Wednesday, August 14, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.18 AM

രാജാക്കാട്‌ കൊലപാതകം: വയോധിക ദമ്പതികള്‍ റിമാന്‍ഡില്‍

uploads/news/2019/08/329209/c6.jpg

രാജകുമാരി: രാജാക്കാട്ട്‌ മരുമകനെ ചുറ്റികകൊണ്ട്‌ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ വയോധികദമ്പതികള്‍ റിമാന്‍ഡില്‍. മമ്മട്ടിക്കാനം മാരാര്‍സിറ്റി കൈപ്പള്ളില്‍ ശിവന്‍(69), ഭാര്യ ജഗദമ്മ (63) എന്നിവരെയാണു റിമാന്‍ഡ്‌ ചെയ്‌തത്‌. എറണാകുളം ആലങ്ങാട്‌ കൊങ്ങാരപ്പിള്ളി സ്വദേശി കൂട്ടുങ്കല്‍ ഷിബുവിനെ(49)യാണ്‌ ഇവര്‍ കൊലപ്പെടുത്തിയത്‌. ഇവര്‍ സ്വമേധയാ കുറ്റം സമ്മതിച്ചിരുന്നു. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും രാജാക്കാട്‌ സി ഐ: എച്ച്‌.എല്‍ ഹണി അറിയിച്ചു.
സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: ശിവന്റെ മകള്‍ ഷീജയും ഷിബുവും തമ്മില്‍ വിവാഹിതരായെങ്കിലും വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ബന്ധം വേര്‍പിരിഞ്ഞിരുന്നു. അതോടെ ഇരു കുടുംബങ്ങളും കടുത്ത ശത്രുതയില്‍ ആയിരുന്നു.
കഴിഞ്ഞ വര്‍ഷം മൂന്നു സുഹൃത്തുക്കളേയും കൂട്ടി ഷിബു ഇവരുടെ വീട്‌ ആക്രമിച്ചിരുന്നു. സംഭവത്തില്‍ ഷിബുവിനും സംഘത്തിന്റെ ആക്രമണത്തില്‍ ഷീജയ്‌ക്കും ശിവനും ജഗദമ്മയ്‌ക്കും ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്‌ച രാവിലെ ഇതിന്റെ വൈരാഗ്യം തീര്‍ക്കുവാന്‍ മമ്മട്ടിക്കാനത്ത്‌ വീട്ടിലെത്തിയ ഷിബു ശിവനുമായും ജഗദമ്മയുമായും വഴക്കുണ്ടാക്കി. തുടര്‍ന്ന്‌ കൈവശം ഒളിപ്പിച്ചിരുന്ന വാക്കത്തിയെടുത്ത്‌ ഇരുവരെയും ആക്രമിക്കാന്‍ ശ്രമിച്ചു.
ചെറുത്തുനില്‍ക്കുന്നതിന്റെ ഭാഗമായി വീട്ടിലുണ്ടായിരുന്ന ചുറ്റികയെടുത്ത്‌ ശിവന്‍ ഷിബുവിന്റെ തലയ്‌ക്ക്‌ അടിക്കുകയായിരുന്നു. അടിയേറ്റ്‌ വീട്ടിനുള്ളിലെ ഹാളില്‍വീണ ഇയാള്‍ തല്‍ക്ഷണം മരിച്ചു. അടിമാലി കോടതിയില്‍ ഹാജരാക്കിയ ശിവനെ ദേവികുളം സബ്‌ ജയിലിലേക്കും ജഗദമ്മയെ വീയ്യുര്‍ സെന്‍ട്രല്‍ ജയിലിലേക്കും റിമാന്‍ഡ്‌ ചെയ്‌തു. കോട്ടയത്തുനിന്നുള്ള ഫോറന്‍സിക്‌ വിദഗ്‌ധര്‍ കൊലപാതകംനടന്ന മമ്മട്ടിക്കാനത്തെ വീട്ടിലെത്തി ശാസ്‌ത്രീയ പരിശോധന നടത്തി.

Ads by Google
Wednesday 14 Aug 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW