Wednesday, August 14, 2019 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.12 AM

മൂന്നാം ഏകദിനം ഇന്ന്‌

uploads/news/2019/08/329207/s2.jpg

പോര്‍ട്ട്‌ ഓഫ്‌ സ്‌പെയിന്‍ (ട്രിനിഡാഡ്‌): ഇന്ത്യയും വെസ്‌റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും. പോര്‍ട്ട്‌ ഓഫ്‌ സ്‌പെയിനിലെ ക്വ്യൂന്‍സ്‌ പാര്‍ക്ക്‌ ഓവലില്‍ ഇന്ത്യന്‍ സമയം വൈകിട്ട്‌ ഏഴു മണി മുതലാണു മത്സരം.
മത്സരം സോണി പിക്‌ചേഴ്‌സിലും സോണി ലൈവിലും തത്സമയം കാണാം. പോര്‍ട്ട്‌ ഓഫ്‌ സ്‌പെയിനില്‍ ഇന്നു കനത്ത മഴയുണ്ടാകുമെന്നാണു കാലാവസ്‌ഥാ പ്രവചനം. ഒന്നാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാമത്തെ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത്‌/ലൂയിസ്‌ മഴ നിയമ പ്രകാരമാണു വിജയിയെ നിശ്‌ചയിച്ചത്‌. ഇതേ വേദിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന്റെ വിജയ ലക്ഷ്യം 46 ഓവറില്‍ 270 റണ്ണായിരുന്നു. നിര്‍ണായക മത്സരമായതിനാല്‍ ഇന്ത്യ അന്തിമ ഇലവനില്‍ മാറ്റം വരുത്താനിടയില്ല. മറുപക്ഷത്തു കഴിഞ്ഞ മത്സരത്തിനിടെ പരുക്കേറ്റ എവിന്‍ ലൂയിസ്‌ ഇന്നു കളിക്കുമെന്നാണു സൂചന. നിറംമങ്ങിയ പേസര്‍ ഓഷാനെ തോമസിനു പകരം ഫാബിയാന്‍ അലനെ ഇന്നു കളിപ്പിച്ചേക്കും. രണ്ടാം ഏകദിനത്തില്‍ ഓഷാനെ നാല്‌ ഓവറില്‍ 32 റണ്‍ വഴങ്ങി. ഓപ്പണിങ്‌ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്റെ ഫോമില്ലായ്‌മയാണ്‌ ഇന്ത്യയെ വലയ്‌ക്കുന്നത്‌. കൈയ്‌ക്കേറ്റ പരുക്കില്‍നിന്നു മോചിതനായ ശേഷം ധവാനു മികവിലേക്കു മടങ്ങാനായില്ല. ട്വന്റി20 യില്‍ ഒന്ന്‌,23, മൂന്ന്‌ എന്നിങ്ങനെയാണു ധവാന്‍ നേടിയത്‌. രണ്ടാം ഏകദിനത്തില്‍ രണ്ട്‌ റണ്ണും നേടി. പേസര്‍ ഷെല്‍ഡണ്‍ കോട്രാലാണു ധവാനെ രണ്ടുവട്ടം പുറത്താക്കിയത്‌.
നാലാം നമ്പര്‍ ബാറ്റ്‌സ്മാനായി വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ്‌ പന്ത്‌ തന്നെ ഇറങ്ങുമെന്നാണു കരുതുന്നത്‌. കഴിഞ്ഞ മത്സരത്തില്‍ പന്തിനു 35 പന്തില്‍ 20 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ഇടംകൈയന്‍ സ്‌പിന്നര്‍ കുല്‍ദീപ്‌ യാദവിന്‌ നാല്‌ വിക്കറ്റ്‌ കൂടി നേടിയാല്‍ 100 തികയ്‌ക്കാം. യാദവ്‌ ഇതുവരെ 53 ഏകദിനങ്ങളില്‍ പന്തെറിഞ്ഞു. ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ്‌ തികയ്‌ക്കുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡാണു യാദവിനെ കാത്തിരിക്കുന്നത്‌. 55 ഏകദിനങ്ങളിലായി 100 വിക്കറ്റെടുത്ത സഹതാരം മുഹമ്മദ്‌ ഷമിയാണു നിലവില്‍ റെക്കോഡ്‌ കൈവശം വച്ചിരിക്കുന്നത്‌്.
ടീം ഇന്ത്യ- രോഹിത്‌ ശര്‍മ, ശിഖര്‍ ധവാന്‍, വിരാട്‌ കോഹ്ലി (നായകന്‍), ഋഷഭ്‌ പന്ത്‌, ശ്രേയസ്‌ അയ്യര്‍, കേദാര്‍ ജാദവ്‌, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ്‌ ഷമി, ഖലീല്‍ അഹമ്മദ്‌, കുല്‍ദീപ്‌ യാദവ്‌.
ടീം വെസ്‌റ്റിന്‍ഡീസ്‌- ക്രിസ്‌ ഗെയ്‌ല്‍, എവിന്‍ ലൂയിസ്‌, ഷായ്‌ ഹോപ്പ്‌, ഷിംറോണ്‍ കോട്രാല്‍, നികോളാസ്‌ പൂരാന്‍, റോസ്‌റ്റണ്‍ ചാസ്‌, ജാസണ്‍ ഹോള്‍ഡര്‍ (നായകന്‍), കാര്‍ലോസ്‌ ബ്രാത്‌വെയ്‌റ്റ്, ഫാബിയന്‍ അലന്‍, കീമര്‍ റോച്ച്‌, ഷെല്‍ഡണ്‍ കോട്രാല്‍.

Ads by Google
Wednesday 14 Aug 2019 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW