Wednesday, August 14, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.12 AM

സ്‌നൈഡര്‍ വിരമിച്ചു

uploads/news/2019/08/329203/s3.jpg

ലീഡ്‌സ്: ഹോളണ്ടിന്റെ വെസ്ലി സ്‌നൈഡര്‍ ഫുട്‌ബോളില്‍നിന്നു വിരമിച്ചു. ഡച്ച്‌ ക്ലബ്‌ എഫ്‌.സി. യൂട്രചുമായി ബിസിനസ്‌ കരാര്‍ ഒപ്പിട്ടതിനു പിന്നാലെയായിരുന്നു വിരമിക്കല്‍. ഖത്തറിലെ അല്‍ ഖറാഫ ക്ലബുമായുള്ള കരാര്‍ 18 മാസം മുമ്പേ അവസാനിച്ചതോടെ സ്‌നൈഡര്‍ കളിക്കളത്തില്‍നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. 2002 ല്‍ അയാക്‌സ് എഫ്‌.സിക്കു വേണ്ടി കളിച്ചാണു ഫുട്‌ബോള്‍ കരിയര്‍ തുടങ്ങിയത്‌. റയാല്‍ മാഡ്രിഡ്‌, ഇന്റര്‍ മിലാന്‍, ഗളേസത്‌റെ തുടങ്ങിയ ക്ലബുകള്‍ക്കു വേണ്ടിയും കളിച്ചു. ഹോളണ്ടിനു വേണ്ടി 2003 മുതല്‍ 2018 വരെ 134 മത്സരങ്ങള്‍ കളിച്ചു. രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമാണ്‌.
അറ്റാക്കിങ്‌ മിഡ്‌ ഫീല്‍ഡറുടെ റോളില്‍ കളിച്ചിരുന്ന സ്‌നൈഡര്‍ അയാക്‌സിനു വേണ്ടി 126 മത്സരങ്ങളിലായി 43 ഗോളടിച്ചു. 2007 മുതല്‍ 2009 വരെ റയാലിനു വേണ്ടി 52 കളികളിലായി 11 ഗോളടിച്ചു. ഇന്റര്‍ മിലാനു വേണ്ടി 2009 മുതല്‍ 2013 വരെ 76 കളികളിലായി 13 ഗോളടിച്ചു. 2013 മുതല്‍ 2017 വരെ ഗളേസത്‌റെയ്‌ക്കു വേണ്ടി 124 മത്സരങ്ങളിലായി 35 ഗോളടിച്ചു. രാജ്യാന്തര ഫുട്‌ബോളില്‍ 31 ഗോളുകളാണു സ്‌നൈഡറുടെ പേരിലുള്ളത്‌.

Ads by Google
Wednesday 14 Aug 2019 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW