Monday, April 19, 2021 Last Updated 12 Min 19 Sec ago English Edition
Todays E paper
Monday 27 Jul 2020 08.29 PM

60 കഴിഞ്ഞ സ്ത്രീകൾക്കുള്ള അസുഖമാണിത്, അടികൊടുത്ത് നന്നാക്കേണ്ട പ്രായം കഴിഞ്ഞു: ജീജക്ക് മറുപടിയുമായി ആദിത്യൻ

adithyan jayan, actress jeeja

സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയും ആദിത്യന്‍ ജയനും വിവാഹശേഷം തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയുമായി പങ്കുവെയ്ക്കാറുണ്ട്. വിവാഹ ശേഷം ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ തങ്ങള്‍ക്ക് നേരെ നടി ജീജ ഉയര്‍ത്തിയ ആരോപണങ്ങളോട് ആദിത്യന്‍ സോഷ്യല്‍ മീഡിയ കുറിപ്പ് വഴി മറുപടി നല്‍കിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ആദിത്യനും അമ്പിളി ദേവിക്കും എതിരെ ജീജ ആരോപണങ്ങള്‍ ഉന്നയിച്ചത്.

'' എന്താ ഞാന്‍ പറയേണ്ടത് 60 കഴിഞ്ഞ ചില സ്ത്രീകള്‍ക്ക് ഉള്ള ഒരു അസുഖമാണ് എന്തേലും പറയണം അടി കൊടുത്തു നന്നാക്കേണ്ട പ്രായം കഴിഞ്ഞു അത് കൊണ്ട് വിടുന്നു. നാട്ടില്‍ ഉള്ള എല്ലാവരുടെയും കുടുംബകാര്യത്തിലും ഇടപെടും, പിന്നെ അപ്പൂനെ സ്‌നേഹിക്കുന്നതിനെ കുറിച്ച് പറഞ്ഞത്, ഞാന്‍ അവനെ സ്‌നേഹിക്കുന്നത് എന്റെ കുഞ്ഞിന് മേലെയാണ് സ്ത്രീയെ. അത് അരെയും കാണിക്കേണ്ട കാര്യമില്ല, നിങ്ങള്‍ എന്നെ പറഞ്ഞോ എന്റെ മക്കളെയും കുഞ്ഞുങ്ങളെയും ഇനി പറഞ്ഞാല്‍. പിന്നെ നിങ്ങള്‍ക്കു ഷോക്ക് ആയി എന്ന് പറഞ്ഞല്ലോ, എവിടെയാണ് ഞാന്‍ അമ്പിളിയുമായി പ്രേമത്തില്‍ ആയത്. ആ വര്‍ക്കില്‍ അമ്പിളിയും ഞാനും പ്രേമത്തില്‍ അല്ലായിരുന്നു. ആയിരുന്നു എങ്കില്‍ എനിക്ക് എന്റെ ജീവിതത്തില്‍ ഒരു വിഷമവും ഉണ്ടാകില്ലായിരുന്നു.

പക്ഷെ എനിക്ക് അവളെ ഇഷ്ടമായിരുന്നു. അത് ഞാന്‍ അവരോടു പറയുകയോ പുറകില്‍ നടക്കുകയോ ചെയ്തിട്ടില്ല, സ്‌നേഹതൂവല്‍ സീരിയലിലെ ഒരാള്‍, ഇവര് ഒഴികെ ഒരാള്‍ പറഞ്ഞാല്‍ പരസ്യമായി മാപ്പു ഞാന്‍ പറയും ജീജ സുരേന്ദ്രനോട്. സ്‌നേഹതൂവല്‍ ഡയറക്ടര്‍ ഉണ്ണി ചെറിയാന്‍, സന്തോഷ് കുട്ടമത്, നിര്‍മ്മാതാവ് കാലടി ജയന്‍ ചേട്ടന്‍ ഇവിടെ ജീവിച്ച് ഇരിപ്പുണ്ട്, ഇവര് എത്ര പ്രാവശ്യമാണ് ആ സീരിയലില്‍ പുറത്തു പോയത്. കൂടുതല്‍ എന്നെ കൊണ്ട് പറയിപ്പിക്കരുത് നാണക്കേടാകും. വീട്ടില്‍ ഉണ്ടല്ലോ അവരുടെ കാര്യം നോക്ക് മോന്റെ കുടുംബകാര്യം ശ്രദ്ധിക്ക് കുഞ്ഞുങ്ങളുടെയും.

നുണ പറച്ചില്‍ ആയിക്കോളൂ ജീജ അത് ഇനി എന്റെ അല്ല ഞങ്ങളുടെ കാര്യത്തില്‍ ഇടപെടല്‍ ഉണ്ടായാല്‍ നിങ്ങള്‍ക്കു ദോഷം ചെയ്യും ഇത് എന്റെ താക്കീതാണ്, ഞങ്ങള്‍ സ്വസ്ഥമായി ജീവിക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കരുത്. നിങ്ങള്‍ എത്രപേരുടെ ജീവിതത്തില്‍ കയറി കളിക്കുന്നു എന്ന് ആലോചിക്കണം, നിങ്ങളുടെ കയ്യിലുള്ള വിത്ത് എന്റെ പറമ്പില്‍ ഇറക്കല്ലേ ജീജ. നിങ്ങള്‍ക്കു ഒന്നും ആരെയും നല്ലതു പറയാനോ സഹായിക്കാനോ സാധിക്കില്ല. ഇതുപോലുള്ള ആളുകള്‍ ആണ് എന്റെ ലൈഫും തൊഴിലും നശിപ്പിച്ചത്. ഞാന്‍ ഇല്ലാത്തപ്പോള്‍ ലൊക്കേഷനിലും സംഘടനയിലും ഇരുന്നു പറഞ്ഞു പറഞ്ഞു നശിപ്പിച്ചു. കുഞ്ഞുങ്ങളുടെ ലൈഫ് നശിപ്പിക്കണ്ട. അവര് ജീവിച്ചോട്ടെ നല്ലോണം. എന്തൊരു നെഗറ്റീവ് ആണ് ഇവര് അയ്യോ...'' - ആദിത്യന്‍ കുറിക്കുന്നു.

Ads by Google
Monday 27 Jul 2020 08.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW