Monday, June 14, 2021 Last Updated 2 Min 39 Sec ago English Edition
Todays E paper
Thursday 21 May 2020 04.17 PM

രുചിയൂറും കിഴങ്ങ് വിഭവങ്ങള്‍ തയാറാക്കാം

cookery

രുചിയൂറും കിഴങ്ങ് വിഭവങ്ങള്‍

പൊട്ടറ്റോ - കോളിഫ്‌ളവര്‍ റോസ്റ്റ്

1. കോളിഫ്‌ളവര്‍ - 1 വലുത്
(പൂക്കളായടര്‍ത്തി പുഴുവിമുക്തമാക്കിയത്)
2. ജീരകം - 1 ടേബിള്‍ സ്പൂണ്‍
3. എണ്ണ - 4 ടേബിള്‍ സ്പൂണ്‍
4. മല്ലി, കരിഞ്ചീരകം - 2 ടീസ്പൂണ്‍ വീതം
5. പട്ടപൊടിച്ചത് - 2 ടീസ്പൂണ്‍
6. മുളകുപൊടി - 2 ടീസ്പൂണ്‍
7. മഞ്ഞള്‍പൊടി - 2 ടീസ്പൂണ്‍
8. വെളുത്തുള്ളി - 4 അല്ലി (ചതച്ചത്)
9. കറിവേപ്പില - 8 എണ്ണം
10. ഉരുളക്കിഴങ്ങ് - 400 ഗ്രാം
11. തക്കാളി - 400 ഗ്രാം
12. പച്ചമുളക് - 2 എണ്ണം
13. പൊടിച്ച പഞ്ചസാര - 1 ടീസ്പൂണ്‍
14. നാരങ്ങാ നീര് - 1 നാരങ്ങയുടെ
15. മല്ലിയില - ഒരു പിടി

തയാറാക്കുന്ന വിധം


ഓവന്റെ താപനില 180 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിച്ച് പ്രിഹീറ്റ് ചെയ്യുക. ഒരു വലിയ പാനില്‍ ഉരുളക്കിഴങ്ങിടുക. ഒപ്പം തണുത്ത വെള്ളം ഒഴിക്കുക. 5 - 6 മിനിറ്റ് തിളപ്പിക്കുക. ഇനി വെള്ളം ഊറ്റിക്കളയുക.

ഒരു വലിയ ബേക്കിംഗ് ട്രേയില്‍ ഉരുളക്കിഴങ്ങും കോളിഫ്‌ളവറും ഇട്ട് 2 ടേബിള്‍ സ്പൂണ്‍ എണ്ണയും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് ടോസ്റ്റ് ചെയ്യുക. 45 മിനിറ്റ് റോസ്റ്റ് ചെയ്യുക. പച്ചക്കറികള്‍ വെന്ത്, ബ്രൗണ്‍ നിറമാകാന്‍ തുടങ്ങുമ്പോള്‍ വാങ്ങുക.

മിച്ചമുള്ള എണ്ണ ഒരു വലിയ പാനില്‍ ഒഴിക്കുക.

ഇതില്‍ കറിവേപ്പിലയും വെളുത്തുള്ളിയുമിട്ട് വറുക്കുക. ബ്രൗണ്‍ നിറമാകേണ്ടതില്ല. തക്കാളി നാരങ്ങാനീര്, പച്ചമുളക്, മുളകുപൊടി എന്നിവ ചേര്‍ക്കുക. പൊടിച്ച പഞ്ചസാരയ വിതറുക, അടച്ച് 15 മിനിറ്റ് വേവിക്കുക. തക്കാളി വെന്തുടയ്ക്കണം. റോസ്റ്റ് ചെയ്തവ ഇതില്‍ ചേര്‍ക്കുക. ഏതാനും തുള്ളി വെള്ളം ചേര്‍ക്കുക. 5 മിനിറ്റ് ചെറുതീയില്‍ വച്ചശേഷം വാങ്ങുക. മല്ലിയില വിതറി അലങ്കരിക്കുക.
[IMG

മധുരക്കിഴങ്ങ് മസാലക്കറി

1. മധുരക്കിഴങ്ങ് - 2 കപ്പ്
(ചെറു സമചതുരത്തില്‍ അരിഞ്ഞത്)
2. സാവാള - 1 കപ്പ്
3. തക്കാളി - 1 കപ്പ് (പള്‍പ്പ് ആക്കിയത്)
4. പച്ചമുളക് - 1 എണ്ണം (പിളര്‍ത്തിയത്)
5. ഇഞ്ചി അരച്ചത് - 1 ടീസ്പൂണ്‍
6. കറിവേപ്പിലല - 1 തണ്ട്
7. മല്ലിപ്പൊടി - 1 ടീസ്പൂണ്‍
8. ഗരംമാസല - 1 ടീസ്പൂണ്‍
9. മുളകുപൊടി - അര ടീസ്പൂണ്‍
10. മഞ്ഞള്‍പൊടി - ഒരു നുള്ള്
11. കടുക്് - കാല്‍ ടീസ്പൂണ്‍
12. കായം - 1 നുള്ള്
13. ഉപ്പ് - പാകത്തിന്
14. എണ്ണ - 2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

ഒരു പാന്‍ അടുപ്പത്ത് വയ്ക്കുക. എണ്ണയൊഴിച്ച് ചൂടാക്കി ജീരകം, കടുക് എന്നിവയിട്ട് വറക്കുക. പൊട്ടുമ്പോള്‍ കായം, ഇഞ്ചി, കറിവേപ്പില എന്നിവയിടുക.

ഇഞ്ചിയുടെ മണം വന്നുതുടങ്ങുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക. ഇഞ്ചിയുടെ പച്ചമണം മാറുമ്പോള്‍ സവാളയും പച്ചമുളകും ചേര്‍ക്കുക. സ്വര്‍ണനിറമാകും വരെ വറുക്കണം.

തക്കാളി പള്‍പ്പും ഉപ്പും മഞ്ഞളും ചേര്‍ത്ത് 2 മിനിറ്റ് മധുരക്കിഴങ്ങിന്റെ തൊലി കളയുക. ഇത് ഉപയോഗിക്കും വരെ വെള്ളത്തിലിടുക. ഇനി അടുപ്പത്തിരിക്കുന്ന പാത്രത്തില്‍ തക്കാളി പള്‍പ്പ് ചേര്‍ത്തശേഷം പൊടികള്‍ ചേര്‍ക്കുക.

1 - 2 മിനിറ്റ് വറുക്കുക. ഇനി മധുരക്കിഴങ്ങ് ക്യൂബുകള്‍ ചേര്‍ക്കാം. മധുരക്കിഴങ്ങ് വേവിക്കാനെടുത്ത വെള്ളത്തില്‍ അല്‍പം ചേര്‍ക്കാം. അടച്ച് 15 മിനിറ്റ് വേവിക്കുക. മധുരക്കിഴങ്ങ് മൂടിക്കിടത്തക്കവണ്ണം വെള്ളം ഒഴിച്ചാല്‍ മതിയാവും. ചെറുതീയില്‍ വച്ച് വേവിക്കുക. ഇനി വാങ്ങിവച്ച് മല്ലിയില വിതുറക.
കുറിപ്പ്: തക്കാളിക്ക് പകരം പുളി പിഴിഞ്ഞ് ചേര്‍ത്തും ഇത് തയാറാക്കാം. ആരോഗ്യത്തിന് ആവശ്യമായ ജീവകം എ മധുരക്കിഴങ്ങില്‍ ധാരാളം അടങ്ങിയിരിക്കുന്നു.

ഇന്ദു നാരായണ്‍ - തിരുവനന്തപുരം

Ads by Google
Ads by Google
Loading...
TRENDING NOW