ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ഈ പരമ്പരയ്ക്കുള്ളത്. കഴിഞ്ഞ നാല് വര്‍ഷമായി ഈ പരമ്പര ഹിറ്റ് ചാര്‍ട്ടില്‍ മുന്നേറുകയാണ്. പരമ്പരയില്‍ ലച്ചുവിന്റെ പിന്മാറ്റത്തോടെ റേറ്റിംഗില്‍ കുറച്ച് ഇടിവ് വന്നിരുന്നു. ലോക്ക്ഡൗണിന് ശേഷം ആരംഭിച്ച പരമ്പരയില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാറുക്കുട്ടിയും ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് പുതിയ താരങ്ങളായിരുന്നു ഉപ്പും മുളകില്‍ ഇടയ്ക്ക് എത്തിയിരുന്നത്. ഉപ്പും മുളകിലെ പുതിയ അതിഥിയാണ് പൂജ. അശ്വതി നായര്‍ എന്ന താരമാണ് പൂജയായി എത്തുന്നത്. മുടിയനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടാണ് പൂജ പാറമട വീട്ടിലേയ്ക്ക് എത്തുന്നത്. സൂര്യ ടിവിയിലെ മ്യൂസിക് ഷോയുടെ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കെയാണ് ഉപ്പും മുളകിലേക്കുള്ള പരിപാടിയിലേക്ക് അശ്വതി എത്തിയത്. പൂജയുടെ ഫോട്ടോഷൂട്ട് കണ്ട് സണ്ണിലിയോണിനെ പോലെ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
കൊച്ചിക്കാരിയായ അശ്വതി വിവാഹിതയാണ്. നൃത്തവും സൈക്ലിങ്ങുമാണ് പൂജയുടെ ഹോബി. '' പരമ്പരയിലെ ഡയലോഗുകളൊക്കെ കാണാപ്പാഠം പഠിച്ചാണ് പറയുന്നത്. ഉപ്പും മുളകിലെ അവിടെ പോയി ചെയ്തുനോക്കിയതിന് ശേഷം അവരും ഓക്കെ പറയുകയായിരുന്നു. അതിന് ശേഷമായാണ് പൂജയായി മാറിയത്. ഒരവസരം വന്നപ്പോള്‍ ചെയ്ത് നോക്കാനൊരു കൗതുകം തോന്നി. അങ്ങനെയാണ് ഈ അവസരം സ്വീകരിച്ചത്.'' - അശ്വതി പറയുന്നു. ലെച്ചുവിന്റെ അതേ മുഖച്ഛായയുള്ള ഒരു പുതിയ കഥാപാത്രത്തിന്റെ വരവോട് കൂടി ഉപ്പും മുളകും വീണ്ടും സജീവമായിരിക്കുകയാണ്.