Saturday, August 07, 2021 Last Updated 28 Min 1 Sec ago English Edition
Todays E paper
Monday 22 Jun 2020 05.46 PM

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദവരുമായി ജയരാജും സംഘവും ; സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ കവര്‍ പതിപ്പ് : വീഡിയോ

Health Workers, Covid 19, Jayaraj, Musical Album

കോവിഡ് 19-നെതിരായുള്ള പോരാട്ടത്തിലാണ് ഏവരും. ഇതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കൊറോണയ്‌ക്കെതിരെ വിശ്രമമില്ലാതെ പോരാട്ടം നയിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരു ഗാനത്തിലൂടെ ആദരമര്‍പ്പിക്കുകയാണ് സംവിധായകന്‍ ജയരാജും സംഘവും.
ജയരാജിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ദേശാടന'ത്തിലെ കൈതപ്രം രചിച്ച കളിവീടുറങ്ങിയല്ലോ എന്ന ഗാനത്തിന്റെ

പുനരാവിഷ്‌ക്കാരമാണ് ഗാനം. ഗാനം ആലപിച്ചിരിക്കുന്നതും അഭിനയിച്ചിരിക്കുന്നതും അഖില ആനന്ദാണ്. ഇഷാന്‍ ദേവ് ആണ് കവര്‍ പതിപ്പ് അറേഞ്ച്, മിക്‌സ്, മാസ്റ്റര്‍ എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. ഷികില്‍ ഫോട്ടോഗ്രഫി ക്യാമറയും സി.ആര്‍. ശ്രീജിത്ത് എഡിറ്റിങ്ങും ഗ്രേഡിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ജയരാജ് ഒഫിഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്.

Ads by Google
Monday 22 Jun 2020 05.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW