Saturday, August 07, 2021 Last Updated 23 Min 47 Sec ago English Edition
Todays E paper
Friday 09 Oct 2020 12.01 PM

ഞാനും സുനിച്ചനും പിരിഞ്ഞു... മറക്കാനാകാത്ത നിമിഷത്തെ കുറിച്ച് മഞ്ജു പത്രോസ്‌

uploads/news/2020/10/430845/sunichan.jpg

കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് സീസണ്‍ 2 താല്ക്കാലികമായി അവസാനിപ്പിച്ചിരുന്നു. ഷോയിലെ മികച്ചൊരു മത്സരാര്‍ത്ഥിയായിരുന്നു നടി മഞ്ജു പത്രോസ്. ഷോയില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ നിരവധി ഗോസിപ്പുകളാണ് മഞ്ജുവിനെ കുറിച്ച് വന്നിരുന്നത്. ഭര്‍ത്താവ് സുനിച്ചനുമായി വിവാഹ മോചിതയാകുന്നുവെന്നും, സുനിച്ചന്‍ ആത്മഹത്യ ചെയ്തുവെന്നുമൊക്കെയുള്ള വ്യാജവാര്‍ത്തകള്‍ വന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അത്തരം വാര്‍ത്തകളെക്കുറിച്ചൊക്കെ തുറന്നു പറയുകയാണ് താരം.

''ഞാനും സുനിച്ചനും തമ്മില്‍ പിരിഞ്ഞു എന്നതായിരുന്നു മറ്റൊരു കഥ. അതും ആള്‍ക്കാരുടെ മറ്റൊരു സന്തോഷം. ഞങ്ങളെ അതൊരിക്കലും ബാധിച്ചിട്ടില്ല. പണ്ടു മുതലേ ഇത്തരം പ്രചരണങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്. സുനിച്ചന്‍ തൂങ്ങിച്ചത്തു എന്നു വരെ കേട്ടു. ഞാനും സുനിച്ചനും ബര്‍ണാച്ചനും കൂടി സിനിമയ്ക്ക് പോയിട്ട് തിരിച്ച് വീട്ടിലേക്ക് വരുമ്പോള്‍ ഒരു കൂട്ടുകാരന്‍ വിളിച്ചാണ് ആ കാര്യം പറഞ്ഞത്. ചില വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ മഞ്ജു ഉപേക്ഷിച്ചു, സുനിച്ചന്‍ ആത്മഹത്യ ചെയ്തു എന്ന് സുനിച്ചന്റെ ഫോട്ടോ വച്ച് ആദരാഞ്ജലി പോസ്റ്റര്‍ വന്നത്രേ. അതു ചിലരുടെ വേറെ ഒരു സുഖം. ഞാന്‍ സാധാരണക്കാരിയാണല്ലോ. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ദേഷ്യം വരുക സ്വാഭാവികം....''- മഞ്ജു പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW