Saturday, August 07, 2021 Last Updated 25 Min 45 Sec ago English Edition
Todays E paper
Wednesday 11 Nov 2020 02.35 PM

സ്നേഹിച്ച് സ്നേഹിച്ച് വെറുപ്പിക്കും ഈ ചേട്ടന്‍ ; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി 'ബിനീഷേട്ടൻ റൂംമേറ്റ്' എന്ന ഹ്രസ്വചിത്രം

Sajin Cherukayil, Sandeep Pradeep, Short Film, Viral

സജിൻ ചെറുകയിൽ, സന്ദീപ് പ്രദീപ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബിനീഷേട്ടൻ റൂംമേറ്റ്' എന്ന ഹ്രസ്വചിത്രം സേഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. എപ്പോഴും ശല്യം ചെയ്തുകൊണ്ടിരിക്കുന്ന ഒരു യുവാവ് അയാളുടെ കൂടെ താമസിക്കേണ്ടി വരുന്ന അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. ആ കൂടെ താമസിക്കുന്ന യുവാവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

കിരൺ ജോസിയാണ് സംവിധാനം. ആദർശ് സദാനന്ദനാണ് ഛായാ ഗ്രഹണം. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഫെബിൻ ജോജോ. ബിൽറ്റ് ബൈ ഡ്രീംസ് പ്രൊഡക്‌ഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജിൻ ചെറുകയിൽ, സന്ദീപ് പ്രദീപും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW