Wednesday, August 14, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.12 AM

സെന്റ്‌ എഫ്രേംസിന്‌ ഇരട്ടക്കിരീടം

uploads/news/2019/08/329205/s5.jpg

കോട്ടയം: പതിനാറാമത്‌ അഖില കേരള ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ മാന്നാനം സെന്റ്‌ എഫ്രേംസിന്‌ ഇരട്ടക്കിരീടം. മാന്നാനം സെന്റ്‌ എഫ്രേംസ്‌ എച്ച്‌.എസ്‌.എസ്‌. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ ജി.വി.എച്ച്‌്.എസ്‌.എസ്‌. കണ്ണൂര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായി.
ഫൈനലില്‍ ലിറ്റില്‍ ഫ്‌ളവര്‍ കൊരട്ടിയെ 74-65 എന്ന സ്‌കോറിനാണ്‌ ജി.വി.എച്ച്‌്.എസ്‌.എസ്‌. തോല്‍പ്പിച്ചത്‌. ആണ്‍കുട്ടികളുടെ മത്സരത്തില്‍ സെന്റ്‌ ജോസഫ്‌്സ്‌ പുളിങ്കുന്നിനെ 79-48 എന്ന സ്‌കോറിനാണു സെന്റ്‌ എഫ്രേംസ്‌ തോല്‍പ്പിച്ചത്‌. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫൈനലില്‍ സെന്റ്‌ എഫ്രേംസ്‌ അസീസി വിദ്യാനികേതന്‍ പെരുമ്പിള്ളിയെ 54-43 എന്ന സ്‌കോറിനു തോല്‍പ്പിച്ചു. സെന്റ്‌ എഫ്രേംസിന്റെ കെ. മഹേഷ്‌ ആണ്‍കുട്ടികളിലെ മികച്ച താരമായി. ജി.വി.എച്ച്‌.എസ്‌.എസിലെ ശ്രീലക്ഷ്‌മിയാണ്‌ പെണ്‍കുട്ടികളിലെ മികച്ച താരം. സെന്റ്‌ എഫ്രേംസിന്റെ സി.കെ. റിനില്‍ ആണു മികച്ച ജൂനിയര്‍ താരം.

Ads by Google
Wednesday 14 Aug 2019 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW