Monday, June 14, 2021 Last Updated 1 Min 48 Sec ago English Edition
Todays E paper
Tuesday 21 Jul 2020 04.16 PM

രുചികരമായ "സ്റ്റീംഡ് കനോലെ" തയാറാക്കാം

steamed Kanole

സ്റ്റീംഡ് കനോലെ

ആശീര്‍വാദ് ആട്ട - 1 കപ്പ്
നെയ്യ് - 1 ടീസ്പൂണ്‍
സെമോലിന/റവ - 1/4 കപ്പ്
വെള്ളം - 1/2 കപ്പ്
ഉപ്പ് - 1/4 ടീസ്പൂണ്‍
പൊടിയാക്കിയ ശര്‍ക്കര - 1 ടേബ്ള്‍സ്പൂണ്‍

പാചകവിധി

പാചകസമയം - 30 മിനിറ്റ്

1. ഒരു ബൗളില്‍ അരക്കപ്പ് വെള്ളത്തില്‍ റവ 15 മിനിറ്റു നേരം മുക്കിവെയ്ക്കുക.

2. വേറൊരു ബൗളില്‍ ആട്ട, നെയ്യ്, ഉപ്പ്, ശര്‍ക്കരപ്പൊടി, കുതിര്‍ത്ത റവ എന്നിവ ചേര്‍ത്ത് കുഴച്ചെടുക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളം ചേര്‍ക്കാവുന്നതാണ്.

3. ഈ മാവ് 30 മിനിറ്റു നേരം വെയ്ക്കുക.

4. ഈ മാവ് ഉരുളകളാക്കി എടുത്ത് എണ്ണയുടെ സഹായത്തോടെ കനം കുറച്ച് ചപ്പാത്തിപ്പരുവത്തില്‍ പരത്തിയെടുക്കുക.

5. ഈ പരത്തിയെടുത്ത മാവിന്റെ ഒരു വശത്ത് നെയ് പുരട്ടി നാലാക്കി മടക്കുക.

6. ഇങ്ങനെ എല്ലാ ബോളുകളും പരത്തി നെയ് പുരട്ടി മടക്കിയെടുക്കുക.

steamed Kanole

7. ഈ കനോലെയെല്ലാം സ്റ്റീമറില്‍ വെച്ച് 10 മിനിറ്റ് സ്റ്റീം ചെയ്‌തെടുക്കുക.

8. പാകത്തിന് വെന്ത കനോലെ പുറത്തെടുത്ത് മുകളില്‍ ശര്‍ക്കരപ്പൊടിയും ആവശ്യമെങ്കില്‍ നട്‌സും വിതറുക

9. ശൃഖണ്ഡ് അല്ലെങ്കില്‍ ഖീറിനോടൊപ്പം ചൂടോടെ വിളമ്പുക.

ഷെഫ് രാകേഷ് ഗായ്, എക്‌സിക്യൂട്ടീവ് ഷെഫ്, ഐടിസി കാകതീയ ഹോട്ടല്‍

Ads by Google
Tuesday 21 Jul 2020 04.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW