്‍ കൂടിവരും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും. കടബാദ്ധ്യതകള്‍ ലഘൂകരിക്കാന്‍ സാധിക്കും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. കാര്യവിജയം ഉണ്ടാകും. വിവാഹാലോചനകള്‍ പുരോഗമിക്കും. കോടതിവിധികള്‍ അനുകൂലമാകും. തടസ്സപ്പെട്ട് കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കുന്നതിനിടയാകും. അപകട ദുരിതങ്ങളില്‍ നിന്ന് ഈശ്വരാധീനത്താല്‍ രക്ഷപ്രാപിക്കാനിടയാകും.
വിദേശയാത്രാ പരിശ്രമങ്ങള്‍ക്ക് തടസ്സം നേരിടും. തീര്‍ത്ഥാടനത്തിന് അവസരം സംജാതമാകും. തൊഴില്‍രംഗത്ത് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകും. വാസസ്ഥാനത്തിന് മാറ്റം സംഭവിക്കാം. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനിടയാകും. ആശുപത്രിവാസം വേണ്ടിവന്നേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ശിക്ഷണനടപടികളെ നേരിടേണ്ടതായി വരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


വിഷ്ണുക്ഷേത്രത്തില്‍ പാലഭിഷേകം, സഹസ്രനാമാര്‍ച്ചന എന്നിവ വ്യാഴാഴ്ച ദിവസം നടത്തുകയും ശനിയാഴ്ച തോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

''ഭൂതനാഥ സദാനന്ദ
സര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ
ശാസ്‌ത്രേ തുഭ്യം നമോനമഃ''

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)


ആരോഗ്യസ്ഥിതി മോശമായിത്തുടരും. ശാരീരികമായ അലട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചമായിരിക്കുകയില്ല. കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ക്കിടവരും. ബന്ധുജനഗുണം ഉണ്ടാകും. വിനോദയാത്രയ്ക്ക് അവസരം സംജാതമാകും. പുതിയ സുഹൃത്തുക്കളുമായി ഇടപഴകാനിടവരും. അയല്‍ക്കാരുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനിടയാകും. വാഹനസംബന്ധമായി പണച്ചെലവുകള്‍ കൂടും. പൊതുജനങ്ങളുമായി കലഹിക്കാനിടവരും. സന്താനഗുണം ലഭിക്കും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ നടന്നുകിട്ടാനിടയാകും. വിവാഹാലോചനകള്‍ക്ക് ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറിക്കിട്ടും. കോടതിവിധികള്‍ അനുകൂലമാകും. പ്രമുഖ വ്യക്തികളുമായുള്ള പരിചയം നിമിത്തം നേട്ടത്തിന് സാധ്യത കാണുന്നു. സ്ത്രീജനങ്ങളിലൂടെ നേട്ടമുണ്ടാകും. വിദേശയാത്രാ പരിശ്രമങ്ങള്‍ക്ക് തടസ്സം നേരിടും. തീര്‍ത്ഥാടനത്തിന് അവസരം സംജാതമാകും.
തൊഴില്‍രംഗത്ത് പണച്ചെലവുകള്‍ വര്‍ദ്ധിക്കും. തൊഴില്‍ തടസ്സത്തിനും ഇടയായേക്കാം. ധനാഗമമാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കും. സാഹിത്യം, എഴുത്ത്, അച്ചടി, മാധ്യമം എന്നീ രംഗത്തുള്ളവര്‍ക്ക് ഗുണകരമാണ്. ഔദ്യോഗികരംഗത്ത് ഉന്നത പദവികളിലെത്തിച്ചേരാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ തടസ്സം നേരിടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രമോഷനും സ്ഥലംമാറ്റവും ലഭിക്കും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ഭദ്രകാളി ക്ഷേത്രത്തില്‍ ചൊവ്വാഴ്ച ദിവസം രക്തപുഷ്പാഞ്ജലി, കടുംപായസ നിവേദ്യം എന്നിവ നടത്തി താഴെപ്പറയുന്ന മന്ത്രം ഏഴു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''കാളികാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുലം ച കുലധര്‍മ്മം ച മാം ച
പാലയ പാലയ.''

ജ്യോത്‌സ്യന്‍ ബ്രഹ്മശ്രീ
പുലിയന്നൂര്‍ വിഷ്ണുനമ്പൂതിരി
ഫോണ്‍: 0481-2310571,
മൊ: 9946324093

Ads by Google
Ads by Google
Loading...
TRENDING NOW