Wednesday, August 14, 2019 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.23 AM

തനിത്തങ്കം; പവന്‌ 27,800 രൂപ

മുംെബെ: സ്വര്‍ണവില പവന്‌ 320 രൂപകൂടി എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 27,800 രൂപയിലെത്തി. ഗ്രാമിന്‌ 40 രൂപ കൂടി 3,475 രൂപയിലെത്തി. ഒന്നരമാസത്തിനിടെ 3000 രൂപയുടെ വിലവര്‍ധനയാണ്‌ ഉണ്ടായത്‌. ജൂെലെ രണ്ടിന്‌ 24,920 രൂപയായിരുന്നു പവന്‌ വില. നാലുവര്‍ഷംകൊണ്ട്‌ പവന്‌ 9000 രൂപയുടെ വര്‍ധനയുണ്ടായി.
രണ്ടു ദിവസമായി സ്വര്‍ണവില പവന്‌ 27,480 രൂപയിലും ഗ്രാമിന്‌ 3,435 രൂപയിലും തുടരുകയായിരുന്നു. രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണയിലേയും വിലമാറ്റങ്ങളാണു പ്രാദേശിക വിപണികളില്‍ പ്രതിഫലിച്ചത്‌. രാജ്യാന്തര വിപണിയില്‍ ഔണ്‍സ്‌ 1,520.37 ഡോളറിലാണ്‌ ഇന്നലെ വ്യാപാരം നടന്നത്‌.
ഒരു വര്‍ഷത്തിനിടെ വിലയില്‍ 20 ശതമാനത്തിലേറെ വര്‍ധനയാണ്‌ ഉണ്ടായിരിക്കുന്നത്‌.രാജ്യാന്തര വിപണിയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിനടുത്താണ്‌. യു.എസ്‌- െചെന വ്യാപാരയുദ്ധവും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ വില കൂടാന്‍ കാരണമായി.
രാജ്യാന്തര വിപണിയില്‍ തുടരുന്ന മാന്ദ്യ ഭീഷണിയും വ്യാപാരയുദ്ധത്തില്‍ യു.എസ്‌. ഫെഡ്‌ റിസര്‍വ്‌ ആശങ്ക പ്രകടിപ്പിച്ചതുമാണു നിക്ഷേപകരെ ഓഹരി വിപണികളില്‍നിന്നു സ്വര്‍ണത്തിലേക്ക്‌ ആകര്‍ഷിച്ചത്‌. സംസ്‌ഥാനത്ത്‌ ഓണം, വിവാഹ സീസണ്‍ അടുക്കുന്നതും വിലയില്‍ പ്രതിഫലിച്ചു.

Ads by Google
Wednesday 14 Aug 2019 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW