മലയാളത്തിലെ ആദ്യത്തെ ഹോം സിനിമാ സീരിസ്സായ ബാംഗ്ലൂര്‍ ലോഡ്ജിന്റെ അഞ്ചാമത്തെ എപ്പിസോഡ് മഴവില്‍ റേഡിയോ ബാംഗ്ലൂരിന്റെ facebook ലൈവ് ആയും യൂട്യൂബ് ലൈവ് ആയും നവംബര്‍ 21 ആം തീയതി ശനിയാഴ്ച രാത്രി 7 മണിക്ക് പ്രൈം വീഡിയോ ആയി റിലീസ് ചെയ്തു. റിലീസ് ചെയ്ത നിമിഷങ്ങള്‍ക്കകം ഫേസ്ബുക്ക് പേജിലും യൂട്യൂബ് പേജിലും കൂടി കാല്‍ ലക്ഷത്തോളം പ്രേക്ഷകരാണ് ഈ എപ്പിസോഡ് കണ്ടത്. ഈ കൊറോണ കാലത്ത് ഒരു സാധാരണ മലയാളി കുടുംബത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കി ആണ് ഈ കോമഡി എപ്പിസോഡി ന്റെ കഥ പ്രേക്ഷകരോട് പറയുന്നത്.
അഭിനയത്തെ കൂടാതെ രചനയും സംവിധാനവും നിര്‍മ്മാണവും ഗാനരചനയും ജി ഹരികൃഷ്ണന്‍ തമ്പി തന്നെ നിര്‍വഹിക്കുന്നു. ബാംഗ്ലൂരിലെ മലയാളി എന്‍ജിനീയര്‍ ആയ മോഹന്‍ കുമാര്‍, ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന ഗവണ്‍മെന്റ് അധ്യാപികയായ ശ്രീജ എ കെ., ഇരട്ട സഹോദരങ്ങളായ അതില്‍ മോഹന്‍, ആദി മോഹന്‍, ബാംഗ്ലൂരിലെ നാടകനടനും നായര്‍ സര്‍വീസ് സൊസൈറ്റി ഭാരവാഹിയുമായ മനോജ് കുമാര്‍ കെ പി എന്നിവരാണ് തമ്പിയെ കൂടാതെ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്.
ഷൈജു താക്കോല്‍കാരന്റെ സംഗീതത്തില്‍ പാട്ട് പാടിയിരിക്കുന്നത് ആരോമല്‍ഷാജിയാണ്. ക്യാമറയും എഡിറ്റിങ്ങും ശ്രീജി കിരണ്‍ നിര്‍വഹിക്കുന്നു. സുമിത്ര ഹോം സിനിമ പ്രൊഡക്ഷന്‍സ്സിന്റെ ബാനറില്‍ജി. ഹരികൃഷ്ണന്‍ തമ്പി നിര്‍മ്മിക്കുന്ന ഈ എപ്പിസോഡ് പ്രേക്ഷകര്‍ക്കായി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ബാംഗ്ലൂരിലെ പ്രശസ്ത ഡേ ക്കെയര്‍ ആന്‍ഡ് പ്രീസ്‌കൂള്‍ സ്ഥാപനമായ 'ഫെതര്‍ ടച്ച്' ആണ്.