Wednesday, August 14, 2019 Last Updated 3 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.11 AM

ആഷസ്‌ രണ്ടാം ടെസ്‌റ്റ് ഇന്നു മുതല്‍

ലണ്ടന്‍: ആഷസ്‌ ക്രിക്കറ്റ്‌ ടെസ്‌റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്നു തുടങ്ങും. ഇന്ത്യന്‍ സമയം വൈകിട്ട്‌ 3.30 മുതലാണു മത്സരം. സ്‌കൈ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ മത്സരം തത്സമയം കാണാം. ഒന്നാം ടെസ്‌റ്റ് തോറ്റ ഇംഗ്ലണ്ട്‌ ടീമില്‍ പേസര്‍ സാം കുറാനെ ഒഴിവാക്കാനാണു സാധ്യത. പകരം ജാക്ക്‌ ലീചിനെ കളിപ്പിക്കാനുള്ള ആലോചനയിലാണ്‌ ഇംഗ്ലണ്ട്‌. ഒന്നാം ടെസ്‌റ്റില്‍ കളിക്കാതിരുന്ന ജോഷ്‌ ഹാസില്‍വുഡ്‌ ഓസ്‌ട്രേലിയന്‍ ടീമില്‍ തിരിച്ചെത്തും. പരുക്കില്‍നിന്നു മോചിതനായെങ്കിലും മിച്ചല്‍ സ്‌റ്റാര്‍ക്കിനെ കളിപ്പിക്കാനിടയില്ല.
ടീം ഇംഗ്ലണ്ട്‌- റോറി ബേണ്‍സ്‌, ജാസണ്‍ റോയ്‌, ജോ റൂട്ട്‌ (നായകന്‍), ജോ ഡെന്‍ലി, ജോസ്‌ ബട്ട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ക്രിസ്‌ വോക്‌സ്, ജോഫ്ര ആര്‍ചര്‍, സ്‌റ്റുവര്‍ട്ട്‌ ബ്രോഡ്‌, ജാക്ക്‌ ലീച്‌.
ടീം ഓസ്‌ട്രേലിയ- ഡേവിഡ്‌ വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്‌റ്റ്, ഉസ്‌മാന്‍ ഖ്വാജ, സ്‌റ്റീവ്‌ സ്‌മിത്ത്‌, ട്രാവിസ്‌ ഹെഡ്‌, മാത്യു വേഡ്‌, ടിം പെയ്‌ന്‍ (നായകന്‍), പാറ്റ്‌ കുമ്മിന്‍സ്‌, പീറ്റര്‍ സിഡില്‍, നഥാന്‍ ലിയോണ്‍, ജോഷ്‌ ഹാസില്‍വുഡ്‌.

Ads by Google
Wednesday 14 Aug 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW