Sunday, May 02, 2021 Last Updated 1 Min 32 Sec ago English Edition
Todays E paper
Monday 11 May 2020 03.28 PM

മീനാക്ഷിയിൽ നിന്ന് കിട്ടിയ സമ്മാനം പങ്കുവെച്ച് മഞ്ജു പിള്ള!

manju pillai, instagram post

തട്ടീം മുട്ടീം ഹാസ്യ പരിപാടിയിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മനം കവര്‍ന്ന താരങ്ങളാണ് മീനാക്ഷിയും കണ്ണനും. പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് തട്ടീം മുട്ടീം. വർഷങ്ങളായി അർജുനേട്ടനും അമ്മയും കോമളവല്ലിയും മക്കളും കമലാസനനും ഒക്കെച്ചേർന്ന് മലയാളികളെ ചിരിപ്പിക്കുന്നുണ്ട്. മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ മീനാക്ഷിയേയും കണ്ണനേയും അറിയാത്തവർ വിരളമാണ്. സ്‌ക്രീനിൽ സഹോദരങ്ങളായി എത്തുന്ന ഇരുവരും ജീവിതത്തിലും സഹോദരങ്ങൾ തന്നെയാണ് എന്നത് മിക്കവർക്കും അറിവുള്ളതും ആണ്.

മഞ്ജു പിള്ളയാണ് ഇരുവരുടെയും അമ്മയായി സ്ക്രീനിലെത്തുന്നത്. ഇപ്പോഴിതാ മീനാക്ഷി പങ്കുവെച്ച പിറന്നാളാശംസ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു പിള്ള. 'എൻ്റെ മീനൂട്ടിയിൽ നിന്ന് ലഭിച്ച ആശംസ'യാണ് ഇതെന്ന് കുറിച്ചുകൊണ്ടാണ് മഞ്ജു സുന്ദരമായ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പരമ്പരയിൽ അമ്മ - മകൾ കഥാപാത്രങ്ങളായി എത്തുന്ന മോഹനവല്ലിയുടെയും, മീനാക്ഷിയുടെയും ഇടയിൽ ഉള്ള ആത്മബന്ധം മുൻപും മഞ്ജു പിള്ള തുറന്ന് പറഞ്ഞിട്ടുള്ളതാണ്.

മഞ്ജു പിള്ളയുടെയും ഭാഗ്യലക്ഷ്മി പ്രഭുവിന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ ഒരിടയ്ക്ക് ചർച്ചയായിരുന്നു. മുൻപും മഞ്ജുപിള്ള ഇൻസ്റ്റാഗ്രാം പേജിലൂടെ ഇരുവരും തമ്മിലുള്ള ചിത്രം പങ്കുവെച്ചിരുന്നു. സീരിയലിൽ നിന്നും അഭിനയിക്കുന്നതിനിടെ മീനാക്ഷി പഠനസംബന്ധിയായി വിദേശത്തേക്ക് പോകാൻ ഒരുങ്ങുകയാണെന്നും മഞ്ജു പിള്ള നേരത്തേ തൻ്റെ ആരാധകരോടും തട്ടീം മുട്ടീം പ്രേക്ഷകരോടും വ്യക്തമാക്കിയിരുന്നു. തുടർന്ന് ഭാഗ്യലക്ഷ്മിയെന്ന മീനാക്ഷിയുടെ സഹോദരൻ സിദ്ധാർത്ഥ് പ്രഭു ഇൻസ്റ്റാഗ്രാമിൽ ലൈവിൽ എത്തുമ്പോഴൊക്കെ മീനാക്ഷിയുടെ വിവരങ്ങൾ ആരാധകർ തിരക്കാറുണ്ട്.

View this post on Instagram

From my meenootty❣❣❣❣

A post shared by manju pillai (@pillai_manju) on

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW