Wednesday, August 14, 2019 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.23 AM

വിപണികളില്‍ ഇടിവ്‌; സെന്‍സെക്‌സ് നഷ്‌ടം 624 പോയിന്റ്‌

uploads/news/2019/08/329219/f1.jpg

മുംെബെ: വാഹന, ടെലികോം ഓഹരികളുടെ തളര്‍ച്ച വിപണികളെ പിടിച്ചുകുലുക്കി. കടുതത വില്‍പ്പനസമ്മര്‍ദത്തെയും ലാഭമെടുപ്പിനെയും തിടര്‍ന്നു സൂചികകള്‍ 1.6 ശതമാനം ഇടിഞ്ഞു. തുടര്‍ച്ചയായി വിപണികള്‍ നഷ്‌ടം വരിച്ചിട്ടും സര്‍ക്കാരിന്റെ ഉത്തേജക പക്കേജ്‌ െവെകുന്നത്‌ നിക്ഷേപകരില്‍ ആശങ്ക പടര്‍ത്തി.
ഉയര്‍ന്ന വരുമാനക്കാര്‍ക്ക്‌ ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ചാര്‍ജുും വിദേശിയര്‍ക്കു പ്രഖ്യാപിച്ച നികുതിയും വിപണികളിലെ ഇടിവ്‌ വലുതാക്കുകയാണ്‌. അതേസമയം വിദേശിയര്‍ക്കു പ്രഖ്യാപിച്ച നികുതി പിന്‍വലിക്കുമെന്നു പറഞ്ഞത്‌ വാക്കുകളില്‍ ഒതുങ്ങി.
നികുതി പ്രഖ്യാപനത്തോടെ ബജറ്റിനു ശേഷം വിദേശനിക്ഷേപം പുറത്തേയ്‌ക്ക്‌ ഒഴുകുകയാണ്‌. ഇന്നലെ സെന്‍സെക്‌സ്‌ 623.75 പോയിന്റ്‌ താഴ്‌ന്ന്‌ 36,958.16ലും നിഫ്‌റ്റി 183.80 പോയിന്റ്‌ കുറഞ്ഞ്‌ 10,925.85ലുമാണു വ്യാപാരം അവസാനിപ്പിച്ചത്‌. വാഹന ഓഹരികള്‍ 3.95 ശതമാനവും സാമ്പത്തികം, സ്വകാര്യബാങ്ക്‌ തുടങ്ങിയ ഓഹരികള്‍ യഥാക്രമം 2.98, 2.56 ശതമാനവും നഷ്‌ടത്തിലായി.
ഐടി ഓഹരികളുടെ തളര്‍ച്ച 2.51 ശതമാനമായിരുന്നു. 10.9 ശതമാനം മൂല്യമിടിഞ്ഞ്‌ 73.20ലെത്തിയ യെസ്‌ ബാങ്ക്‌ നഷ്‌ടത്തില്‍ മുന്നിലെത്തി. ബജാജ്‌ ഫിനാന്‍സ്‌, മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര, ബജാജ്‌ ഫിന്‍സെര്‍വ്‌, ഐഷര്‍ മോട്ടോഴ്‌സ്‌ ഓഹരികളും നഷ്‌ടത്തിലായി. വാര്‍ഷി സമ്മേളനത്തില്‍ വന്‍പ്രഖ്യാപനങ്ങള്‍ നടത്തിയ റിലയന്‍സിന്റെ ഓഹരികള്‍ 9.7 ശതമാനം മുന്നേറി 1275 രൂപയിലാണ്‌ ഇന്നലെ വ്യാപാരമവസാനിപ്പിച്ചത്‌.
ഇന്ത്യബുള്‍സ്‌ ഹൗസിങ്‌ ഫിനാന്‍സ്‌, സണ്‍ഫാര്‍മ, ഗെയില്‍ തുടങ്ങിയ ഓഹരികളും നിലമെച്ചപ്പെടുത്തി. വ്യാപാരയുദ്ധത്തെ തുടര്‍ന്ന്‌ രാജ്യാന്തര സൂചികകള്‍ സമ്മര്‍ദത്തിലാണ്‌.

Ads by Google
Wednesday 14 Aug 2019 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW