Monday, June 14, 2021 Last Updated 1 Min 27 Sec ago English Edition
Todays E paper
Wednesday 22 Jul 2020 04.38 PM

രുചികരമായ ''സ്‌ട്രോബെറി ബര്‍ഫി '' തയാറാക്കാം

Strawberry Burfi Recipe

സ്‌ട്രോബെറി ബര്‍ഫി

ചേരുവകള്‍

ആശീര്‍വാദ് നെയ്യ് - 1 ടീസ്പൂണ്‍
മാവ - 1 കപ്പ്

ചിരകിയ നാളികേരം - 1 കപ്പ്
സ്‌ട്രോബെറി ക്രഷ് - 1 കപ്പ്

പഞ്ചസാര - 1/4 കപ്പ്
ആശീര്‍വാദ് ആട്ട - 1/2 കപ്പ്

ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂണ്‍
മിക്‌സഡ് നട്‌സ്, അരിഞ്ഞത് - 1 ടേബ്ള്‍സ്പൂണ്‍

പാചകവിധി

പാചകസമയം - 20 മിനിറ്റ്

1. ഒരു പാനില്‍ ആശീര്‍വാദ് നെയ്യ് ചൂടാക്കി മാവ വഴറ്റുക.

2. ഇതില്‍ ചിരകിയ നാളികേരം ചേര്‍ത്ത് നാളികേരത്തില്‍ നിന്ന് എണ്ണ ഊറി വരുന്നതു വരെ വഴറ്റുക

3. സ്‌ട്രോബെറി ക്രഷ്, പഞ്ചസാര, ആശീര്‍വാദ് ആട്ട, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ക്കുക

4. ഒരേ പരുവം ആകുന്നതുവരെ വഴറ്റുക.

Strawberry Burfi Recipe

5. നെയ്യ് പുരട്ടിയ ഒരു ട്രേയില്‍ ഇത് ഒരേ കനത്തില്‍ പരത്തിവെയ്ക്കുക

6. ഇതിനു മേല്‍ നട്‌സ് വിതറിയ ശേഷം 2 മണിക്കൂര്‍ നേരം റഫ്രിജറേറ്റ് ചെയ്യുക.

7. ബര്‍ഫി കഷണങ്ങളായി മുറിച്ച് വിളമ്പുക.

ഷെഫ് അജിത് ബംഗേര, സീനിയര്‍ ഐടിസി ഗ്രാന്‍ഡ് ചോള

Ads by Google
Wednesday 22 Jul 2020 04.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW