
ഷിഹാബ് ഈട്ടിക്കല്‍
നെടുങ്കണ്ടം: പൊതുപ്രവര്‍ത്തനം ജനോപകാരപ്രദമായി എങ്ങനെ നടത്തണം എന്നതിന് മാതൃകയാണ് ഷിഹാബ് ഈട്ടിക്കല്‍. എന്തു കാര്യത്തിലും തന്നെ സമീപിക്കുന്നവര്‍ ഒരിക്കലും നിരാശരായി മടങ്ങരുതെന്ന നിര്‍ബന്ധം ഇദ്ദേഹത്തിനുണ്ട്. പഞ്ചായത്ത് അംഗമായും, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായി നിലകൊള്ളുമ്പോഴും ഏതൊരാളുടെയും ചെറിയ കാര്യം മുതല്‍ വലിയ കാര്യങ്ങള്‍ വരെ തന്മയത്വത്തോടെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് മാത്രമല്ല രാവും പകലും നോക്കാതെ അതിനായി ഇറങ്ങി തിരിക്കാനും ഷിഹാബിന് മടിയില്ല.

നെടുങ്കണ്ടം താന്നിമൂട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഷിഹാബ് ഈട്ടിക്കല്‍ നടത്തിയ സത്യഗ്രഹ സമരം അവസാനിച്ചപ്പോള്‍. (ഫയല്‍ചിത്രം)
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗമെന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം തന്റെ വാര്‍ഡിലെ വികസനം എന്നതിനപ്പുറം പഞ്ചായത്തിന്റെ ആകെ വികസന പ്രവര്‍ത്തനങ്ങളിലും മറ്റ് ഇതര വിഷയങ്ങളിലും ഇടപെട്ടു. ജാതി മത, രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തനം ഏകോപ്പിപ്പിക്കുന്നതിനും തന്റെ വാര്‍ഡിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആണ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്.
നെടുങ്കണ്ടം താന്നിമൂട് റോഡ് ഗതാഗതയോഗ്യമാക്കാന്‍ ഉപവാസ സമരം നടത്തിയതും ഭൂവിഷയങ്ങളില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ നടത്തിയ സമരത്തില്‍ ഉപവാസമിരുന്നതും ജനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ മുന്‍ പന്തിയില്‍ നില്‍ക്കും എന്നതിന്റെ തെളിവാണ്.

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണ വിതരണത്തില്‍
കഴിഞ്ഞ പ്രളയഘട്ടങ്ങളില്‍ രാപകലില്ലാതെ സഹായ ഹസ്തവുമായി നിന്നത് പ്രശംസ പിടിച്ചു പറ്റിയ ഒന്നാണ്. കെ.എസ്.യു വിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചു. നെടുങ്കണ്ടം എം.ഇ.എസ് കോളജില്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി, നെടുങ്കണ്ടം അര്‍ബന്‍ സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം 2012ല്‍ നെടുങ്കണ്ടം റോട്ടറി ഈസ്റ്റ് ഹില്‍സിന്റെ പ്രസിഡന്റ് ആയിരിക്കെ മികച്ച റോട്ടറി പ്രസിഡന്റിനുള്ള ഡിസ്ട്രിക്ട് അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. 22-ാം വയസില്‍ ആദ്യമായി ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിച്ചു.

ഭൂ വിഷയത്തില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ നെടുങ്കണ്ടത്ത് നടത്തിയ ഏകദിന ഉപവാസത്തില്‍
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നെടുങ്കണ്ടം പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം (371വോട്ട്) നേടി 14-ാം വാര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. 2019 ലെ മംഗളം ജനപ്രിയ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സെക്രട്ടറി, മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി, കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ ഇപ്പോള്‍ വഹിക്കുന്ന ഷിഹാബ് ഇത്തവണ വാര്‍ഡ് 12 ല്‍ നിന്നും ജനവിധി തേടുന്നുമുണ്ട്.