Saturday, May 15, 2021 Last Updated 13 Min 24 Sec ago English Edition
Todays E paper
ബിജു ലോട്ടസ്
Saturday 21 Nov 2020 08.09 AM

ജനസേവനം ജീവിതചര്യയാക്കി സിദ്ദിഖ് അടിമാലിയുടെ മനസ് കീഴടക്കുന്നു

uploads/news/2020/11/441478/T-S-Sidhik1.jpg
ടി.എസ്. സിദ്ദിഖ്

അടിമാലി: ജനസേവനം ജീവിതചര്യയാക്കി മാറ്റിയ ടി.എസ് സിദ്ദിഖ് എന്ന നാല്‍പത്തിയേഴുകാരന്‍ മൂന്നര പതിറ്റാണ്ടായി അടിമാലി മേഖലയിലെ പൊതുപ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമാണ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി കൂടിയായ സിദ്ദിഖിന് പൊതുപ്രവര്‍ത്തനം എന്നാല്‍ വെറും രാഷ്ട്രീയം മാത്രമല്ല കാരുണ്യ പ്രവര്‍ത്തന കൂടിയാണ്.

uploads/news/2020/11/441478/vitharanam-1.jpg
പൊതുപ്രവര്‍ത്തനരംഗത്ത് നിറസാന്നിധ്യമായ ടി.എസ് സിദ്ദിഖ് ലോക്ഡൗണ്‍ ഘട്ടങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു.

ചികിത്സ, വീട്, വിദ്യാഭ്യാസം തുടങ്ങി ഏതു മേഖലയിലും ദുരിതമനുഭവിക്കുന്നവര്‍ രാഷ്ട്രീയകക്ഷി വ്യത്യാസങ്ങളില്ലാതെ ഇദ്ദേഹത്തെ സമീപിക്കുന്നത് ഇതിന് അടിവരയിടുന്നു. ഈ ഘട്ടങ്ങളില്‍ സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ചും അവരുടെ ആവശ്യങ്ങള്‍ സ്വന്തമായി കണ്ടാണ് രംഗത്തിറങ്ങുന്നതെന്ന് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നു.

uploads/news/2020/11/441478/aadaram-1.jpg
പഠനമികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ ടി.എസ്. സിദ്ദിഖിന്റെ നേതൃത്വത്തില്‍ വീടുകളിലെത്തി ആദരിക്കുന്നു

ഹൈറേഞ്ചില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ലേബര്‍ കോണ്‍ട്രാക്‌ടേഴ്‌സ് സൊസൈറ്റിയുടെ അമരക്കാരനായി സജീവമായ സിദ്ദിഖ്, അടിമാലി മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ്. 13-ാം വയസില്‍ അടിമാലി ഗവ. ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ ടൗണ്‍ കമ്മിറ്റി പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, സര്‍വീസ് സഹകരണ ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ തുടങ്ങിയ നിലകളിലെല്ലാം തിളങ്ങിയിട്ടുണ്ട്. സ്വന്തമായി ജോലി ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനിടെ ലഭിക്കുന്ന അധിക സമയവും പൊതുപ്രവര്‍ത്തകനായി സജീവമാവുകയെന്നതായിരുന്നു സിദ്ദിഖിന്റെ രീതി.

uploads/news/2020/11/441478/Kittu-1.jpg
കോവിഡ്-19 ലോക്ഡൗണ്‍ ഘട്ടത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി സൗജന്യ ഭക്ഷ്യോല്‍പന്ന കിറ്റുകള്‍ തയാറാക്കുന്ന ടി.എസ് സിദ്ദിഖും സഹപ്രവര്‍ത്തകരും.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ പഠന ചെലവുകള്‍ക്കായി പത്രവിതരണം നടത്തി. ഈസ്‌റ്റേണ്‍ കമ്പനിയില്‍ തൊഴിലാളിയായും ഓട്ടോറിക്ഷാ ഡ്രൈവറായും പ്രവര്‍ത്തിച്ചിരുന്ന അവസരത്തിലും ജനസേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. അടിമാലി മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, അടിമാലി ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങി സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും സൊസൈറ്റിയുടെ കീഴില്‍ ആംകോസ് എന്ന പേരില്‍ വിവിധ കേന്ദ്രങ്ങളില്‍ മോട്ടോര്‍ വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് വ്യാപാര രംഗവും സജീവമാക്കി. ഇത്തരത്തില്‍ നാല്‍പതോളം വരുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇദ്ദേഹം മുന്‍കൈയെടുത്തു.

uploads/news/2020/11/441478/vahanam-1.jpg
കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിച്ച വയനാട്ടിലെ ജനങ്ങള്‍ക്ക് ഇടുക്കിയില്‍ നിന്നും നിത്യോപയോഗവസ്തുക്കളും വസ്ത്രങ്ങളും നിറച്ച വാഹനവുമായി പോകുന്ന സിദ്ദിഖും സംഘവും

മുന്‍പ് പലവട്ടം ജനപ്രതിനിധിയായി മത്സരിക്കുന്നതിന് അവസരങ്ങള്‍ ലഭിച്ചപ്പോഴെല്ലാം മറ്റുള്ളവര്‍ക്കായി സീറ്റ് ഒഴിഞ്ഞു കൊടുത്ത സിദ്ദിഖ് ഇപ്പോള്‍ അടിമാലി പഞ്ചായത്തിലെ സ്വന്തം വാര്‍ഡായ പത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ പാനലില്‍ മത്സര രംഗത്തുണ്ട്. വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളിലെ അധ്യാപിക ആമിനയാണ് ഭാര്യ. കോഴിക്കോട് ഇഖറ ആശുപത്രിയിലെ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് സുല്‍ഫത്ത്, എന്‍ജിനീയറിങ്
ബിരുദധാരിയായ സലീല്‍ എന്നിവര്‍ മക്കളാണ്.

uploads/news/2020/11/441478/T-S-Sidhik2.jpg
ടി.എസ് സിദ്ദിഖ്

Ads by Google
Ads by Google
Loading...
TRENDING NOW