Saturday, August 07, 2021 Last Updated 25 Min 34 Sec ago English Edition
Todays E paper
Sunday 15 Nov 2020 05.17 PM

'നിർഭയ'ക്ക് ട്രിബൂട്ട് : സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി 'ജ്യോതി' ഷോർട് ഫിലിം : വീഡിയോ

Jyothi, Short Film, Viral, Tribute, Nirbhaya

2012 ഡിസംബര്‍ 16 എന്ന ദിവസം ആരും മറക്കാന്‍ ഇടയുണ്ടാകില്ല. ഡല്‍ഹിയില്‍ നിര്‍ഭയ എന്ന പെണ്‍കുട്ടിയെ ആറ് ആണുങ്ങള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദിനമാണ് അന്ന്. നീണ്ട നാളത്തെ നിയ​മപോരാട്ടത്തിനൊടുവില്‍ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ​‍പ്രതികളില്‍ നാല് പേര്‍ക്ക് തൂക്ക് കയര്‍ എന്ന് ശിക്ഷ തന്നെ കിട്ടുകയും ചെയ്തു. ഡിസംബര്‍ 16 ന് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ബസ്സില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

നിര്‍ഭയ്ക്ക് ട്രിബ്യൂട്ടുമായി ഷോര്‍ട്ട് ഫിലിമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ഏതൊരു​ പെണ്‍കുട്ടി​യെ പോലെ തന്റെ വീടും മാതാപിതാക്കളെയും നോക്കാന്‍ രാവും പകലും കഷ്ട്ടപ്പെടുന്ന ഒരു പെണ്‍കുട്ടി. ചില കാരണങ്ങളാല്‍ അവള്‍ക്ക് ഒരു ദിവസം ജോലി കഴിഞ്ഞ് എത്താന്‍ ലേറ്റ് ആകുന്നു. തനിയെ ബസില്‍ വരുന്ന് അവളെ രാത്രിയില്‍ ​വഴിയില്‍ ഇറക്കി വിടുന്നു. പിന്നീട് അവളെ കുറച്ച് ചെറുപ്പക്കാര്‍ പിന്‍തുടരുകയും അതെ ബസില്‍ വെച്ച് തന്നെ അവളെ ബലാല്‍സംഗം ചെയ്യുകയും ചെയ്യുകയാണ്. എന്നാല്‍ അവസാന ഭാഗത്ത് വലിയ ട്വിസ്റ്റുമായിട്ടാണ് ഫിലിം അവസാനിക്കുന്നത്.

കഥ തിരക്കഥ സംവിധാനം ചെയ്തിരിക്കുന്നത് ശ്രീഹരി. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രവണ്‍ പാണ്ഡുരംഗന്‍. സഹ സംവിധായകന്‍ റഷ്മി ഗോര്‍. എഡിറ്റിങ്ങും സംഗീതവും നിര്‍വിഹിച്ചിരിക്കുന്നത് നവീന്‍. ശരണ്യ, സെല്‍വ, ഹരിത, നരേഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW