സീരിയല്‍ നടന്‍ ശബരീനാഥിന്റെ മരണത്തിന്റെ ഞെട്ടലിലാണ് മലയാളം മനിസ്‌ക്രീന്‍ രംഗം. ശബരീനാഥിനെ അനുസ്മരിച്ച സഹപ്രവര്‍ത്തകനും നടനുമായ രാജേഷ് ഹെബ്ബാര്‍. സഹപ്രവര്‍ത്തകനും വിസ്മയിപ്പിക്കുന്ന മനുഷ്യനും എല്ലാറ്റിനുമുപരി ഒരു ഉത്തമ സുഹൃത്തുമാണ് ശബരീനാഥനെന്ന് രാജേഷ് ഹെബ്ബര്‍ കുറിക്കുന്നു.
രാജേഷ് ഹെബ്ബറിന്റെ കുറിപ്പ്,
പ്രിയപ്പെട്ട ശബരി,
വളരെയധികം വേദനിക്കുന്നതിനാല്‍ ഒന്നും പറയേണ്ടെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ നിങ്ങള്‍ ഒരു സഹപ്രവര്‍ത്തകനും വിസ്മയിപ്പിക്കുന്ന മനുഷ്യനും എല്ലാറ്റിനുമുപരി ഒരു ഉത്തമ സുഹൃത്തുമാണ്..
നമ്മള്‍ നടന്മാര്‍ ഒരു അടയാളം ഇടാന്‍ പരിശ്രമിക്കുന്നു, അഭിനിവേശത്തോടെ ഓരോ ശ്വാസത്തിലും ജീവിക്കുന്നു...
നിന്റെ അഭിനിവേശവും അര്‍പ്പണബോധവും ദയയും കഴിവും എന്നെന്നും ഓര്‍മിക്കപ്പെടും... നിന്റെ കഥാപാത്രങ്ങളിലൂടെ, നിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാകാന്‍ ഭാഗ്യം ലഭിച്ചവരിലൂടെ നീ എന്നും ജീവിക്കും...ഞാന്‍ വിട പറയില്ല....നിന്റെ സൗഹൃദത്തിനും നീ തന്ന ഓര്‍മകള്‍ക്കുമുള്ള നന്ദി മാത്രമേ എനിക്ക് പറയാനുള്ളൂ.