Wednesday, August 14, 2019 Last Updated 3 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.11 AM

ഓവര്‍ത്രോ സംഭവം വീണ്ടും പരിഗണിക്കും

ലണ്ടന്‍: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലിലെ വിവാദമായ ഓവര്‍ ത്രോ സംഭവം പുനഃപരിശോധിക്കാനൊരുങ്ങി മെറില്‍ബോണ്‍ ക്രിക്കറ്റ്‌ക്ല ബ്‌ (എം.സി.സി.).
ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സും ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്‌റ്റിലും ഉള്‍പ്പെട്ട ഓവര്‍ ത്രോ വിവാദം സെപ്‌റ്റംബറില്‍ പരിഗണിക്കുമെന്ന്‌ എം.സി.സി. വ്യക്‌തമാക്കി. എം.സി.സിയുടെ വേള്‍ഡ്‌ ക്രിക്കറ്റ്‌ കമ്മിറ്റി (ഡബ്ല്യു.സി.സി.) കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണു വീണ്ടും പരിശോധിക്കാന്‍ തീരുമാനമായത്‌. ഓവര്‍ത്രോയുമായി ബന്ധപ്പെട്ട നിയമം ഡബ്ല്യു.സി.സി ചര്‍ച്ച ചെയ്‌തിരുന്നു. ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരേ ഓവര്‍ ത്രോയിലൂടെ ഇംഗ്ലണ്ടിന്‌ ആറു റണ്‍ അനുവദിച്ചതു വിവാദമായിരുന്നു. അവസാന ഓവറിലായിരുന്നു ഓവര്‍ത്രോ. ഗുപ്‌റ്റില്‍ ബൗണ്ടറി ലൈനിന്‌ അരികില്‍നിന്ന്‌ എറിഞ്ഞ പന്ത്‌ ബെന്‍ സ്‌റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടക്കുകയായിരുന്നു.
അമ്പയര്‍ കുമാര്‍ ധര്‍മസേന ഇംഗ്ലണ്ടിന്‌ ആറു റണ്‍ അനുവദിച്ചു. നിശ്‌ചിത ഓവറിലും സൂപ്പര്‍ ഓവറിലും സ്‌കോര്‍ ഒപ്പമായതോടെ കൂടുതല്‍ ഫോറുകളടിച്ച നേടിയ ടീം എന്ന ആനുകൂല്യത്തില്‍ ഇംഗ്ലണ്ട്‌ കപ്പ്‌ നേടി. ഇംഗ്ലണ്ടിന്‌ അഞ്ച്‌ റണ്ണിനു പകരം ആറ്‌ റണ്ണാണു നല്‍കിയതെന്നു മുന്‍ അമ്പയര്‍ സൈമണ്‍ ടൗഫല്‍ ചൂണ്ടിക്കാട്ടിയതോടെ വിവാദം ചൂടുപിടിച്ചു.
രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ നിയമപ്രകാരം ഇംഗ്ലണ്ടിന്‌ ലഭിക്കേണ്ടിയിരുന്നത്‌ അഞ്ചു റണ്ണാണെന്നു ടൗഫല്‍ വ്യക്‌തമാക്കി. ഐ.സി.സിയുടെ 19.8 നിയമം ഇങ്ങനെയാണ്‌- ഫീല്‍ഡറുടെ ഓവര്‍ ത്രോയില്‍ പന്ത്‌ ബൗണ്ടറി കടക്കുകയാണെങ്കില്‍ നാല്‌ റണ്‍ അനുവദിക്കും. ബാറ്റ്‌സ്മാന്‍ ഓടി പൂര്‍ത്തിയാക്കിയ റണ്‍ മാത്രമാണ്‌ അനുവദിക്കുക.

Ads by Google
Wednesday 14 Aug 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW