Wednesday, August 14, 2019 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.23 AM

വാഹനവില്‍പ്പന കൂപ്പുകുത്തി

ന്യൂഡല്‍ഹി: തുടര്‍ച്ചയായി ഒന്‍പതാം മാസവും പ്രാദേശിക യാത്രവാഹന വിപണി ഇടിഞ്ഞു. ജൂെലെയില്‍ വില്‍പ്പന 30.98 ശതമാനം ഇടിഞ്ഞ്‌ 2,00,790 വാഹനങ്ങളായി. കഴിഞ്ഞ വര്‍ഷം ഇതേ സമയമിത്‌ 2,90,931 വാഹനങ്ങളായിരുന്നു. പ്രാദേശിക കാര്‍ വിപണിയുടെ ഇടിവ്‌ 35.95 ശതമാനമാണ്‌.
കഴിഞ്ഞവര്‍ഷം ജൂെലെയില്‍ 1,91,979 കാറുകള്‍ വിറ്റിരുന്നിടത്ത്‌ ഇക്കൊല്ലം വിറ്റത്‌ 1,22,956 കാറുകള്‍ മാത്രമാണെന്നു സൊെസെറ്റി ഓഫ്‌ ഇന്ത്യന്‍ ഓട്ടോമൊെബെല്‍ മാനുഫാക്‌ചേഴ്‌സ്‌(സിയാം) കണക്കുകള്‍ വ്യക്‌തമാക്കി.
ഇരുചക്ര വാഹന വില്‍പ്പന കഴിഞ്ഞമാസം 18.88 ശതമാനം കുറഞ്ഞ്‌ 9,33,996 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത്‌ 11,51,324 യൂണിറ്റായിരുന്നു. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടയ കുറവ്‌ 25.71 ശതമാനമാണ്‌. മുന്‍വര്‍ഷം 76,545 വാഹനങ്ങള്‍ വിറ്റിരുന്നിടത്ത ഇത്തവണ വിറ്റത്‌ 56,866 വാഹനങ്ങളാണ്‌. കഴിഞ്ഞമാസം മൊത്തം വിപണിയുടെ ഇടിവ്‌ 18.71 ശതമാനമാണ്‌.

തൊഴില്‍ നഷ്‌ടമായത്‌ ലക്ഷങ്ങള്‍ക്ക്‌

ന്യൂഡല്‍ഹി: വാഹനവിപണിയുടെ തുടര്‍ച്ചയായ നഷ്‌ടങ്ങളെ തുടര്‍ന്നു മൂന്നു മാസത്തില്‍ തൊഴില്‍രഹിതരായത്‌ 15,000ത്തോളം ആളുകള്‍. ഒമ്പതാംമാസവും നഷ്‌ടം രേഖപ്പെടുത്തിയതോടെ വിപണി 19 വര്‍ഷത്തെ ഏറ്റവും മോശം അവസ്‌ഥയിലാണ്‌. ജൂെലെയില്‍ മൊത്തം വിപണിയുടെ ഇടിവ്‌ 18.71 ശതമാനമാണ്‌.
2000 ഡിസംബറില്‍ രേഖപ്പെടുത്തിയ 21.81 ശതമാനമാണ്‌ ഇതിനു മുമ്പുള്ള വിപണിയുടെ മോശം പ്രകടനം. അതേസമയം വിപണിയുമായി ബന്ധപ്പെട്ട മറ്റുരംഗങ്ങളില്‍ തൊഴില്‍ നഷ്‌ടമായതു ലക്ഷങ്ങള്‍ക്കാണെന്നു സിയാം ഡയറക്‌ടര്‍ ജനറല്‍ വിഷ്‌ണു മാതുര്‍ പറഞ്ഞു. 300 ഓളം ഡീലര്‍ഷിപ്പുകള്‍ അടയ്‌ക്കാന്‍ നിര്‍ബന്ധിതമായി. ഇതുവഴി മാത്രം രണ്ടു ലക്ഷത്തോളം പേര്‍ക്കു തൊഴില്‍ നഷ്‌ടമായി.
ഈ സ്‌ഥിതി തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. മേഖലയുടെ തളര്‍ച്ച രാജ്യത്തിന്റെ വളര്‍ച്ചയേയും വാണിജ്യ- വ്യാവസായിക സൂചികകളെയും പ്രതികൂലമായി ബാധിക്കും. മേഖലയെ പരിപോഷിപ്പിക്കുന്നതിനു ജി.എസ്‌.ടിയിലടക്കം ഇളവുകള്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂെലെയിലെ കണക്കുകള്‍

കമ്പനി
ഇടിവ്‌
വില്‍പ്പന
മാരുതി സുസുക്കി
36.71%
96,478
ഹ്യൂണ്ടായ്‌
10.28%
39,010
മഹീന്ദ്ര ആന്‍ഡ്‌
മഹീന്ദ്ര
14.74%
16,830
ഹീറോ
മോട്ടോകോര്‍പ്‌
22.9%
5,11,374
ഹോണ്ട
10.53%
4,55,036
ടി.വി.എസ്‌.
15.72%
2,08,489

Ads by Google
Wednesday 14 Aug 2019 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW