Wednesday, August 14, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.12 AM

കോമണ്‍വെല്‍ത്തില്‍ വനിതാ ക്രിക്കറ്റും

uploads/news/2019/08/329204/s4.jpg

ദുബായ്‌: കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇനി ക്രിക്കറ്റും. 2020 ലെ ബിര്‍മിങാം ഗെയിംസില്‍ വനിതാ ട്വന്റി20 ക്രിക്കറ്റിനെ മത്സരയിനമായി കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷന്‍ അംഗീകരിച്ചു. എട്ട്‌ ദിവസങ്ങളിലായി എട്ട്‌ ടീമുകളാണു മാറ്റുരയ്‌ക്കുക. എഡ്‌ജ്ബാസ്‌റ്റനാവും മത്സര വേദി. ജൂലൈ 27 മുതല്‍ ഓഗസ്‌റ്റ് ഏഴു വരെയാണു കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌.
1998 നുശേഷം ഇതാദ്യമായാണ്‌ ക്രിക്കറ്റ്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇടം പിടിക്കുന്നത്‌. കുലാലംപുരില്‍ നടന്ന ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക സ്വര്‍ണം നേടി. ഓസ്‌ട്രേലിയ വെള്ളിയും ന്യൂസിലന്‍ഡ്‌ വെങ്കലവും നേടി. അജയ്‌ ജഡേജ നയിച്ച ഇന്ത്യ ഗ്രൂപ്പ്‌ ബി യില്‍ ആന്റിഗ്വയ്‌ക്കും പിറകില്‍ മൂന്നാമതായി. വനിതാ ക്രിക്കറ്റിന്‌ ചരിത്രനിമിഷമാണെന്ന്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ മനു സാഹ്നി പറഞ്ഞു. ക്രിക്കറ്റ്‌ മത്സരങ്ങളുടെ നടത്തിപ്പ്‌ തങ്ങളുടെ ചുമതലയായിരിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. 2028 ലെ ലൊസാഞ്ചലസ്‌ ഒളിമ്പിക്‌സില്‍ ക്രിക്കറ്റ്‌ മത്സരയിനമാകുമെന്ന പ്രതീക്ഷയിലാണ്‌ ഐ.സി.സി.

Ads by Google
Wednesday 14 Aug 2019 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW