Saturday, August 10, 2019 Last Updated 47 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Oct 2016 03.23 PM

ഉപ്പിലാടാത്ത സ്വകാര്യങ്ങള്‍

uploads/news/2016/10/42964/Weeklybijunisha.jpg
നിഷാ ശാരംഗും ബിജുവും

സന്ധ്യാസമയങ്ങളില്‍ കരഞ്ഞുതളര്‍ന്ന അബലകളായ സ്ത്രീകഥാപാത്രങ്ങള്‍ കണ്ടുശീലിച്ച മലയാളി പ്രേക്ഷകര്‍ സ്വാഭാവിക നര്‍മ്മത്തിന്റെ മേമ്പൊടി ചാര്‍ത്തിയ ഉപ്പുംമുളകും പരമ്പര കണ്ട് ആസ്വദിക്കുന്നു.

കണ്ണുനിറയുന്ന കാര്യങ്ങളോ അമ്മായിയമ്മപ്പോരോ ഒന്നുമല്ല, ഏതൊരു വീട്ടിലും നടക്കുന്ന കാര്യങ്ങള്‍ ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുന്ന ഈ പരമ്പര കേരളക്കര ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.

അച്ഛനും അമ്മയും നാലുമക്കളുമടങ്ങുന്ന ഈ ചെറിയ കുടുംബത്തിലെ വലിയ വിശേഷങ്ങളിലേക്ക് ഷൂട്ടിംഗിന്റെ ഇടവേളയില്‍ ബാലചന്ദ്രനെന്ന ബിജുവും നീലിമയെന്ന നിഷാ ശാരംഗും മംഗളത്തിനായി ഇരുന്നു തന്നു.

ബാലചന്ദ്രനിലേക്കുള്ള വഴി?


ബിജു : കാവാലം നാരായണപ്പണിക്കരുടെ സംസ്‌കൃതനാടകത്തിലൂടെയാണ് ഞാന്‍ അഭിനയരംഗത്തെത്തിയത്. തുടര്‍ന്ന് ധാരാളം നാടകങ്ങളില്‍ അഭിനയിച്ചു.

ഇതിനിടയിലാണ് സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണന്‍ എന്നെ 'ബാക്‌ബെഞ്ചേഴ്‌സ്' എന്ന പരമ്പരയിലേക്ക് ക്ഷണിച്ചത്. 'ബെഞ്ചമിന്‍ ബ്രൂണോ' എന്ന പ്രിന്‍സിപ്പലായിട്ടായിരുന്നു മിനിസ്‌ക്രീനില്‍ എന്റെ തുടക്കം.

സത്യത്തില്‍ ഈ വേഷം ചെയ്യേണ്ടിയിരുന്നത് നടന്‍ ടി.പി. മാധവനായിരുന്നു. എനിക്കതില്‍ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രമായിരുന്നു പറഞ്ഞുവച്ചത്. ഡയലോഗുകള്‍ കാണാതെ പഠിച്ചു പറയണം... എന്നു വന്നപ്പോള്‍ അദ്ദേഹം അതില്‍ നിന്നു പിന്മാറി. അങ്ങനെയാണ് പ്രിന്‍സിപ്പലിന്റെ വേഷം എനിക്കു കിട്ടിയത്.

ഈ സീരിയലിന്റെ സംവിധായകന്‍ തന്നെയാണ് ഉപ്പും മുളകും സംവിധാനം ചെയ്യുന്നത്. പിന്നെ ഇതിന്റെ തിരക്കഥാകൃത്ത് സുരേഷ്ബാബുവും ബാലചന്ദ്രനിലേക്കുള്ള എന്റെ വരവിന് പിന്തുണ നല്‍കി.

തനി തിരുവനന്തപുരം ഭാഷ ഇത്ര കൃത്യമായി എങ്ങനെ സംസാരിക്കാന്‍ കഴിയുന്നു?


