Wednesday, August 14, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.18 AM

ആയുധവുമായെത്തിയ കള്ളന്‍മാരെ കസേരയും ചെരിപ്പും കൊണ്ട്‌ വൃദ്ധദമ്പതികള്‍ തുരത്തി

uploads/news/2019/08/329208/c5.jpg

തിരുനെല്‍വേലി: മാരകായുധങ്ങളുമായെത്തിയ കള്ളന്‍മാരെ ചെരുപ്പും പ്ലാസ്‌റ്റിക്‌ കസേരയും ഉപയോഗിച്ച്‌ തുരത്തിയോടിച്ച വൃദ്ധ ദമ്പതിമാരുടെ സിസി ടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിയില്‍ ഞായറാഴ്‌ച രാത്രി ഒമ്പതുമണിയോടെയാണ്‌ സംഭവം.
ഷണ്‍മുഖവേല്‍ (70), ഭാര്യ സെന്താമരൈ(65) എന്നിവരുടെ വീട്ടിലാണ്‌ മുഖംമൂടി ധരിച്ച രണ്ടു കള്ളന്മാര്‍ മാരകായുധങ്ങളുമായി എത്തിയത്‌. കള്ളന്മാരില്‍ ഒരാള്‍, വീടിനു പുറത്ത്‌ വിശ്രമിക്കുകയായിരുന്ന ഷണ്‍മുഖവേലിന്റെ പിന്നിലൂടെയെത്തി കഴുത്തില്‍ തുണിമുറുക്കി.
ശബ്‌ദം കേട്ട്‌ പുറത്തെത്തിയ സെന്താമരൈ കവര്‍ച്ചക്കാരന്‌ നേരെ നിലത്തുകിടന്ന ചെരിപ്പ്‌ വലിച്ചെറിഞ്ഞു. ഇതിനിടെ കള്ളന്റെ പിടിയില്‍നിന്ന്‌ ഷണ്‍മുഖവേല്‍ രക്ഷപ്പെട്ടു. തുടര്‍ന്ന്‌ പ്ലാസ്‌റ്റിക്‌ കസേരയുപയോഗിച്ച്‌ കള്ളന്മാരെ നേരിട്ടു. തുടര്‍ന്ന്‌ മുറ്റത്തുണ്ടായിരുന്ന പ്ലാസ്‌റ്റിക്‌ കസേരകള്‍ കൊണ്ട്‌ ദമ്പതിമാര്‍ കള്ളന്മാരെ അടിച്ചൊതുക്കി.
പിടിവലിക്കിടെ സെന്താമരൈയുടെ സ്വര്‍ണമാല കള്ളന്മാര്‍ പൊട്ടിച്ചെടുത്തുവെന്ന്‌ പോലീസ്‌ പറഞ്ഞു. സംഭവത്തില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തെങ്കിലും ഇതുവരെ ആരെയും അറസ്‌റ്റ്‌ ചെയ്‌തിട്ടില്ല.

Ads by Google
Wednesday 14 Aug 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW