Saturday, May 15, 2021 Last Updated 10 Min 57 Sec ago English Edition
Todays E paper
Thursday 15 Oct 2020 12.03 PM

ഇരുവൃക്കകളും തകരാറിലായ മകള്‍ക്ക് വൃക്ക നല്‍കാനൊരുങ്ങി പിതാവ്; ശസ്ത്രക്രിയക്കു സുമനസ്സുകളുടെ സഹായം തേടി ഒരു കുടുംബം

2011ല്‍ അണലിയുടെ കടിയേറ്റതു മുതല്‍ റോസമ്മയ്ക്ക് നിരന്തരം ചികിത്സ ആവശ്യമായി വന്നു. ഇതോടെ ഈ കുടുംബത്തിന്റെ വരുമാനം മുഴുവന്‍ ചികിത്സയ്ക്ക് മാറ്റേണ്ട അവസ്ഥയായി
Charity

കോട്ടയം: ഏതാണ്ട് പത്തു വര്‍ഷം മുന്‍പേറ്റ അണലിയുടെ കടി ഇന്ന് റോസമ്മയുടെ ജീവന് തന്നെ ഭീഷണിയായിരിക്കുന്നു. അണലിയുടെ വിഷത്തില്‍ നിന്ന് മുക്തിനേടാന്‍ അന്ന് ചികിത്സ ഒട്ടേറെ നടത്തിയെങ്കിലൂം അതിനെ തുടര്‍ന്ന് ഇന്ന് റോസമ്മയുടെ ഇരുവൃക്കകളും പ്രവര്‍ത്തന രഹിതമായി. ഇപ്പോള്‍ ഡയാലിസിസും കുത്തിവയ്പുകളുമായാണ് ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്. രാമപുരം ചിറ്റാര്‍ ഉറുമ്പേല്‍ ആന്റണി ജോര്‍ജിന്റെ ഭാര്യ റോസമ്മ ചാക്കോ (33)യ്ക്കാണ് ഈ ദുരവസ്ഥ.

വൃക്ക മാറ്റിവയ്ക്കല്‍ മാത്രമാണ് ഇനിയുള്ള ഏകമാര്‍ഗമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു. വൃക്ക നല്‍കാന്‍ പിതാവ് സമ്മതം അറിയിച്ചു. അതിനുള്ള പരിശോധനകള്‍ അദ്ദേഹമിപ്പോള്‍ നടത്തി വരികയാണ്. എന്നാല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് വേണ്ടിവവരുന്ന അഞ്ചു ലക്ഷത്തിലേറെ രൂപയുടെ ചികിത്സാ ചെലവ് കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് കുടുംബം.

ഭര്‍ത്താവും നാലാം ക്ലാസില്‍ പഠിക്കുന്ന മകനുമടങ്ങുന്നതാണ് റോസമ്മയുടെ കുടുംബം. റബര്‍ ടാപ്പിംഗ് തൊഴിലാളിയാണ് ഭര്‍ത്താവ് ആന്റണി. മേവട സ്വദേശികളായ കുടുംബം ആന്റണിയുടെ ജോലിയുമായി ബന്ധപ്പെട്ടാണ് ചിറ്റാറില്‍ താമസമാക്കിയത്.

2011ല്‍ അണലിയുടെ കടിയേറ്റതു മുതല്‍ റോസമ്മയ്ക്ക് നിരന്തരം ചികിത്സ ആവശ്യമായി വന്നു. ഇതോടെ ഈ കുടുംബത്തിന്റെ വരുമാനം മുഴുവന്‍ ചികിത്സയ്ക്ക് മാറ്റേണ്ട അവസ്ഥയായി. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പാസായി മുന്‍പ് ജോലിക്ക് പോയിരുന്ന റോസമ്മയ്ക്ക് രോഗാവസ്ഥയില്‍ അതിനും കഴിയുന്നില്ല.

ഇപ്പോള്‍ ആഴ്ചയില്‍ രണ്ടു ദിവസം ഡയാലിസിസ് നടത്തണം. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് ഡയാലിസിസ്. ഇതിനുള്ള പണം കണ്ടെത്താന്‍ ഓരോ തവണയും ബുദ്ധിമുട്ടുകയാണ്. സുമനസ്സുകളുടെ സഹായത്തോടെയാണ് ഓരോ തവണയും ഡയാലിസിസ് നടത്തുന്നത്. കൂടാതെ ആഴ്ചതോറും കുത്തിവയ്പുകളൂം നടത്തണം. അതിന് പാലായിലെ ആശുപത്രിയിലാണ് പോകേണ്ടത്.

സാമ്പത്തികമായി ഏറെ തകര്‍ന്ന ഈ കുടുംബത്തിന് സുമനസ്സുകളുടെ സഹായമുണ്ടെങ്കിലേ വൃക്ക മാറ്റിവയ്ക്കല്‍ ശസത്രക്രിയ നടത്താന്‍ കഴിയൂ. എറണാകുളം ലിസി ആശുപത്രിയിലാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം വൃക്ക നല്‍കുന്ന പിതാവിനും ഒരാഴ്ചയോളം ആശുപത്രിയില്‍ കിടന്ന് തുടര്‍ ചികിത്സ ലഭിക്കണം. റോസമ്മയ്ക്ക് രണ്ടാഴ്ചയോളം തുടര്‍ ചികിത്സ വേണ്ടിവരും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെങ്കിലും ഇതിനു വേണ്ടിവരുന്ന ലക്ഷങ്ങള്‍ കണ്ടെത്താന്‍ ആകാത്തതിനാല്‍ ശസ്തക്രിയ നീണ്ടുപോകുകയാണ്.

വിലാസം: റോസമ്മ ചാക്കോ, ഉറുമ്പേല്‍(വീട്),എടനാട് പി.ഒ ചിറ്റാര്‍, പാലാ. പിന്‍: 686574. ഫോണ്‍ നമ്പര്‍: 6235320444, 9496777041.
ബാങ്ക് അക്കൗണ്ട് നമ്പര്‍: 20191085500, എസ്.ബി.ഐ. പാലാ ബ്രാഞ്ച്, ഐ.എഫ്.എസ്.സി: SBIN0008657

Ads by Google
Ads by Google
Loading...
TRENDING NOW