ഞാന്‍ തിരുവനന്തപുരം സ്വദേശിയാണ്. കുട്ടിക്കാലം മുതല്‍ കണ്ടും കേട്ടും സംസാരിച്ചും പഴകിയ ഭാഷയായതുകൊണ്ട് സ്വാഭാവികമായി അത് പറയാന്‍ സാധിക്കുന്നു.

നീലിമയോ?


നിഷ : എന്റെ വീട് കൊച്ചിയില്‍ കാക്കനാടാണ്. ആദ്യകാലത്ത് തനി വീട്ടമ്മയായിരുന്നു.അപ്രതീക്ഷിതമായിട്ടാണ് ഈ രംഗത്ത് വന്നുപെട്ടത്. ഇതിനു മുമ്പ് കുട്ടിക്കലവറ എന്ന പ്രോഗ്രാം ചെയ്യുമ്പോഴാണ് പി.ആര്‍.ഒ അനില്‍ ഉപ്പും മുളകിലേക്ക് വിളിക്കുന്നത്.

ഇവിടെ വന്ന് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ത്തന്നെ എല്ലാവരുമായി സൗഹൃദത്തിലായി. വീടും ഷൂട്ടിംഗും കൊച്ചിയിലായതിനാല്‍ കുടുംബത്തില്‍ നിന്ന് അകന്നുനില്‍ക്കേണ്ടിവരില്ല. പിന്നെ ഞങ്ങളുടെ മക്കളായി അഭിനയിക്കുന്നവര്‍ ക്യാമറയ്ക്ക് പിന്നിലും 'അച്ഛാ അമ്മേ' എന്നാണ് വിളിക്കുന്നത്.

ആ ഒരു ഇന്റിമസി പരമ്പരയ്ക്ക് കൂടുതല്‍ സ്വാഭാവികത നല്‍കി. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അഭിനയിക്കുകയാണെന്ന തോന്നലില്ല.ശരിക്കും ഒരു കുടുംബത്തില്‍ പെരുമാറുന്നതു പോലെയാണ്.

കഥാപാത്രങ്ങളും ജീവിതവും തമ്മിലുള്ള വ്യത്യാസം?


ബിജു: ബാലചന്ദ്രനെന്നു പറഞ്ഞാല്‍ ഭാര്യയോട് അമിതമായ സ്‌നേഹമുള്ള വ്യക്തിയാണ്. അതുപോലെ തന്നെ ദേഷ്യം വന്നാല്‍ മേലുംകീഴും നോക്കില്ല.

ഭാര്യ ഒരു ദിവസം ജോലികഴിഞ്ഞ് താമസിച്ചു വന്നാല്‍ അതിന്റെ കാരണം ആരുംകാണാത്ത തലം വരെ ചിന്തിച്ചുചിന്തിച്ച് പ്രശ്‌നമുണ്ടാക്കും. എന്തൊക്കെപ്പറഞ്ഞാലും മക്കളെ ജീവനാണ്.

പക്ഷേ യഥാര്‍ത്ഥജീവിതത്തില്‍ ഞാനങ്ങനെയല്ല, അധികം സംസാരിക്കാത്ത പ്രകൃതക്കാരനാണ്. സ്‌നേഹം ഉള്ളില്‍ ഉണ്ടെങ്കിലും പുറമേ പ്രകടിപ്പിക്കില്ല. പഠനം കഴിഞ്ഞ നാള്‍ മുതല്‍ നാടകം എന്ന കലയെ സ്‌നേഹിച്ചുതുടങ്ങി. അന്നു മുതല്‍ നാടകങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലാണ്.

ഭാര്യ പൂര്‍ണ്ണഗര്‍ഭിണിയായിരുക്കുന്ന സമയത്ത് ഞാന്‍ നാടകവുമായി ബന്ധപ്പെട്ട് മറ്റൊരു നാട്ടിലാണ്. അപ്പോഴാണ് ഒരു ഫോണ്‍കോള്‍, ആശുപത്രിയില്‍ നിന്ന് ചേച്ചിയാണ്.

Tuesday 18 Oct 2016 03.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW