Saturday, August 07, 2021 Last Updated 24 Min 22 Sec ago English Edition
Todays E paper
Thursday 13 Aug 2020 08.31 AM

കുടുംബത്തിലേക്ക് ഒരാള്‍ കൂടി വരുന്നു; രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി കരീനയും സെയ്ഫും കുഞ്ഞ് തൈമുറും

Kareena Kapoor, Saif Ali Khan confirm they are expecting second child

രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ബോളിവുഡ് താരദമ്പതികളായ കരീന കപൂറും സെയ്ഫ് അലി ഖാവനും. വാര്‍ത്താ കുറിപ്പിലൂടെ ദമ്പതികള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബത്തിലേക്ക് ഒരാള്‍ കൂടി വരുന്നു എന്ന വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്. ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നിങ്ങള്‍ക്ക് നന്ദി. ഇരുവരും പറഞ്ഞു.

ഇരുവരുടെയും ആദ്യമകന്‍ മൂന്ന് വയസുള്ള തൈമൂര്‍ ആണ്. കുറച്ച് ദിവസങ്ങളായി കരീന ഗര്‍ഭിണി ആണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കരീനയുടെ അച്ഛന്‍ രണ്‍ധീര്‍ കപൂര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. വാര്‍ത്തകള്‍ സത്യമാണെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അങ്ങനെയാണെങ്കില്‍ താന്‍ വളരെ അധികം സന്തോഷവാനായിരിക്കും എന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നു.

തൈമൂര്‍ ജനിച്ചതിന് ശേഷം രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ കരീനയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. താനും സെയ്ഫും ജോലിയുമായി തിരക്കിലാണെന്നും അതിനാല്‍ രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇപ്പോള്‍ ആ സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ഇരുവരും.

Ads by Google
Ads by Google
Loading...
TRENDING NOW