ചക്കക്കുരുകൊണ്ട് തയാറാക്കാവുന്ന മെഴുക്കുപുരട്ടിയുടേയും തോരന്റെയും രുചി അറിഞ്ഞാലോ...
ചക്കക്കുരു മെഴുക്കുപുരട്ടി
ആവശ്യമുള്ള സാധനങ്ങള്‍:
ചക്കക്കുരു - 30 എണ്ണം
സവാള - ഒരെണ്ണം
വെളുത്തുള്ളി - 4 അല്ലി
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
വറ്റല്‍മുളക് ചതച്ചത്- 2 എണ്ണം
മുളകുപൊടി - 1/4 ടീസ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
ഉപ്പ്, എണ്ണ, കടുക് - പാകത്തിന്
തയാറാക്കുന്ന വിധം
ചക്കകുരു തൊണ്ട് കളഞ്ഞ് കനം കുറച്ച് നീളത്തില്‍ അരിഞ്ഞ് അല്‍പ്പം ഉപ്പ്, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് വേവിക്കുക.
സവാളയും വെളുത്തുള്ളിയും കനം കുറച്ച് അരിയുക.
പാനില്‍ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില ഇവ ചേര്‍ത്ത് മൂപ്പിച്ച ശേഷം അരിഞ്ഞ സവാളയും വെളുത്തുളളിയും ചേര്‍ത്തിളക്കി പച്ചമണം മാറുന്നതുവരെ മൂപ്പിക്കുക.
ശേഷം ചതച്ച മുളക്, മുളകുപൊടി ഇവ ചേര്‍ത്ത് ഇളക്കി മൂപ്പിക്കുക. വേവിച്ചു വച്ചിരിക്കുന്ന ചക്കകുരുവും പാകത്തിനു ഉപ്പും ചേര്‍ത്ത്, കുറച്ച് എണ്ണയും ചേര്‍ത്ത് ചക്കകുരു ഉലര്‍ത്തി എടുക്കുക.
ചക്കക്കുരു തോരന്‍
ആവശ്യമുള്ള സാധനങ്ങള്‍:
സവാള - ഒരെണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് - 3 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം (അരിഞ്ഞത്)
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
തേങ്ങ ചിരകിയത് - ഒരു കപ്പ്
വെളുത്തുള്ളി - 3 അല്ലി
ജീരകം - ഒരു നുള്ള്
കറിവേപ്പില - ഒരു തണ്ട്
ഉപ്പ്് - പാകത്തിന്
തയാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക.
ചക്കക്കുരു തൊലി കളഞ്ഞ് അരിഞ്ഞ് ഉപ്പും പാകത്തിന് വെള്ളവും ചേര്‍ത്ത് അടച്ചുവച്ച് വേവിക്കുക.
തേങ്ങ, ജീരകം, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഇഞ്ചി ഇവ ഒരുമിച്ച്് ചതച്ച് വയക്കുക.
ചക്കക്കുരു പകുതി വേവാകുമ്പോള്‍ അരപ്പ് ചേര്‍ത്തിളക്കി മൂടി വച്ച് വെന്തു കഴിയുമ്പോള്‍ കുറച്ച് പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങാം.
വിപിത വിജയന്‍ , കോട്ടയം