Wednesday, August 14, 2019 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.12 AM

ഇന്ത്യന്‍ ടീം കോച്ച്‌: ആറു പേരുടെ അന്തിമ പട്ടികയായി , വെള്ളിയാഴ്‌ച അറിയാം

uploads/news/2019/08/329206/s1.jpg

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം കോച്ചിനെ വെള്ളിയാഴ്‌ചയറിയാം. സ്‌ഥാനമൊഴിയുന്ന കോച്ച്‌ രവി ശാസ്‌ത്രി ഉള്‍പ്പെടെ ആറു പേരുടെ അന്തിമ പട്ടിക ബി.സി.സി.ഐയുടെ ഇടക്കാല സമിതി പുറത്തുവിട്ടു.
രവി ശാസ്‌ത്രി, ടോം മൂഡി, മൈക്ക്‌ ഹെസന്‍, ഫില്‍ സിമ്മണ്‍സ്‌, ലാല്‍ചന്ദ്‌ രാജ്‌പുത്‌, റോബിന്‍ സിങ്‌ എന്നിവരാണു പട്ടികയിലുള്ളത്‌. മുന്‍ നായകന്‍ കപില്‍ ദേവ്‌ അധ്യക്ഷനായ ഉപദേശക സമിതിയാണു കോച്ചിനെ തെരഞ്ഞെടുക്കുക. മുംബൈയിലായിരിക്കും അഭിമുഖമെന്നാണു സൂചന. ശാസ്‌ത്രി ഇന്ത്യന്‍ ടീമിനൊപ്പം വെസ്‌റ്റിന്‍ഡീസ്‌ പര്യടനത്തിലാണ്‌. ഹെസന്‍, രാജ്‌പുത്‌, റോബിന്‍ സിങ്‌ എന്നിവര്‍ നേരിട്ട്‌ അഭിമുഖത്തിനെത്തും.
ടോം മൂഡിയും സിമ്മണ്‍സും വീഡിയോ കോണ്‍ഫെറന്‍സിലൂടെ അഭിമുഖത്തില്‍ പങ്കെടുക്കും. കപില്‍ ദേവിനെ കൂടാതെ സമിതി അംഗങ്ങളായ അംശുമാന്‍ ഗെയ്‌ക്വാദ്‌, വനിതാ ക്രിക്കറ്റ്‌ ടീം മുന്‍ നായികയും കോച്ചുമായ ശാന്താ രാമസ്വാമി എന്നിവര്‍ അഭിമുഖം നയിക്കും. ഓസ്‌ട്രേലിയന്‍ താരമായിരുന്ന മൂഡിക്കു രാജ്യാന്തര ടീമുകളെ പരിശീലിപ്പിച്ച അനുഭവ സമ്പത്തുണ്ട്‌. ശ്രീലങ്കയെയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ്‌ കിങ്‌സ് ഇലവനെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും അദ്ദേഹം പരിശീലിപ്പിച്ചു. ന്യൂസിലന്‍ഡ്‌, പഞ്ചാബ്‌ കിങ്‌സ് ഇലവന്‍ എന്നിവരുടെ പരിശീലനകനായ ശേഷമാണു ഹെസനെത്തുന്നത്‌. ന്യൂസിലന്‍ഡിനെ ആറു വര്‍ഷം പരിശീലിപ്പിക്കാനായി. 2015 ലോകകപ്പില്‍ ന്യൂസിലന്‍ഡ്‌ റണ്ണര്‍ അപ്പായത്‌ അദ്ദേഹത്തിന്റെ മികവിലാണ്‌. ഇംഗ്ലണ്ടിനെതിരേ 2018 ല്‍ ടെസ്‌റ്റ് പരമ്പര നേടിയതും ഹെസന്റെ നേട്ടമാണ്‌്. ബംഗ്ലാദേശ്‌ ടീമിന്റെ കോച്ച്‌ സ്‌ഥാനത്തേക്കും അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്‌. ബംഗ്ലാദേശ്‌ സ്‌റ്റീവ്‌ റോഡ്‌സിന്റെ പിന്‍ഗാമിയെ തേടിക്കൊണ്ടിരിക്കുകയാണ്‌. വെസ്‌റ്റിന്‍ഡീസിന്റെ മുന്‍ ഓപ്പണര്‍ ഫില്‍ സിമ്മണ്‍സ്‌ കഴിഞ്ഞ ജൂണ്‍ വരെ അഫ്‌ഗാനിസ്‌ഥാന്‍ ടീം കോച്ചായിരുന്നു.
വിന്‍ഡീസ്‌ 2016 ലെ ട്വന്റി20 ലോകകപ്പ്‌ നേടിയതു സിമ്മണ്‍സിന്റെ പരിശീലന മികവിലാണ്‌. ഏറെ നാള്‍ അയര്‍ലന്‍ഡ്‌ ടീമിനെയും പരിശീലിപ്പിച്ചു. രവി ശാസ്‌ത്രിയെ നിലനിര്‍ത്താനുള്ള സാധ്യതയും ഏറെയാണ്‌. നായകന്‍ വിരാട്‌ കോഹ്ലി ശാസ്‌ത്രിക്കു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ശാസ്‌ത്രിയെ നിലനിര്‍ത്തിയാല്‍ ഒപ്പമുള്ളവര്‍ക്കും മാറ്റമുണ്ടാകില്ലെന്നാണു സുചന. സഞ്‌ജയ്‌ ബാംഗര്‍ (ബാറ്റിങ്‌ കോച്ച്‌), ഭാരത്‌ അരുണ്‍ (ബൗളിങ്‌ കോച്ച്‌), ആര്‍. ശ്രീധര്‍ (ഫീല്‍ഡിങ്‌ കോച്ച്‌) എന്നിവരാണു ശാസ്‌ത്രിയുടെ സഹായികള്‍. എല്ലാവരുടെയും കരാര്‍ കാലാവധി 45 ദിവസം നീട്ടിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ജോണ്ടി റോഡ്‌സ് എത്തിയാല്‍ ആര്‍. ശ്രീധറിന്റെ സ്‌ഥാനം തെറിക്കും. സഞ്‌ജയ്‌ ബാംഗറിനൊപ്പം മത്സരിക്കാന്‍ മുന്‍ താരങ്ങളായ പ്രവീണ്‍ ആംറെ, വിക്രം റാത്തോഡ്‌, ജെ. അരുണ്‍ കുമാര്‍ എന്നിവരുണ്ട്‌. ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കോച്ചായ ആംറെ നിലവില്‍ യു.എസ്‌. ടീമിന്റെ ബാറ്റിങ്‌ കണ്‍ള്‍ട്ടന്റാണ്‌. 2016 ല്‍ ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നു റാത്തോഡ്‌. ഹിമാചല്‍ പ്രദേശ്‌, പുതുച്ചേരി ടീമുകളുടെ കോച്ചായിരുന്നു അരുണ്‍.

Ads by Google
Wednesday 14 Aug 2019 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW