Wednesday, August 14, 2019 Last Updated 28 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.28 AM

രാമപുരം നാലമ്പലദര്‍ശന വിശേഷങ്ങളുമായി 'പുണ്യദര്‍ശനം' മംഗളം പ്രത്യേക പതിപ്പ്‌ പ്രകാശനം ചെയ്‌തു

uploads/news/2019/08/329228/re1.jpg

രാമപുരം: രാമപുരത്തെ പ്രശസ്‌തമായ നാലമ്പല ദര്‍ശനത്തിന്റെ മഹാത്മ്യവും സവിശേഷതകളും ഉള്‍പ്പെടുത്തി മംഗളം ദിനപത്രം പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ്‌ "പുണ്യദര്‍ശനം" പ്രകാശനം ചെയ്‌തു. നാലമ്പലങ്ങളിലെ മൂന്നാമത്തെ ക്ഷേത്രമായ അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ. പ്രകാശനം നിര്‍വഹിച്ചു. ദേവസ്വം പ്രസിഡന്റ്‌ വി.സോമനാഥന്‍ നായര്‍ അക്ഷയയ്‌ക്ക്‌ കോപ്പി കൈമാറിയായിരുന്നു പ്രകാശനം.
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ശ്രീലക്ഷ്‌മണസ്വാമി ക്ഷേത്രം, അമനകര ശ്രീഭരതസ്വാമി ക്ഷേത്രം, മേതിരി ശ്രീശത്രുഘ്‌നസ്വാമിക്ഷേത്രം എന്നിവിടങ്ങളിലേക്കു രാമായണ മാസമായ കര്‍ക്കിടക മാസത്തില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ലക്ഷക്കണക്കിനു തീര്‍ഥാടകരാണ്‌ എത്തിച്ചേരുന്നത്‌. തീര്‍ഥാടകര്‍ക്ക്‌ പ്രയോജനപ്രദമാകുന്ന രീതിയില്‍ വിശദമായും സമഗ്രമായുമാണ്‌ "പുണ്യദര്‍ശനം" തയാറാക്കിയിരിക്കുന്നതെന്നു മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ. പറഞ്ഞു. മംഗളം രാമപുരം ലേഖകന്‍ വിശ്വന്‍ രാമപുരം, നാലമ്പല ദര്‍ശന കമ്മിറ്റി പബ്ലിസിറ്റി കണ്‍വീനര്‍ കെ.കെ. വിനു, ക്ഷേത്ര ഭാരവാഹികളായ രാജീവ്‌ ഗോപിനാഥ്‌, ഷാജി തറയില്‍, അയ്യപ്പസേവാസംഘം പ്രസിഡന്റ്‌ രാജേന്ദ്രന്‍നായര്‍ വെള്ളക്കടയില്‍, സി.ടി. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Wednesday 14 Aug 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW