Saturday, May 15, 2021 Last Updated 10 Min 21 Sec ago English Edition
Todays E paper
Sunday 22 Nov 2020 11.57 PM

റോസമ്മയുടെ ശസ്‌ത്രക്രിയയ്‌ക്കായി നാടൊരുമിക്കുന്നു

uploads/news/2020/11/441789/new.jpg

പാലാ: നിര്‍ധനയായ വീട്ടമ്മയുടെ വൃക്കമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ ഉദാരമതികളുടെ സഹായം തേടുന്നു. ഉറുമ്പേല്‍ റോസമ്മ ചാക്കോ(33) യുടെ വൃക്കമാറ്റിവയ്‌ക്കല്‍ ചികിത്സാ സഹായനിധിക്കായാണ്‌ നാട്‌ ഒരുമിക്കുന്നത്‌. രണ്ടുവര്‍ഷം മുമ്പു പാമ്പുകടിയേറ്റതിനെ തുടര്‍ന്നാണ്‌ റോസമ്മയുടെ ഇരു വൃക്കകളും തകരാറിലാകുന്നത്‌.
തുടര്‍ന്ന്‌ തുടര്‍ച്ചയായി നടത്തുന്ന ഡയാലിസിസിലൂടെ കുടുംബം കടക്കെണിയില്‍ അകപ്പെടുകയും ചെയ്‌തു. ഉദാരമതികളായ നാട്ടുകാരുടെ സഹായത്താലാണ്‌ നാളുകളായി ഡയാലിസിസ്‌ നടന്നുവരുന്നത്‌. പിതാവ്‌ വൃക്കദാനം ചെയ്യാന്‍ സന്നദ്ധനാണെങ്കിലും സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ ശസ്‌ത്രക്രിയക്കു സാധിക്കാതിരിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലുണ്ടാവുകയും സഹായനിധി ശേഖരിക്കാന്‍ തീരുമാനിക്കുകയും ചെയ്‌തത്‌. സഹായനിധി ശേഖരണത്തിലൂടെ 10 ലക്ഷം രൂപ സമാഹരിക്കാനാണ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌. മൂന്നു സെന്റ്‌ സ്‌ഥലവും കൊച്ചുവീടും മാത്രമാണ്‌ ഈ കുടുംബത്തിന്‌ ആകെയുള്ളത്‌. ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ്‌ ജിസും അഞ്ചു വയസുള്ള ഏക മകനും അടങ്ങുന്നതാണ്‌ റോസമ്മയുടെ കുടുംബം. കരൂര്‍ പഞ്ചായത്തിലെ ഏഴു വാര്‍ഡുകളില്‍, ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നുള്ള ജീവന്‍രക്ഷാ സമിതിയുടെ നേതൃത്വത്തിലാണ്‌ സഹാധനം സ്വരൂപിക്കുന്നത്‌. ഫാ.മാത്യു പുന്നത്താനത്ത്‌ കുന്നേല്‍, കെ.ജെ മാത്യു, വി.എന്‍. ശശി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
റോസമ്മ ചാക്കോയുടെ പേരില്‍ എസ്‌.ബി.ഐ. പാലാ മെയിന്‍ ശാഖയില്‍ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. അക്കൗണ്ട്‌ നമ്പര്‍: 20191085500, ഐ.എഫ്‌.എസ്‌.സി. കോഡ്‌: എസ്‌.ബി.ഐ.എന്‍. 0008657.

Ads by Google
Sunday 22 Nov 2020 11.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW