അമ്പലപ്പുഴ: രക്‌തത്തില്‍ അണുബാധയേറ്റ പിഞ്ചുകുഞ്ഞിന്റെ ചികിത്സയ്‌ക്കായി നിര്‍ധന കുടുംബം സുമനസുകളുടെ സഹായം തേടുന്നു. ആലപ്പുഴ പുന്നപ്ര വടക്ക് എട്ടാം വാര്‍ഡ് പറവൂര്‍ വാളത്താറ്റു മഠം വീട്ടില്‍ സിദ്ദീക്ക് കാവ്യ ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള മകന്‍ മുഹമ്മദ് സിയാനാണ് കാരുണ്യമതികളുടെ സഹായം തേടുന്നത്.
ശരീരത്തില്‍ നീര്‍ക്കെട്ട് കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്നുമാസം മുമ്പാണ് സിയാനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്‌ധപരിശോധനയില്‍ രക്‌തത്തിലെ അണുബാധയും പ്രതിരോധശേഷി കുറയുന്നതും കണ്ടെത്തി. ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന സിയാന് അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് അഞ്ചുലക്ഷം രൂപ ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വകാര്യ സ്‌ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുന്ന സിദ്ദീക്ക് സ്വന്തമായി വീടോ സ്‌ഥലമോ ഇല്ലാതെ വാടക വീട്ടിലാണ് കഴിയുന്നത്. ഒരുവര്‍ഷം മുമ്പ് അസുഖത്തെത്തുടര്‍ന്ന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ സിദ്ദീക്കിന് കൃത്യമായി ജോലിക്കുപോകാനുമാകാത്ത അവസ്‌ഥയാണ്.
ഈ കുടുംബത്തെ സഹായിക്കാന്‍ കഴിയുന്നവര്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ആലപ്പുഴ ശാഖയുമായി ബന്ധപ്പെടണം. അക്കൗണ്ട് നമ്പര്‍: 3955076117. ഐ.എഫ്.എസ്.സി. കോഡ്: സിബിഐഎന്‍0280948. ഗൂഗിള്‍ പേ: 9895468577, ഫോണ്‍: 9400771513.