Wednesday, August 14, 2019 Last Updated 21 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.28 AM

ശ്രീകണ്‌ഠന്‍ സോമയാജിപ്പാട്‌ ചെട്ടികുളങ്ങരയിലെ പുറപ്പെടാ മേല്‍ശാന്തി

uploads/news/2019/08/329227/re5.jpg

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പുറപ്പെടാ മേല്‍ശാന്തിയായി പാലക്കാട്‌ തിരുവേഗപ്പുറ ചെറുമുക്കുമന സി.എസ്‌.ശ്രീകണ്‌ഠന്‍സോമയാജിപ്പാടി(48)നെ തെരഞ്ഞെടുത്തു. ഇന്നലെ ഉച്ചപൂജയ്‌ക്ക് ശേഷം ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങിലാണ്‌ പുറപ്പെടാ മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്‌. ചെട്ടികുളങ്ങര ഈരേഴ വടക്ക്‌ കൈലാസത്തില്‍ ശ്രീരാജ്‌-ശ്രീജ ദമ്പതികളുടെ മകള്‍ മൂന്നു വയസുകാരി ശ്രീപാര്‍വതിയാണ്‌ നറുക്കെടുത്തത്‌. ക്ഷേത്ര തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണിക്കൃഷ്‌ണന്‍ നമ്പൂതിരി ശ്രീകോവിലില്‍ പൂജിച്ചു കൊണ്ടുവന്ന കുംഭത്തില്‍ നിന്നുമാണ്‌ നറുക്കെടുത്തത്‌. ജയശ്രീ പത്തിനാടിയാണ്‌ ഭാര്യ. പരേതനായ സി.വി.ശ്രീധരന്‍ നമ്പൂതിരി-ചന്ദ്രിക അന്തര്‍ജനം ദമ്പതികളുടെ മകനാണ്‌. പ്ലസ്‌ ടു വിദ്യാര്‍ഥി ജിതേന്ദ്രനാണ്‌ മകന്‍. നിലവില്‍ വടക്കന്‍ പറവൂര്‍ നാറാണം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്‌. 17 വര്‍ഷമായി ദേവസ്വം ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്നു. 2016 ല്‍ പട്ടാമ്പി പെരുമുട്ടിയൂരില്‍ സോമയാഗം നടത്തിയാണ്‌ സോമയാജിപ്പാട്‌ പട്ടത്തിലേക്ക്‌ എത്തിയത്‌. ചിങ്ങം ഒന്നിന്‌ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ പുറപ്പെടാ മേല്‍ശാന്തിയായി ഇദ്ദേഹത്തെ അവരോധിക്കും.

Ads by Google
Wednesday 14 Aug 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW