Friday, June 25, 2021 Last Updated 12 Min 30 Sec ago English Edition
Todays E paper
Sunday 29 Nov 2020 12.35 AM

മതനിരപേക്ഷത സംരക്ഷിക്കാന്‍ ഒരു മുന്നറിയിപ്പ്‌

uploads/news/2020/11/443493/book.jpg

ഇന്ത്യയെ കാവിവത്‌കരിക്കുന്നതിനും അതിനനുസൃതമായ രീതിയില്‍ ചരിത്രത്തെ വളച്ചൊടിച്ച്‌ അവതരിപ്പിക്കാനും ബി.ജെ.പി. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങളെ ചരിത്രത്തിന്റെ പിന്‍ബലത്തോടെ തുറന്നു കാട്ടുന്ന പുസ്‌തകമാണ്‌ പത്രപ്രവര്‍ത്തകനായ ചെറുകര സണ്ണി ലൂക്കോസ്‌ രചിച്ച "ചരിത്രത്തിന്റെ വര്‍ഗീയ വത്‌കരണം മതനിരപേക്ഷ ഇന്ത്യയില്‍".
ഇന്ത്യ എന്ന വികാരത്തേയും സത്തയേയും രൂപപ്പെടുത്തിയ ഇന്നലകളെ ഓര്‍മ്മപ്പെടുത്തുന്ന ഈ പുസ്‌തകം വിളംബരപ്പെടുത്തുന്നത്‌ ചരിത്രത്തിലെ സനാതന സത്യങ്ങളാണ്‌. വൈവിധ്യങ്ങളുടെ നാടായ ഇന്ത്യക്ക്‌ ജനങ്ങളുടെ അന്തസ്സും അവകാശങ്ങളും ബഹുസ്വരതയും ആദരിക്കുന്ന സ്വതന്ത്ര സമൂഹമായി നിലനില്‍ക്കാനായത്‌ മാനവികതയുടെ സാര്‍വകാലിക, സാര്‍വദേശീയ മൂല്യങ്ങളായ ജനാധിപത്യം, മതേരത്വം എന്നിവയെ മുറുകെ പിടിച്ചതു കൊണ്ടാണ്‌. ഈ മൂല്യങ്ങള്‍ അട്ടിമറിക്കപ്പെടുകയും ചരിത്രം വക്രീകരിക്കപ്പെടുകയും ചെയ്യുന്നതിനെ ഈ പുസ്‌തകം അനാവരണം ചെയ്യുന്നു.
മഹാമനീഷികളായ ചില രാഷ്‌ട്രശില്‍പികളെപ്പറ്റിയും നിര്‍ണായക ചരിത്ര മുഹൂര്‍ത്തങ്ങളെപ്പറ്റിയും വര്‍ഗീയ വിഭജനം, മതവും ദേശീയ പ്രസ്‌ഥാനവും, രാജ്യസ്‌നേഹം തുടങ്ങിയ സുപ്രധാന വിഷയങ്ങളെപ്പറ്റിയും വളരെ ലളിതമായും സ്‌പഷ്‌ടമായും ഈ പുസ്‌തകം പ്രതിപാദിക്കുന്നുവെന്ന്‌ ഡോ. രാജന്‍ ഗുരുക്കള്‍ അവതാരികയില്‍ വ്യക്‌തമാക്കുന്നു.

ചരിത്രത്തിന്റെ വര്‍ഗീയവത്‌കരണം
മതനിരപേക്ഷ ഇന്ത്യയില്‍
ചെറുകര സണ്ണി ലൂക്കോസ്‌

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം കോട്ടയം, വില: 230 രൂപ.

No. 1 & മലയാളികൾക്ക് ഏറ്റവും വിശ്വസനീയമായ മാട്രിമോണിയൽ സേവനം - രജിസ്ട്രേഷൻ സൗജന്യം!
Ads by Google
Sunday 29 Nov 2020 12.35 AM
YOU MAY BE INTERESTED
Kerala Matrimoney
Ads by Google
Loading...
TRENDING NOW