മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹന്. ബേബി സുജാതയായിട്ടാണ് പ്രിയ ഗായിക പിന്നണി ഗാനരംഗത്തെത്തിയത്. താരത്തിന്റെ മകള് ശ്വേത മോഹനും പിന്നണി ഗാനരംഗത്ത് ശ്രദ്ധേയയാണ്. അതുകൊണ്ടു തന്നെ സുജാതയുടെ കുടുംബം മലയാളികള്ക്ക് പ്രിയപ്പെട്ടതാണ്. സുജാതയ്ക്കും മകള്ക്കുമൊപ്പം എപ്പോഴും കാണുന്ന വ്യക്തിയാണ് സുജാതയുടെ ഭര്ത്താവും ശ്വേതയുടെ അച്ഛനുമായ കൃഷ്ണ മോഹന്.
ഇപ്പോള് ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് മകള് ശ്വേതയ്ക്കൊപ്പം കൃഷ്ണ മോഹന്. ശ്വേതയ്ക്കൊപ്പം അതിമനോഹരമായി പാടിയ്ക്കൊണ്ടാണ് മോഹന് എത്തിയിരിക്കുന്നത്. മോഹന്റെ പാട്ട് കേട്ട് ആരാധകര് അദ്ഭുതം പൂകിയിരിക്കുകയാണെന്ന് തന്നെ പറയാം. കൃഷ്ണമോഹന്റെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് ഏതാനും ദിവസങ്ങള്ക്കു മുന്പ് പുറത്തിറക്കിയ വിഡിയോയാണ് ഇത്. സലീല് ചൗധരി ഈണം നല്കിയ മൂന്ന് ഹിന്ദി ഗാനങ്ങളാണ് കൃഷ്ണമോഹനും ശ്വേതയും ചേര്ന്ന് പാടിയത്.
'കഹിന് ദൂര്' എന്ന ഗാനമാണ് ആദ്യം മോഹനും ശ്വേതയും ചേര്ന്ന് പാടിയത്. 'മധുമതി' എന്ന ചിത്രത്തിലെ 'ദില് തടപ്പ്' എന്ന ഗാനമാണ് രണ്ടാമതായി ശ്വേതയും അച്ഛനും ചേര്ന്നാലപിച്ചത്. 1976ല് പുറത്തിറങ്ങിയ 'ജേനേമന് ജാനേമന്' എന്ന പാട്ടു പാടിയാണ് ഇരുവരും മെഡ്ലി അവസാനിപ്പിച്ചത്. കൃഷ്ണമോഹന് ഏറ്റവും പ്രിയപ്പെട്ട സംഗീതജ്ഞനാണ് സലീല് ചൗധരി.